Arnav Sivram | Photo: ANI
ചെന്നൈ: കോയമ്പത്തൂര്‍ സ്വദേശി അര്‍ണവ് ശിവറാമിന് ജാവ സിമ്പിളാണ്. ജാവ മാത്രമല്ല കമ്പ്യൂട്ടര്‍ ഭാഷകളെല്ലാം സിമ്പിളാണ്. 13-ാംവയസില്‍ ഒന്നും രണ്ടുമല്ല, 17 പ്രോഗ്രാമിങ്ങ് ഭാഷകളാണ് ഈ മിടുക്കന്‍ പഠിച്ചെടുത്തത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളില്‍ ഒരാളായിരിക്കുകയാണ് അര്‍ണവ്
നാലാം ക്ലാസില്‍ അര്‍ണവ് കമ്പ്യൂട്ടര്‍ പഠനം ആരംഭിക്കുന്നത്. ഇന്ന് ജാവ, പൈത്തണ്‍,സി++, ഡാര്‍ട്ട് ഉള്‍പ്പെടെയുള്ള കമ്പ്യൂട്ടര്‍ ഭാഷകള്‍ അര്‍ണവിന് വെള്ളം പോലെ വഴങ്ങും. കുറഞ്ഞ ചെലവില്‍ വാഹനമേഖലയില്‍ ഓട്ടോപൈലറ്റിന് വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തയ്യാറാക്കുകയാണ് തന്റെ പദ്ധതിയെന്ന് അർണവ് പറഞ്ഞു.
ജാവ, പൈത്തണ്‍, സി++, ഡാര്‍ട്ട് ഉള്‍പ്പടെ നിരവധി കംപ്യൂട്ടര്‍ പ്രോഗ്രാമിങ് ഭാഷകളുണ്ട്. ജാവ എന്ന പ്രോഗ്രാമിങ് വിവിധ സേവനങ്ങള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കും വേണ്ട പ്ലാറ്റ്‌ഫോം ഒരുക്കുന്ന പ്രോഗ്രാമിങ് ഭാഷയാണ്. പൈത്തണും ഈ രീതിയിൽ ജനകീയമാണ്.
Content Highlights: 13-Year-Old Arnav Sivram Becomes One Of The Youngest To Learn 17 Computer Languages
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..