പ്രതീകാത്മക ചിത്രം | Photo:gettyimages.in
തിരുവനന്തപുരം: 10, 12 ക്ലാസുകള്‍ കൈകാര്യംചെയ്യുന്ന അധ്യാപകരില്‍ പകുതിപ്പേര്‍ ഒരുദിവസം എന്ന രീതിയില്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളില്‍ ഹാജരാകണം. ജനുവരി 15-ന് പത്താംക്ലാസിന്റെയും 30-ന് പ്ലസ് ടുവിന്റെയും ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കാനും തീരുമാനം.
പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍ എന്നിവരുമായി മന്ത്രി സി. രവീന്ദ്രനാഥ് നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. റിവിഷന്‍ ക്ലാസുകള്‍ക്കുള്ള തയ്യാറെടുപ്പിനും പഠനപിന്തുണ ഉറപ്പാക്കാനുമാണ് അധ്യാപകരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കോളേജുകള്‍ പുതുവര്‍ഷദിനത്തില്‍ തുറക്കാന്‍ ആലോചന
സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തില്‍ പൂട്ടിയ കോളേജുകള്‍ ജനുവരി ഒന്നുമുതല്‍ തുറക്കാന്‍ ആലോചന. ഉന്നതവിദ്യാഭ്യാസസെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഈ ആലോചന.
ജനുവരി ഒന്നുമുതല്‍ തുറന്നുപ്രവര്‍ത്തിച്ചുകൂടെയെന്ന് മുഖ്യമന്ത്രിയാണ് ആരാഞ്ഞത്. ജനുവരിയില്‍ തുറക്കാനായാല്‍ നേരിടേണ്ട മറ്റുപ്രശ്‌നങ്ങള്‍കൂടി ആലോചിച്ചാകും അന്തിമതീരുമാനം.
കോളേജുകള്‍ തുറക്കാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് യു.ജി.സി. മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ജനുവരിയില്‍ കോളേജ് തുറന്നാല്‍ ക്ലാസുകള്‍ എങ്ങനെ വേണമെന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
Content Highlights: 10,12 teachers asked to reach school by december 17, colleges in kerala planning to open from newyear
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..