തിരുവനന്തപുരം: എന്‍ജിനിയറിങ്, മെഡിക്കല്‍ ഉള്‍പ്പെടെ പ്രൊഫഷണല്‍ കോഴ്സ് പ്രവേശനത്തിന് മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സീറ്റ് സംവരണം. പൊതുവിഭാഗത്തിലും മറ്റ് സംവരണസീറ്റുകളിലും കുറവുണ്ടാകാതിരിക്കാന്‍ പത്തു ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ അധികമായി അനുവദിക്കും.
അടിസ്ഥാനയോഗ്യതയായ പ്ലസ് ടു മാര്‍ക്കില്‍ ഇളവും വരുത്തും. സ്വകാര്യ സ്വാശ്രയ കോളേജുകളെ സഹായിക്കാനാണെന്ന ആക്ഷേപം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യം ഉന്നതവിദ്യാഭ്യാസവകുപ്പ് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു വിട്ടു.
മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാലുടന്‍ ഉത്തരവും എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള വിജ്ഞാപനവും ഇറങ്ങുമെന്നാണ് കരുതുന്നത്.
സാമ്പത്തികസംവരണം അനുസരിച്ച് സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകള്‍ എന്നിവടങ്ങളില്‍ ഉടന്‍ സീറ്റ് കൂട്ടും.
കുട്ടികള്‍ വേണ്ടത്രയില്ലാത്ത സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളില്‍ സീറ്റ് കൂട്ടില്ല.
യോഗ്യതാമാര്‍ക്കിലും ഇളവ്
- എന്‍ജിനിയറിങ്
പ്രവേശനത്തിന് എ.ഐ.സി.ടി. നിഷ്‌കര്‍ഷിക്കുന്നതിനെക്കാള്‍ ഉയര്‍ന്ന യോഗ്യതയായിരുന്നു കേരളത്തില്‍
പ്‌ളസ് ടുവിന് കണക്കിനുമാത്രം 50 ശതമാനം മാര്‍ക്കുവേണം. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നീ മൂന്നുവിഷയങ്ങള്‍ക്കുംകൂടി 50 ശതമാനവും വേണം
കഴിഞ്ഞവര്‍ഷം മാനേജ്മെന്റ് സീറ്റുകളില്‍ 50 ശതമാനം മാര്‍ക്ക് നിബന്ധന ഒഴിവാക്കി 45 ആക്കി
ഇനി:
മൂന്ന് വിഷയങ്ങള്‍ക്കുംകൂടി ആകെ 45 ശതമാനം മാര്‍ക്ക് മതി. കണക്കിന് പ്രത്യേക മിനിമം ഇല്ല.
- മെഡിക്കല്‍
പ്‌ളസ് ടുവിന് ബയോളജിക്കുമാത്രം 50 ശതമാനം മാര്‍ക്ക്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്ന് വിഷയങ്ങള്‍ക്കുംകൂടി 50 ശതമാനവും വേണം.
ഇനി:
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്കെല്ല്ാംകൂടി ആകെ 50 ശതമാനം മാര്‍ക്ക് മതി.ബയോളജിക്ക് പ്രത്യേക മിനിമം ഇല്ല.
ഒരു അപേക്ഷയ്ക്ക് ഒരു ഫോണ്‍ നമ്പര്‍
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെല്ലാം എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യമൊരുക്കും. അപേക്ഷയോടൊപ്പം മൊബൈല്‍ നമ്പറും നല്‍കണം. അതില്‍വരുന്ന ഒ.ടി.പി. ഉപയോഗിച്ചാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. ഒരപേക്ഷയ്ക്ക് ഒരു ഫോണ്‍ നമ്പറേ നല്‍കാനാകൂ. ഏപ്രില്‍ 20, 21 തീയതികളിലാണ് പ്രവേശന പരീക്ഷ.
Content Highlights: 10 per cent seats increased in Medical and Engineering courses to fill EWS quota
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..