പഠിക്കാന്‍ കടല്‍ കടക്കണം, സ്വന്തം കാലില്‍ നില്‍ക്കണം; ഉന്നത വിദ്യാഭ്യാസരംഗത്തെ 'ന്യൂ നോർമൽ'


ഷാജൻ സി. കുമാർ

ഭൂരിഭാഗം ചെറുപ്പക്കാര്‍ക്കും വിദേശപഠനം കുടിയേറാനുള്ള ഒരു മാര്‍ഗമാണ്. പഠനം നടത്തുന്ന രാജ്യത്തു തന്നെ ഭാവിജീവിതം തുടരാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

.

രണ്ടു വര്‍ഷത്തികം 18 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശ വിദ്യാഭ്യാസത്തിനായി 85 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് ഉന്നത വിദ്യാഭ്യാസരംഗം അവലംബിച്ച് പ്രശസ്ത കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ റെഡ്സീര്‍ (RedSeer) നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. ലോകത്താകമാനമുള്ള തൊഴില്‍ അവസരങ്ങളും ലോകോത്തര സര്‍വകലാശാലകളുമാണ് അവരില്‍ ഭൂരിഭാഗവും തിരഞ്ഞെടുക്കുക. ഇന്ത്യയിലെ GenZ സ്വയം ആശ്രയിച്ചും സ്വന്തം വ്യവസ്ഥകളില്‍ ജീവിതം നയിക്കുവാനുമാണ് ആഗ്രഹിക്കുന്നത്. ഇതുതന്നെയാണ് ഇന്ത്യന്‍ യുവാക്കള്‍ അവലംബിച്ചിരിക്കുന്ന ന്യൂ നോര്‍മല്‍!

ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ 1,33,135 വിദ്യാര്‍ത്ഥികള്‍ അക്കാദമിക് കാര്യങ്ങള്‍ക്കായി ഇന്ത്യ വിട്ടു. 2020-ല്‍ 259,655 വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പഠിച്ചു. 2021-ല്‍ അത് 4,44,553 വിദ്യാര്‍ത്ഥികള്‍ ആയി. ഒരു വര്‍ഷത്തിനുള്ളില്‍ 41% വര്‍ധന. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2019-ല്‍ കേരളത്തില്‍നിന്ന് 30,948 വിദ്യാര്‍ത്ഥികള്‍ അമേരിക്ക, യു.കെ., ഓസ്‌ട്രേലിയ, ചൈന, ജര്‍മ്മനി, പോളണ്ട്, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായി പോയിട്ടുണ്ട്.

കോവിഡ് മഹാമാരിക്ക് ശേഷം വിദേശ ഉപരിപഠനത്തിനുള്ള താത്പര്യം കൂടിയതാണ് ഇതിനു കാരണമായി പറയുന്നത്. 2022(ജൂലൈ 27)ലെ യു.ജി.സി. കണക്കനുസരിച്ചു ഇന്ത്യയില്‍ 1055 യൂണിവേഴ്‌സിറ്റികള്‍ ഉണ്ട്. അവയില്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികള്‍ 456, ഡീംഡ് യൂണിവേഴ്‌സിറ്റികള്‍ 126, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികള്‍ 54, പ്രൈവറ്റ് യൂണിവേഴ്‌സിറ്റികള്‍ 419 ആണ്.

'വ്യത്യസ്ത തൊഴിലവസരത്തിന് സാധ്യതകളുള്ള വിദ്യാഭ്യാസം ലഭിക്കുന്നതു കൊണ്ടാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വ്വകലാശാലകള്‍ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണം. CV-യില്‍ അന്തര്‍ദ്ദേശീയമായി അംഗീകരിക്കപ്പെട്ട സ്ഥാപനത്തില്‍നിന്നുള്ള ബിരുദം ഉള്ളതിനാല്‍ മികച്ച തൊഴിലിനുള്ള സാധ്യത എപ്പോഴും ഉണ്ട്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു പ്രാദേശിക

ഡോ. മോനിസ ഖാദിരി

വിദ്യാര്‍ത്ഥിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിദേശ സര്‍വകലാശാല വിദ്യാര്‍ത്ഥി കൂടുതല്‍ മികച്ചതായി നമ്മുടെ കൊളോണിയല്‍ മാനസികാവസ്ഥ രേഖപ്പെടുത്തുന്നുണ്ട്. അമേരിക്കന്‍, യൂറോപ്യന്‍ സര്‍വ്വകലാശാലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകളുടെ ആഗോള റാങ്കിങ് ഒരിടത്തും എത്തുന്നില്ല. പഠനത്തോടൊപ്പം, ആഗോള വീക്ഷണത്തിന്റെയും വ്യക്തിത്വ വികസനത്തിന്റെയും മാനം ഈ തീരുമാനങ്ങളെ ഒരു വലിയ പരിധിവരെ രൂപപ്പെടുത്തുന്നു.' ഡോ. മോനിസ ഖാദിരി അഭിപ്രയപ്പെട്ടു. ജമ്മു കശ്മീരില്‍ നിന്നുള്ള ജേണലിസം, മീഡിയ സ്റ്റഡീസ് സീനിയര്‍ ഫാക്കല്‍റ്റി അംഗമാണവര്‍.

'അതിന് ഒന്നിലധികം കാരണങ്ങള്‍ ഉണ്ട്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, പ്രത്യേകിച്ച് യു.എസിലും യൂറോപ്പിലും, വളരെ മികച്ചതാണ്. വ്യത്യസ്തമായ ഒരു സംസ്‌കാരത്തിലേക്കുള്ള സമ്പര്‍ക്കമാണു രണ്ടാമത്തേത്. മൂന്ന്, ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ വിദേശത്തുനിന്നുള്ള പിഎച്ച്.ഡികള്‍ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ട്.' വുഹാന്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ പിഎച്ച്.ഡി. ചെയ്ത സൗരഭ് ശര്‍മ്മ പറഞ്ഞു.

സൗരഭ് ശര്‍മ്മ

'പ്രധാനമായും യു.എസിലോ യൂറോപ്പിലോ ജോലി ലഭിക്കാനാണ് നമ്മുടെ കുട്ടികള്‍ അവിടത്തെ സര്‍വ്വകലാശാലകളില്‍ ചേരുന്നത്. അവിടെ പഠിച്ചാല്‍ അവര്‍ത്തു കുറച്ചുകൂടി എളുപ്പമാകും. അതേസമയം, വിദേശത്തു പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതം വളരെ ദുഷ്‌കരമാണ്. യു.എസിലേക്കുള്ള യാത്രയില്‍ കഴിഞ്ഞ മാസം ഒട്ടേറെ എഞ്ചിനീയറിംഗ് ബിരുദധാരികളെ കണ്ടുമുട്ടി.

പ്രൊഫ. അനുഭൂതി യാദവ്

മിക്കവരും ഫീസടയ്ക്കാന്‍ വായ്പകള്‍ എടുത്തിട്ടുണ്ടെങ്കിലും ദൈനംദിന ചെലവുകള്‍ക്കായി കഠിനാധ്വാനം ചെയ്യുന്നുണ്ട്. മെസ്, സ്റ്റോറുകള്‍ തുടങ്ങിയവയില്‍ ജോലി ചെയ്യാന്‍ ഇപ്പോള്‍ മത്സരമുണ്ടെന്ന് അവര്‍ പറയുന്നു. എങ്കിലും ജോലി ലഭിച്ചാല്‍ എല്ലാം ശരിയാകുമെന്ന് അവര്‍ കരുതുന്നു.' ന്യൂ ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനില്‍ ന്യൂ മീഡിയ അധ്യാപികയായ പ്രൊഫ. അനുഭൂതി യാദവ് ചൂണ്ടിക്കാട്ടി.

'കോവിഡ് മഹാമാരിക്ക് ശേഷം വിദേശ വിദ്യാഭ്യാസത്തോടു താല്പര്യം കൂടി എന്ന് പറയുന്നത് പൂര്‍ണമായി ശരിയല്ല. കഴിഞ്ഞ കുറച്ചു വര്‍ഷമായി ഇന്ത്യക്കാര്‍ ധാരാളമായി വിദേശത്തേക്ക് പഠനത്തിനായി പോകുന്ന പ്രവണതയുണ്ട്. അത് കൂടിവരികയാണ്. ലോക്ക്ഡൗണ്‍ കാലത്ത് ഇന്റര്‍നെറ്റില്‍ കൂടുതല്‍ സമയം ചെലവഴിച്ചതും അനുകൂല ഘടകമായി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ശക്തമായ പരസ്യപ്രചാരണങ്ങള്‍ ഇതിന് ആക്കംകൂട്ടി എന്നതാണ് വസ്തുത.

ഉപരിപഠനം മാത്രമല്ല മിക്കവരുടെയും ലക്ഷ്യം. പഠനം നടത്തുന്ന രാജ്യത്തു തന്നെ ഭാവിജീവിതം തുടരാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഭൂരിഭാഗം ചെറുപ്പക്കാര്‍ക്കും വിദേശപഠനം കുടിയേറാനുള്ള ഒരു മാര്‍ഗമാണ്. വിദ്യാഭ്യാസത്തിന്റെ നിലവാരത്തിനപ്പുറം അതാതു രാജ്യങ്ങളില്‍ ലഭിക്കുന്ന സാമൂഹിക സുരക്ഷയും ഉന്നത ജീവിത നിലവാരവുമാണ് നമ്മുടെ യുവജനങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നത്. വിദേശത്തേക്കു പഠനത്തിനായി പോകുന്നവര്‍ സ്ഥാപനത്തിന്റെ ലോക റാങ്കിങ് നോക്കിയല്ല തീരുമാനങ്ങള്‍ എടുക്കുന്നത്. എത്രയും പെട്ടെന്ന് സ്റ്റുഡന്റ് വിസ ലഭിക്കണം. പഠനത്തിനു ശേഷം പൗരത്വം അല്ലെങ്കില്‍ സ്ഥിരതാമസത്തിനുള്ള വിസ കിട്ടണം. പ്രധാനമായും ഈ രണ്ടു കാരണങ്ങളാണ് മിക്കവരേയും നയിക്കുന്നത്. വളരെ കുറച്ചു പേര്‍ മാത്രമാണ് വിശദമായ തയ്യാറെടുപ്പുകള്‍ക്കു ശേഷം കോഴ്സുകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കുന്നതെന്ന് പഠനത്തില്‍ വ്യക്തമാവും.

ഫിലിപ്പ് തോമസ്

'നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് സമൂലമായ മാറ്റം അനിവാര്യമാണെന്നാണ് ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത്. പ്രൈമറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസതലം വരെയുള്ള ലോക റാങ്കിങ്ങില്‍ ഇന്ത്യയില്‍നിന്ന് അപൂര്‍വ്വം സ്ഥാപനങ്ങള്‍ മാത്രമാണ് ഉള്ളത്. ലോകനിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങള്‍ ആയി നമ്മുടെ സ്ഥാപനങ്ങള്‍ മാറുമ്പോള്‍ ഒരു പരിധിവരെ യുവത നമ്മുടെ രാജ്യത്ത് തന്നെ തുടരാന്‍ താല്പര്യപ്പെടും.' ഫിലിപ്പ് തോമസ് പറഞ്ഞു. ഇരുപതു വര്‍ഷത്തിലേറെയായി നൈപുണ്യ വികസന വിദഗ്ധനാണ് അദ്ദേഹം.

ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസനയം എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരുമോ എന്ന് കാത്തിരുന്നു കാണാം.

Content Highlights: Why Indian Students Choose to Study Abroad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented