വാനോളം അവസരങ്ങളുമായി യോഗ, നാച്യുറോപ്പതി കോഴ്‌സുകള്‍


By ഡോ. ടി.പി. സേതുമാധവന്‍

2 min read
Read later
Print
Share

സയന്‍സ് സ്ട്രീമില്‍ 12-ാം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് യോഗാ കോഴ്‌സിലേക്ക് അപേക്ഷിക്കാം

Representational Image | Pic Credit: Getty Images

നാച്യുറോപ്പതിക്കും യോഗ സയന്‍സിനും ലോകത്താകമാനം സാധ്യതയേറുന്നു. ഏറെ തൊഴിലവസരങ്ങളാണ് വരാനിരിക്കുന്നത്. അടുത്തകാലത്തായി യോഗയ്ക്ക് യു.ജി.സി. നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി കോഴ്‌സുകള്‍ ഈ മേഖലയിലുണ്ട്. നാലുവര്‍ഷത്തെ ബി.എന്‍.വൈ.എസ് (ബാച്ചിലര്‍ ഓഫ് നാച്യുറോപ്പത് & യോഗിക് സയന്‍സ്) മേഖലയില്‍ ഏറെ സാധ്യതയുള്ള കോഴ്‌സാണ്.

കോഴ്‌സിന് ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പുമടക്കം അഞ്ചരവര്‍ഷം വേണ്ടിവരും. സയന്‍സ് സ്ട്രീമില്‍ 12-ാം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രസ്തുത മേഖലയില്‍ ജനറല്‍ പ്രാക്ടീഷണറാകാനും അവസരമുണ്ട്. അധ്യാപനം, ആശുപത്രികള്‍, റിസോര്‍ട്ടുകള്‍, സ്പാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കാം. ആരോഗ്യമന്ത്രാലയം, ആയുഷ് സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ & നാച്യുറോപ്പതി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്യുറോപ്പതി എന്നിവയിലും സ്വകാര്യ മേഖലയിലും ബി.എന്‍.വൈ.എസ് പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രവര്‍ത്തിക്കാം.

  • യോഗ സൈക്കോളജി, ഹെല്‍ത്ത് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് മെഡിസിന്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ന്യൂട്രീഷന്‍ എന്നിവയില്‍ സ്‌പെഷ്യലൈസ് ചെയ്യാനും ബി.എന്‍.വൈ.എസ് ബിരുദധാരികള്‍ക്ക് അവസരങ്ങളുണ്ട്.
  • ബിരുദതലത്തില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് ബാച്ചിലര്‍ ഓഫ് സയന്‍സ് ഇന്‍ യോഗ & കോണ്‍ഷിയസ്‌നെസ്, ബാച്ചിലര്‍ ഓഫ് സയന്‍സ് ഇന്‍ യോഗ തെറാപ്പി കോഴ്‌സുകളുമുണ്ട്.
  • ബിരുദാനന്തരതലത്തില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ യോഗ തെറാപ്പി, യോഗ & കോണ്‍ഷിയസ്‌നെസ്, ഡോക്ടര്‍ ഓഫ് മെഡിസിന്‍ ഇന്‍ യോഗ പ്രോഗ്രാമുകളുമുണ്ട്.
  • ഡോക്ടര്‍മാര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ യോഗയുമുണ്ട്. കൂടാതെ യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്‌സിന് ഏത് യോഗ്യതയുള്ളവര്‍ക്കും ചേരാം.
  • ബെംഗളൂരുവിലെ സ്വാമി വിവേകാനന്ദ യോഗ അനുസന്ദാന സമസ്താന (എസ്.വി.വൈ.എ.എസ്.എ) ഡീംഡ് യൂണിവേഴ്‌സിറ്റി യോഗ, നാച്യുറോപ്പതി കോഴ്‌സുകള്‍ ഓഫര്‍ ചെയ്തുവരുന്നു. www.svyasa.edu.in
  • ബി.എ. യോഗ, യോഗ, ജേണലിസം & മാസ് കമ്യൂണിക്കേഷന്‍, യോഗ & ജേണലിസം, എം.എ. ഇന്‍ യോഗ, യോഗ പി.ജി. ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുണ്ട്. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് എം.ഫില്‍, പിഎച്ച്.ഡി. പ്രോഗ്രാമിന് രജിസ്റ്റര്‍ ചെയ്യാം. കൂടാതെ യോഗ ടീച്ചര്‍, ഇന്‍സ്ട്രക്ടര്‍ പരിശീലനകോഴ്‌സുകളുമുണ്ട്.
മികച്ച ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ :

1. മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ, ന്യൂഡല്‍ഹി www.yogamdniy.nic.in

2. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗിക് സയന്‍സ് & റിസര്‍ച്ച് ഭുവനേശ്വര്‍ www.iiysar.co.in

3. ഗുജറാത്ത് യൂണിവേഴ്‌സിറ്റി www.gujaratuniverstiy.ac.in

4. മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി. www.mangaloreuniverstiy.ac.in

5. കര്‍ണാടക യൂണിവേഴ്‌സിറ്റി

6. മഹര്‍ഷി ദയാനന്ദ സരസ്വതി യൂണിവേഴ്‌സിറ്റി, അജ്മീര്‍ www.mdsuajmer.ac.in

7. ആന്ധ്രാ യൂണിവേഴ്‌സിറ്റി. www.andhrauniverstiy.info

8. ഗുജറാത്ത് ആയുര്‍വേദ യൂണിവേഴ്‌സിറ്റി. www.ayurvedauniverstiy.edu.in

9. യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ. www.mu.ac.in

10. അണ്ണാമലെ യൂണിവേഴ്‌സിറ്റി. www.annamalaiuniverstiy.ac.in

11. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, യു.പി. www.bhu.ac.in

12. അളഗപ്പ യൂണിവേഴ്‌സിറ്റി, തമിഴ്‌നാട്. www.alagappauniverstiy.ac.in

13. കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി, ഹരിയാന. www.kuk.ac.in

14. പതഞ്ജലി യൂണിവേഴ്‌സിറ്റി, ഹരിയാന

15. ജയ്പൂര്‍ യൂണിവേഴ്‌സിറ്റി. www.jnujaipur.ac.in

16. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, കാസര്‍കോട്, രാജസ്ഥാന്‍, മധ്യപ്രദേശ്, മണിപ്പൂര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ യോഗ ഡിപ്പാര്‍ട്ട്‌മെന്റുണ്ട്.

കേരള, എം.ജി., കാലിക്കറ്റ് സര്‍വകലാശാലകളില്‍ എം.എസ്‌സി യോഗ & നാച്യുറല്‍ ലിവിങ് പ്രോഗ്രാം, യോഗ എജ്യുക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ കോഴ്‌സുകളുണ്ട്.

*മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Yoga And Naturopaty Courses offers an ocean of opportunities

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
student

3 min

ഇന്റർനാഷണൽ റിലേഷൻസ്; അറിയാം കരിയർ സാധ്യതകൾ 

Jun 6, 2023


sidharth

2 min

ആദ്യം പരാജയം, പിന്നെ ഹാട്രിക്; സിദ്ധാര്‍ത്ഥിന് സിവില്‍ സര്‍വീസ് നേട്ടം മൂന്നാം തവണ

May 30, 2023


designing

2 min

ഡിസൈനിങ് ഇഷ്ടമാണോ? പ്ലസ് ടു കഴിഞ്ഞെങ്കില്‍ ബാച്ച്‌ലര്‍ ഓഫ് ഡിസൈന്‍ കോഴ്‌സുണ്ട്

May 22, 2023

Most Commented