സംരംഭം, സ്‌കിൽ, ഹെൽത്ത്; സംസ്ഥാനത്തിന് വലിയ മുന്നേറ്റം സാധ്യമെന്ന് വിദഗ്ധർ


..

കൊച്ചി: വ്യവസായ കാലാവസ്ഥ, സംരംഭക വളർച്ച എന്നിവയ്ക്കായി യുവസംരംഭകരെയും വ്യവസായ വിദഗ്ധരെയും അഭിപ്രായ രൂപീകരണം നടത്തുന്നതിനായി യൂത്ത് 20 എൻഗേജ്‌മെന്റ് ഗ്രൂപ്പ്, ടൈ കേരള, റിസർച്ച് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം ഫോർ ഡെവലപ്പിങ്ങ് കൺട്രീസ് (ആർ.ഐ.എസ്), ന്യൂഡൽഹി എന്നിവയുടെ സംയുക്ത ശിൽപശാല കളമശ്ശേരി സ്റ്റാർട്ടപ്പ് മിഷനിൽ നടന്നു. ഫെഡറൽ ബാങ്ക് ചെയർമാൻ ശ്രീ.സി.ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി.

പൊതു വികസനവും സുസ്ഥിര വികസന ലക്ഷ്യങ്ങളും അളക്കുന്ന നിരവധി സൂചികകളിൽ കേരളം തുടർച്ചയായി മികച്ച സംസ്ഥാനങ്ങളിലൊന്നായിട്ടും, ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനത്ത് നിന്ന് പ്രവർത്തിക്കുന്നതുപോലെയല്ല കേരളത്തിലെ സംരംഭകർ പെരുമാറുന്നത്. "സംസ്ഥാനത്തിനെ സുസ്ഥിരമായ വളർച്ചയുടെ പാത നിലനിർത്തുന്നതിന്, നേട്ടങ്ങൾ ശരിയായി വിലയിരുത്തി അഭിമാനമുയർത്തിപിടിക്കുന്ന ഒരു മനോഭാവം ആവശ്യമാണ്," സി.ബാലഗോപാൽ പറഞ്ഞു.

നാലാം വ്യവസായ വിപ്ലവം, ഇന്നൊവേഷൻ, 21-ാം നൂറ്റാണ്ടിലെ സ്കില്ലുകൾ, ‘ആരോഗ്യം, ക്ഷേമം, കായികം: യുവാക്കൾക്കുള്ള അജണ്ട’ എന്നിങ്ങനെ രണ്ട് സുപ്രധാന സെഷനുകളാണ് നടന്നത്.

ഇന്ത്യ ജി 20 ആതിഥേയത്വം വഹിക്കുന്ന പശ്ചാത്തലത്തിൽ, അതിന് കീഴിലുള്ള യൂത്ത്20 എൻഗേജ്‌മെന്റ് ഗ്രൂപ്പ് യുവജനങ്ങൾക്കായി നയ രൂപീകരണത്തിന് നൂതന വികസന ആശയങ്ങളും, വളർച്ച കൈവരിക്കാനുമുള്ള വഴികളും ചർച്ച ചെയ്യുകയാണ്, ന്യൂഡൽഹിയിലെ ആർ‌ .ഐ‌.എസ് അസോസിയേറ്റ് പ്രൊഫസർ ഡോ. പങ്കജ് വസിഷ്ഠ പറഞ്ഞു.

അനിശ്ചിതത്വത്തെ ഭയക്കാതെ പ്രശ്‌നപരിഹാര മനോഭാവം വളർത്തിയെടുക്കണമെന്ന് ടൈ കേരള പ്രസിഡന്റ് അനിഷാ ചെറിയാൻ യുവജനങ്ങളോട് അഭ്യർത്ഥിച്ചു. “ഒരു പ്രശ്നം പരിഹരിക്കാനോ സമൂഹത്തിന്റെ ആവശ്യം നിറവേറ്റാനോ കഴിയുന്ന ഒരു ഉൽപ്പന്നമോ സേവനേമോ ഉണ്ടാക്കിയാൽ സംസ്ഥാനത്തിന്റെ ആവശ്യമാണ് നിറവേറുന്നത്. അതുവഴി സംരംഭകനെന്ന നിലയിൽ ധനസമ്പാദനവും സാധ്യമാവും.
ജീവിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച സ്ഥലമാണ് നമ്മുടെ സംസ്ഥാനം, മറിച്ചുള്ള ആഖ്യാനം മാറേണ്ടതുണ്ട്," അനിഷാ ചെറിയാൻ പറഞ്ഞു.

ഇന്റർനെറ്റ് സമ്പദ്‌വ്യവസ്ഥയെ അഭിമുഖീകരിക്കുന്നതിന് വ്യക്തികളും സ്ഥാപനങ്ങളും രൂപപ്പെടുത്തേണ്ട നൈപുണ്യ വികസന സംസ്‌കാരത്തെ പറ്റി സ്‌കിൽ വികസന കമ്പനിയായ ഗ്രീൻ പെപ്പറിന്റെ സി.ഇ.ഒ ശ്രീ കൃഷ്ണ കുമാർ, സംസാരിച്ചു. ടെക്‌നോളജി, കമ്മ്യൂണിക്കേഷൻസ്, കോഗ്‌നിറ്റീവ് മേഖലകളിൽ 50% സമയവും പുതിയ വൈദഗ്ധ്യങ്ങൾ പഠിക്കാനും നേടാനും നീക്കിവെക്കണമെന്ന് കൃഷ്ണ കുമാർ പറഞ്ഞു.

കേരള സ്റ്റാർട്ട്-അപ്പ് മിഷന്റെ ഫാബ് ലാബ് ടെക്നിക്കൽ ഓഫീസർ അഭിലാഷ് വി.ടി, നാലാം വ്യവസായ വിപ്ലവം ഒരുക്കുന്ന അനന്തമായ അവസരങ്ങൾ വിശദീകരിച്ചു.

"കേരള സ്റ്റാർട്ട്-അപ്പ് മിഷന്റെ കീഴിലുള്ള ഫാബ് ലാബ് കേരള, യു.എസ്.എയ്ക്ക് പുറത്ത് ആദ്യത്തെതാണ്. ഇതുവഴി കോളേജ് വിദ്യാർത്ഥികൾക്ക് പഠിക്കാനും നവീകരിക്കാനും വിജയിക്കാനും സാധിക്കുന്നു. രാജ്യത്ത് തന്നെ മാതൃകയാണിത്", അഭിലാഷ് വി ടി പറഞ്ഞു.

'ആരോഗ്യം, ക്ഷേമം, കായികം: യുവാക്കൾക്കുള്ള അജണ്ട' എന്ന സെഷന് ഹീൽ ഫാർമ സ്ഥാപകൻ രാഹുൽ മാമ്മൻ അധ്യക്ഷത വഹിച്ചു. വ്യായാമം, കായികം, വിനോദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികൾ, സ്ഥലം കണ്ടെത്തൽ, ശുദ്ധവായുവിന്റെയും വെള്ളത്തിന്റെയും അഭാവം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുക, എയർപോർട്ടുകൾ, ആശുപത്രികൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ ഇൻഡോർ സ്പോർട്സ് ആരംഭിക്കുക എന്നിവ ചർച്ചാ വിഷയമായി. 40-ലധികം യുവസംരംഭകരും പ്രൊഫഷണലുകളും, വിദഗ്ദ്ധരും ചർച്ചകളിൽ പങ്കെടുത്തു.

Content Highlights: workshop conducted in kalamassery startup mission

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented