പഠനം അഞ്ചിഞ്ച് സ്‌ക്രീനിലേക്കൊതുങ്ങിയ കാലം പറയുന്നുണ്ട് വിഷ്വല്‍ ലേണിങ്ങിന്റെ സാധ്യത 


വിനയ് എം.ആര്‍

3 min read
Read later
Print
Share

എഴുതിയും വായിച്ചും കേട്ടും അറിഞ്ഞുമുള്ള പഠനത്തിനൊപ്പം വിഷ്വല്‍ ലേണിങ്ങും കൂടി ചേരുമ്പോള്‍ കുട്ടികള്‍ക്ക് പഠനത്തോടുള്ള സമീപനം തന്നെ മാറ്റിമറിക്കപ്പെടും.

mathrubhumi illustration

സാങ്കേതികാത്ഭുതങ്ങളുടെ അനന്തമായ പ്രവാഹമാണ് നമുക്ക് ചുറ്റും. ലോകത്തിന്റെ മുന്നോട്ടുപോക്കിനെ ശരവേഗത്തിലാക്കുന്ന എണ്ണിയാലൊടുങ്ങാത്ത കണ്ടുപിടിത്തങ്ങള്‍. അവയുടെ ചിറകിലേറി കുതിക്കുകയാണ് ഓരോ മേഖലകളും. സാങ്കേതികവിദ്യയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് മാറുകയാണ് നമ്മുടെ വിദ്യാഭ്യാസ രീതിയും. കോവിഡ് കാലം നമ്മുടെ വിദ്യാഭ്യാസമേഖലയെ ഉടച്ചുവാര്‍ത്തെന്ന് വേണം പറയാന്‍. ക്ലാസില്‍ കൂട്ടം കൂടിയിരിക്കുന്ന കുട്ടികളേയോ കറുത്ത ബോര്‍ഡില്‍ പാഠഭാഗങ്ങളെഴുതുന്ന അധ്യാപകരേയോ അല്ല നാം ഇക്കാലത്ത് കണ്ടത്. മറിച്ച് സ്മാര്‍ട്ട്‌ഫോണുകളുടെ അഞ്ചിഞ്ച് സ്‌ക്രീനിലേക്കൊതുങ്ങിയ ക്ലാസ്മുറികളേയാണ്. ഓണ്‍ലൈന്‍ ലേണിങ് എന്ന വിപ്ലവാത്മകമായ മാറ്റത്തെയാണ് കോവിഡ് കാലം അടയാളപ്പെടുത്തിയത്.

സാമ്പ്രദായിക പഠനരീതികളെ അപേക്ഷിച്ച് സാങ്കേതികവിദ്യയിലധിഷ്ഠിതമായ പഠനരീതി കുട്ടികള്‍ക്ക് ഏറെ സഹായകമാണ്. അതില്‍തന്നെ വിഷ്വല്‍ ലേണിങ് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഫലപ്രദമാണെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നുമുണ്ട്. പരമ്പരാഗത രീതിയില്‍ കണ്ടന്റ് ഉണ്ടാക്കുമ്പോള്‍ അധ്യാപകര്‍ ഒറ്റയാള്‍ പോരാളികളാണ്. തനിക്കറിയാവുന്നത് മാത്രമാണ് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാനാവുക. എന്നാല്‍ ഓണ്‍ലൈന്‍ ലേണിങ് ഇത്തരം അതിരുകളെ ഭേദിക്കുന്നു. അധ്യാപകര്‍ക്ക് മറ്റ് അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുവാനും അവരുടെ അറിവുകള്‍ കൂടി വിദ്യാര്‍ഥികള്‍ക്കായി പ്രയോജനപ്പെടുത്താനും പഠനവുമായി ബന്ധപ്പെട്ട അനുബന്ധവിവരങ്ങള്‍ ശേഖരിക്കാനും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഏറെ സഹായകമാണ്. ചുരുക്കത്തില്‍ പഠനം ആഴത്തിലാക്കാന്‍ ടെക്-പ്ലാറ്റ്‌ഫോമുകള്‍ ഏറെ സഹായകമാണ്. സങ്കീര്‍ണമായ വിഷയങ്ങള്‍ പോലും ക്ലാസ് മുറികളില്‍ അനായാസം അവതരിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് മനസിലാകാനും വിഷ്വല്‍ ടൂളുകള്‍ ഏറെ സഹായിക്കുന്നുണ്ട്.

അഭിരുചികളറിയാം

ഡിജിറ്റല്‍ ലോകത്തിന്റെ ഭാഗമായ വിദ്യാര്‍ഥികളെ സംബന്ധിച്ച് സാങ്കേതികവിദ്യകള്‍ അവര്‍ക്ക് സുപരിചിതമാണ്. അതേസമയം, ഓരോ വിദ്യാര്‍ഥിയും വ്യത്യസ്ത കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നവരും വ്യത്യസ്ത വിഷയങ്ങളെപറ്റി പഠിക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്. ഒരേ പ്രായത്തിലുള്ള രണ്ട് വിദ്യാര്‍ഥികളെയെടുത്താല്‍ അവരുടെ അറിവിന്റെ തലങ്ങളും താത്പര്യങ്ങളും വ്യത്യസ്തമായിരിക്കും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളുടെ വ്യത്യസ്ത അഭിരുചികള്‍ എളുപ്പം മനസിലാക്കാം. ഉദാഹരണത്തിന് മൂന്ന് വയസുള്ള രണ്ട് കുട്ടികളില്‍ ഒരാള്‍ക്ക് ദിനോസറുകളോടാണ് താത്പര്യമെങ്കില്‍ മറ്റേയാള്‍ക്ക് ബഹിരാകാശത്തോടായിരിക്കും. ഇത് മനസിലാക്കാന്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ടെക്സ്റ്റുകള്‍, അക്കങ്ങള്‍, പാട്ടുകള്‍, വീഡിയോകള്‍ എന്നിവ അവര്‍ക്കായി നല്‍കാം. ദിനോസറുകളെ ഇഷ്ടപ്പെടുന്ന കുട്ടി അതുമായി ബന്ധപ്പെട്ടതും ബഹിരാകാശം ഇഷ്ടപ്പെടുന്ന കുട്ടികള്‍ അതുമായി ബന്ധപ്പെട്ടതുമായ കണ്ടന്റുകള്‍ തെരഞ്ഞെടുക്കുന്നത് കാണാം. മാത്രമല്ല, അതില്‍ തന്നെ വീഡിയോകളോടാവും കുട്ടികള്‍ താത്പര്യം പ്രകടിപ്പിക്കുക. വിഷ്വല്‍ ലേണിങ്ങിന്റെ സാധ്യതയും ശക്തിയുമാണ് അവ കാണിക്കുന്നത്.

പഠനരീതികള്‍ക്കുമുണ്ട് വ്യത്യസ്തത

ഒരോ വിദ്യാര്‍ഥിയുടെയും പഠന രീതിയും അറിവിന്റെ തലവും വ്യത്യസ്തമായിരിക്കും. അവരുടെ നിലവിലെ അറിവിന്റെ തലവുമനുസരിച്ച് ശരിയായ കണ്ടന്റ് നല്‍കാന്‍ അധ്യാപകര്‍ക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ സാധിക്കും. പഠനം വ്യക്തിഗതമാക്കുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് സ്വയം പഠനം ഉറപ്പാക്കുകയും അത് മികച്ച റിസള്‍ട്ടിലേക്ക് നയിക്കുകയും ചെയ്യുന്നു.

എഴുതിയും വായിച്ചും കേട്ടും മാത്രമല്ല, പഠനം കണ്ടറിഞ്ഞുമാകാം

പരമ്പരാഗത പാഠപുസ്തകങ്ങള്‍ ഉപയോഗിച്ച് സങ്കീര്‍ണമായ ആശയങ്ങള്‍ കുട്ടികളിലേക്കെത്തിക്കാനും അവ കൃത്യമായി വിവരിക്കാനും ബുദ്ധിമുട്ടാണ്.ഉദ്ദേശിക്കുന്ന ആശയം വിദ്യാര്‍ഥികളിലേക്ക് എത്തിക്കാനും പലപ്പോഴും അതുവഴി സാധിക്കാതെ പോകുന്നു. ചാര്‍ട്ടുകളും കണക്കുകളും ഉപയോഗിച്ച് വിവരിക്കാന്‍ ശ്രമിക്കാമെങ്കിലും അതും ഒരു പരിധിക്കപ്പുറം വിരസമാണ്. ഇവിടെയാണ് ടെക്നോളജി സഹായകമാകുന്നത്. സാങ്കേതികവിദ്യയിലധിഷ്ഠിതമായ പഠനാന്തരീക്ഷത്തിന്റെ ഒരു പ്രധാന നേട്ടം പഠനത്തില്‍ മള്‍ട്ടിമോഡല്‍ ഘടകങ്ങളുടെ ഉപയോഗമാണ്.

കുട്ടികളോട് സംവേദിക്കുന്ന, ഐഡിയകളും കോണ്‍സപ്റ്റുകളും വിഷ്വലൈസ് ചെയ്യാന്‍ സാധിക്കുന്ന ആഴത്തിലുള്ള പഠനരീതിയാണ് ഇനി വരാനിരിക്കുന്നത്. അതാണ് നാളെയുടെ പഠനരീതി. എഴുതിയും വായിച്ചും കേട്ടും അറിഞ്ഞുമുള്ള പഠനത്തിനൊപ്പം വിഷ്വല്‍ ലേണിങ്ങും കൂടി ചേരുമ്പോള്‍ കുട്ടികള്‍ക്ക് പഠനത്തോടുള്ള സമീപനം തന്നെ മാറ്റിമറിക്കപ്പെടും. കോണ്‍സപ്റ്റുകളും പഠനഭാഗങ്ങളും കണ്ട് മനസിലാക്കുന്നത് കുട്ടികളുടെ മനസില്‍ ആഴത്തില്‍ പതിയുന്നതിന് ഏറെ സഹായകമാണ്

സങ്കീര്‍ണമായ ആശയങ്ങള്‍ എളുപ്പം മനസിലാക്കാനും അവ ഭാവനയില്‍ ചിത്രീകരിക്കാനും വിഷ്വല്‍ ലേണിംഗ് പ്ലാറ്റ്ഫോമുകള്‍ വിദ്യാര്‍ത്ഥികളെ സഹായിക്കും. മനസിലാകാത്ത പാഠഭാഗങ്ങള്‍ അതേപടി വിഴുങ്ങുന്നതിന് പകരം ആശയം കൃത്യമായി മനസിലാക്കി പഠിക്കാന്‍ വിഷ്വല്‍ ലേണിങ് വിദ്യാര്‍ഥികളെ പ്രാപ്തരാക്കും.

ഉദാഹരണത്തിന് മഗ്നീഷ്യം വെള്ളവുമായി എങ്ങനെ റിയാക്ട് ചെയ്യുന്നു എന്ന് പഠിപ്പിക്കുമ്പോള്‍, ഈ തന്മാത്രകള്‍ പ്രവര്‍ത്തിക്കുന്നത് കാണാന്‍ ഒരു ബില്ല്യണ്‍ മടങ്ങ് സൂം ഇന്‍ ചെയ്യേണ്ടി വരുന്നു. ഓര്‍ക്കുക, ത്രിമാന രൂപത്തിലാണ് തന്മാത്രകള്‍ കാണപ്പെടുന്നത്. അതിനര്‍ത്ഥം അവയ്ക്ക് അത്രത്തോളം നീളവും വീതിയും ആഴവുമുണ്ടെന്നാണ്. സാങ്കേതികവിദ്യയുടെ പിന്തുണയില്ലാത്ത ക്ലാസ് മുറിയിലെ ബ്ലാക്ക് ബോര്‍ഡില്‍ ഇത് വിവരിക്കുന്നത് ബുദ്ധിമുട്ടാണ്. ഒരു ബ്ലാക്ക് ബോര്‍ഡ് അടിസ്ഥാനപരമായി 2 ഡൈമന്‍ഷണല്‍ സ്പേയ്സ് മാത്രമാണ്. എന്നാല്‍ 3ഡി വീഡിയോസും 3ഡി സിമുലേഷന്‍സും ഉപയോഗിക്കുന്നതിലൂടെ അധ്യാപകര്‍ക്ക് അവരുടെ ജോലി വളരെ എളുപ്പമാക്കാം. അതിലുപരി വിദ്യാര്‍ഥികള്‍ക്ക് ആശയങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസിലാക്കാനും സാധിക്കും.

വിഷ്വല്‍ ലേണിങ്ങിന്റെ അനന്തസാധ്യതകള്‍

പാഠങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും രസകരമാക്കാന്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്ന തരത്തില്‍ കണ്ടന്റ് സൃഷ്ടിക്കുകയും അവതരിപ്പിക്കുകയും ചെയ്യാം. ഇത് പഠനം സുഗമമാക്കുകയും അതത് വിഷയങ്ങളിലുള്ള ശ്രദ്ധയും ജിജ്ഞാസയും താല്‍പ്പര്യവും വിദ്യാര്‍ഥികളില്‍ വര്‍ധിപ്പിക്കുകയും ചെയ്യും.

അധ്യാപകര്‍ മാതൃകകളല്ല, വഴികാട്ടികളാണ്

ഓരോ വിദ്യാര്‍ഥിക്കും അനുയോജ്യമായ പഠനവഴികള്‍ കണ്ടെത്താന്‍ സഹായിക്കുക എന്നതാണ് അധ്യാപകരുടെ ആത്യന്തികമായ ലക്ഷ്യം. അറിവിനോടുള്ള അഭിനിവേശം വര്‍ധിപ്പിക്കുന്നതിനും വ്യക്തിപരമായ താല്‍പര്യങ്ങള്‍ പിന്തുടരുന്നതിനും കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കേണ്ടവരാണ് അധ്യാപകര്‍. ലൈഫ്‌ലോങ് ലേണിങ് എന്ന സങ്കല്‍പമാണ് അവരില്‍ വളര്‍ത്തേണ്ടത്. വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് സ്‌കൂളുകളുടെ പ്രാധാന്യം തര്‍ക്കമില്ലാത്തതാണ്. സാങ്കേതികവിദ്യയിലധിഷ്ഠിതമായ ക്ലാസ് മുറികള്‍ എന്ന ആശയമാണ് പ്രാവര്‍ത്തികമാക്കേണ്ടത്. ഡിജിറ്റല്‍ യുഗത്തില്‍ ക്ലാസ് റൂം പഠനത്തിനൊപ്പം തന്നെ പ്രാധാന്യമുണ്ട് അവരവരുടെ കംഫര്‍ട്ട് സോണിലിരുന്നുള്ള പഠനത്തിനും.

പൂക്കട്ടെ സ്‌കൂള്‍കാലത്തിനൊപ്പം ഓണ്‍ലൈന്‍ പഠനവും

2020-ല്‍ 749 ദശലക്ഷത്തിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. 2040 ആകുമ്പോഴേക്കും ഇത് 1.2 ബില്ല്യണ്‍ ആയേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ സൗകര്യങ്ങളുടെ അഭാവമുണ്ടെങ്കിലും ആ അവസ്ഥ അതിവേഗം മാറുന്നുണ്ട് എന്നത് പ്രതീക്ഷാവഹമാണ്. ഡിജിറ്റല്‍ സൗകര്യങ്ങളുടെ അഭാവം പരിഹരിക്കുന്നതിന് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തും മറ്റ് സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്താല്‍ ഉയര്‍ന്ന നിലവാരത്തിലുളള വിദ്യാഭ്യാസം ഭൂമിശാസ്ത്രപരമായി വേര്‍തിരിവുകള്‍ ഇല്ലാതെ എല്ലാവര്‍ക്കും എത്തിക്കാനാകും.

( ബൈജൂസില്‍ ചീഫ് കണ്ടന്റ് ഓഫീസര്‍ ആണ് ലേഖകന്‍ )

Content Highlights: Why Students Need Technology in classroom

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
india-canda
Premium

8 min

ഇന്ത്യൻ വിദ്യാർഥികളുടെ പറുദീസയിൽ 'നയതന്ത്രം' വിലങ്ങുതടിയല്ല; യു.കെയുടെ വഴി നീങ്ങുമോ കാനഡ?

Sep 26, 2023


satyam kumar

1 min

13-ാം വയസില്‍ ഐഐടിയില്‍ പ്രവേശനം; Ph.Dയും കഴിഞ്ഞ് സത്യംകുമാര്‍ ഇന്ന് ആപ്പിളില്‍ 

Sep 16, 2023


study abroad

2 min

മുന്നൊരുക്കമില്ലെങ്കിൽ മുള്ളുവഴിയാകും വിദേശപഠനം | ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

Sep 26, 2023


Most Commented