NEET-UG 2022 : എന്താണ് ഡ്രസ് കോഡ്, കൊണ്ടുപോകാന്‍ പാടില്ലാത്തത് എന്തൊക്കെ?


ഡോ. എസ്. രാജൂകൃഷ്ണന്‍അതുവരെ പഠിച്ച ഭാഗങ്ങള്‍ ആവുന്നത്ര റിവൈസ് ചെയ്യുക. പരീക്ഷാദിവസം കൂട്ടുകാരെ കാണുമ്പോള്‍ പഠിച്ച ഭാഗങ്ങളും പഠിക്കാത്ത ഭാഗങ്ങളും ചര്‍ച്ച ചെയ്യാതിരിക്കുക

Educational guidance

Representative Image | Photo: PTI

2022-ലെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-അണ്ടര്‍ ഗ്രാജ്വേറ്റ് (നീറ്റ്-യു.ജി.) 2022 ജൂലായ് 17 ഞായര്‍ ഉച്ചയ്ക്ക് രണ്ടുമുതല്‍ 5.20 വരെ നടക്കുകയാണ്. പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ വ്യവസ്ഥകള്‍ ശ്രദ്ധയോടെ മനസ്സിലാക്കി തയ്യാറെടുപ്പുകള്‍ നടത്തണം. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങള്‍ക്കു നല്‍കുന്ന പ്രാധാന്യം പരീക്ഷയുമായി ബന്ധപ്പെട്ട അനുബന്ധകാര്യങ്ങള്‍ക്കും നല്‍കണം. അതിന് പ്രോസ്‌പെക്ടസിലും അഡ്മിറ്റ് കാര്‍ഡിലും നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ വായിച്ചുമനസ്സിലാക്കി കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കണം.

നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പരീക്ഷാര്‍ഥികള്‍ക്ക് അനുവദിച്ച പരീക്ഷാകേന്ദ്രം സംബന്ധിച്ച വിവരം ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. എക്‌സാമിനേഷന്‍ സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് neet.nta.nic.in -ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഇത് അഡ്മിറ്റ് കാര്‍ഡ് അല്ല എന്നോര്‍ക്കുക.

അഡ്മിറ്റ് കാര്‍ഡ്

അഡ്മിറ്റ് കാര്‍ഡ് neet.nta.nic.in -ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. തപാലില്‍ അയക്കില്ല. ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാതെ വരുകയോ അതില്‍ രേഖപ്പെടുത്തിയ വിവരങ്ങളില്‍ (ഫോട്ടോ, ഒപ്പ് ഉള്‍പ്പെടെ) അപാകം ഉണ്ടെന്നു കാണുകയോ ചെയ്യുന്ന പക്ഷം എന്‍.ടി.എ. ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ചോ (പ്രവൃത്തിസമയത്ത്) neet@nta.ac.in -ലേക്ക് മെയില്‍ അയച്ചോ പ്രശ്‌നപരിഹാരം തേടേണ്ടതാണ്.

പരീക്ഷയ്ക്ക്, ഡൗണ്‍ലോഡ് ചെയ്ത അഡ്മിറ്റ് കാര്‍ഡ് തന്നെ ഉപയോഗിക്കാം. മാറ്റങ്ങള്‍, എന്‍.ടി.എ. പിന്നീട് വരുത്തുന്നതാണ്. പരീക്ഷാകേന്ദ്രത്തില്‍നിന്ന് ഡ്യൂപ്ലിക്കേറ്റ് അഡ്മിറ്റ് കാര്‍ഡ് ലഭിക്കില്ല. പരീക്ഷ കഴിഞ്ഞും അഡ്മിറ്റ് കാര്‍ഡ് സൂക്ഷിക്കണം. പ്രവേശനസമയത്ത് അത് വേണ്ടിവരും. അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ വായിച്ചുമനസ്സിലാക്കണം.

തിരിച്ചറിയല്‍ രേഖകള്‍

കേന്ദ്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം പ്രോസ്‌പെക്ടസിലും അഡ്മിറ്റ് കാര്‍ഡിലും രേഖപ്പെടുത്തിയിട്ടുള്ള സാമഗ്രികള്‍മാത്രം കൈവശംവെക്കുക. ഫോട്ടോ ഉള്ള സാധുവായ ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡ് വേണം. പാന്‍കാര്‍ഡ് ഡ്രൈവിങ് ലൈസന്‍സ് വോട്ടര്‍ ഐ.ഡി. പാസ്‌പോര്‍ട്ട് ആധാര്‍ കാര്‍ഡ് പന്ത്രണ്ടാംക്ലാസ് ബോര്‍ഡ് പരീക്ഷാ അഡ്മിറ്റ് കാര്‍ഡ് (ഫോട്ടോ ഉള്ളത്) സര്‍ക്കാര്‍ നല്‍കിയ സാധുവായ മറ്റേതെങ്കിലും ഫോട്ടോ ഐ.ഡി. കാര്‍ഡ് തുടങ്ങിയവയില്‍ ഒന്നാകാം ബാധകമായവര്‍ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് കൊണ്ടുപോകണം. മെറ്റല്‍ ഡിറ്റക്ടര്‍വഴിയുള്ള പരിശോധനയ്ക്കും വിധേയമാകണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം.

കൂടുതല്‍ വിദ്യാഭ്യാസ വാര്‍ത്തകള്‍ക്കായി JOIN Whatsapp group

ഡ്രസ് കോഡ്

ഷൂസ് പറ്റില്ല. സ്ലിപ്പര്‍, താഴ്ന്ന ഹീലുള്ള ചെരിപ്പ് എന്നിവയാകാം. വലിയ ബട്ടണുകള്‍ വസ്ത്രങ്ങളില്‍ പാടില്ല. നീണ്ട സ്ലീവ്‌സ് വസ്ത്രം അനുവദിക്കില്ല. വിശ്വാസകാരണങ്ങളാല്‍ (ആചാരപരമായോ/സാംസ്‌കാരികമായോ/മതപരമായോ) എന്തെങ്കിലും സാമഗ്രികള്‍/വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ പരിശോധനാനടപടികള്‍ പൂര്‍ത്തിയാക്കാന്‍ പരീക്ഷ തുടങ്ങുന്നതിന് രണ്ടുമണിക്കൂര്‍മുമ്പെങ്കിലും പരീക്ഷാകേന്ദ്രത്തില്‍ എത്തണം.

കൊണ്ടുപോകാന്‍ പാടില്ലാത്തത്

പേപ്പര്‍ത്തുണ്ടുകള്‍ ജോമെട്രിബോക്‌സ് പെന്‍സില്‍ ബോക്‌സ്, പ്ലാസ്റ്റിക് പൗച്ച്, കാല്‍ക്കുലേറ്റര്‍, പേന, സ്‌കെയില്‍, റൈറ്റിങ് പാഡ്, പെന്‍ഡ്രൈവ്, ഇറേസര്‍, ലോഗരിതം ടേബിള്‍, ഇലക്ട്രോണിക് പെന്‍/സ്‌കാനര്‍, മൊബൈല്‍ഫോണ്‍, ബ്ലൂടൂത്ത്, ഇയര്‍ഫോണ്‍, മൈക്രോഫോണ്‍, പേജര്‍, ഹെല്‍ത്ത് ബാന്‍ഡ് വാലറ്റ്, ഗൂഗിള്‍സ്, ഹാന്‍ഡ് ബാഗ്, ­ ബെല്‍റ്റ്, ക്യാപ്പ്, വാച്ച്, റിസ്റ്റ് വാച്ച്, ബ്രേസ്ലെറ്റ്, ക്യാമറ, ആഭരണങ്ങള്‍, മെറ്റാലിക് സാമഗ്രികള്‍, ആഹാരപദാര്‍ഥങ്ങള്‍ (തുറന്നതോ പാക്കറ്റിലുള്ളതോ), വാട്ടര്‍ബോട്ടില്‍

പരീക്ഷാകേന്ദ്രം

പരീക്ഷാകേന്ദ്രം പരിചയമില്ലെങ്കില്‍ മുന്‍കൂട്ടി കണ്ടെത്തുക. അവിടെയെത്താനുള്ള വഴികള്‍ നേരത്തേ മനസ്സിലാക്കണം. തലേദിവസം അവിടം സന്ദര്‍ശിക്കുന്നതുപോലും ആലോചിക്കാം. പരീക്ഷാഹാളിലേക്കു കൊണ്ടുപോകാവുന്ന സാമഗ്രികള്‍ തലേദിവസം തയ്യാറാക്കിവെക്കുക. പരീക്ഷ തുടങ്ങുന്നതിന് ഒന്നോ രണ്ടോ മണിക്കൂര്‍മുമ്പെങ്കിലും എത്തുക.

കേന്ദ്രം ഉച്ചയ്ക്ക് 12-ന് തുറക്കും. പരീക്ഷ രണ്ടുമണിക്ക് ആരംഭിക്കുന്നതെങ്കിലും ഒന്നരയ്ക്കുശേഷം കേന്ദ്രത്തില്‍ ആരെയും പ്രവേശിപ്പിക്കില്ല. ഒന്നേകാല്‍മുതല്‍ പരീക്ഷാഹാളിലേക്ക് പ്രവേശിക്കാം. നിര്‍ദേശങ്ങള്‍ നല്‍കല്‍, അഡ്മിറ്റ് കാര്‍ഡ് പരിശോധന എന്നിവ ഒന്നരമുതല്‍ 1.45 വരെയായാകും. ടെസ്റ്റ് ബുക്ലെറ്റ് വിതരണം 1.45-നായിരിക്കും. 1.50-ന് ആവശ്യമായ വിവരങ്ങള്‍ ടെസ്റ്റ് ബുക്ലെറ്റില്‍ രേഖപ്പെടുത്താം. രണ്ടിന് പരീക്ഷ തുടങ്ങും. ക്വസ്റ്റ്യന്‍ ബുക്ലെറ്റില്‍ എല്ലാ പേജുകളുമുണ്ടെന്ന് ഉറപ്പുവരുത്തണം. അപാകമുള്ള പക്ഷം അത് മാറ്റി ശരിയായ ചോദ്യലഘുപുസ്തകം വാങ്ങുക. പരീക്ഷാസമയമായ മൂന്നുമണിക്കൂര്‍ 20 മിനിറ്റ് കഴിഞ്ഞേ ഹാള്‍ വിട്ടുപോകാന്‍ കഴിയൂ.

ഒ.എം.ആര്‍ ഷീറ്റ്

ഒ.എം.ആര്‍. ഷീറ്റിലെ പ്രതികരണങ്ങള്‍ കംപ്യൂട്ടര്‍ സോഫ്റ്റ്വേര്‍ ഉപയോഗിച്ചാണ് മൂല്യനിര്‍ണയം നടത്തുന്നത്. അതിനാല്‍ ഒ.എം.ആര്‍. ഷീറ്റ്, സൂഷ്മതയോടെ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം. അനാവശ്യമായ രേഖപ്പെടുത്തലുകള്‍ പാടില്ല. ടെസ്റ്റ് ബുക്ലെറ്റില്‍ നല്‍കിയിട്ടുള്ള സ്ഥലത്തുമാത്രമേ ക്രിയ ചെയ്യാവൂ. ഒ.എം.ആര്‍. ഷീറ്റില്‍ പൂരിപ്പിക്കേണ്ട ഭാഗങ്ങള്‍ പൂരിപ്പിക്കണം.

ഒരിക്കല്‍ ഉത്തരം രേഖപ്പെടുത്തിയാല്‍ പിന്നീട് അത് മാറ്റാന്‍ കഴിയില്ല. അതിനാല്‍ ഓരോ ചോദ്യത്തിനുനേരെയുള്ള നാലു ചോയ്‌സുകളും മനസ്സിലാക്കി ഏറ്റവും അനുയോജ്യമായ ഉത്തരം കണ്ടെത്തി രേഖപ്പെടുത്തണം. ചില ചോദ്യങ്ങള്‍ ഒഴിവാക്കി ഉത്തരം നല്‍കുമ്പോള്‍ ശരിയായ ചോദ്യനമ്പറിനുനേരെയാണ് ഉത്തരം രേഖപ്പെടുത്തുന്നതെന്ന് ഉറപ്പാക്കുക. പരമാവധി മാര്‍ക്ക് വാങ്ങാന്‍ ശ്രമിക്കണം.

നെഗറ്റീവ് മാര്‍ക്ക്

രേഖപ്പെടുത്തുന്ന ഉത്തരം തെറ്റാണെങ്കില്‍ ഒരു മാര്‍ക്ക് നഷ്ടപ്പെടും. അതിനാല്‍ ഉത്തരം ഉറപ്പാണെങ്കില്‍മാത്രം രേഖപ്പെടുത്തുക. ഒരു ശരിയുത്തരത്തിന് നാലുമാര്‍ക്ക് കിട്ടും. ഓരോ നെഗറ്റീവ് മാര്‍ക്കും റാങ്കിനെ ബാധിക്കും.

വിഷയവും ചോദ്യങ്ങളും

ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിലെ 45 വീതം ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. ഓരോ വിഷയത്തിലും രണ്ടുഭാഗങ്ങളിലായി ചോദ്യങ്ങള്‍ ഉണ്ടാകും. പാര്‍ട്ട് എ-യില്‍ 35-ഉം, പാര്‍ട്ട് ബി-യില്‍ 15-ഉം വീതം. പാര്‍ട്ട് എ-യില്‍ എല്ലാ ചോദ്യങ്ങളും നിര്‍ബന്ധമാണ്. അതിനാല്‍ ഈ 35 ചോദ്യങ്ങള്‍ മൊത്തത്തില്‍ ആദ്യം വായിച്ച് സമയം നഷ്ടപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. ലളിതം, ശരാശരി, കഠിനം, അധികഠിനം എന്ന ക്രമത്തില്‍ നാലു റൗണ്ടുകളിലായി ഉത്തരം രേഖപ്പെടുത്തുന്ന രീതി ആകാം. പാര്‍ട്ട് ബി-യില്‍ ചോയ്‌സ് ഉള്ളതിനാല്‍, ചോദ്യം മൊത്തത്തില്‍ വായിച്ചുനോക്കണമെങ്കില്‍ ആകാം. പക്ഷേ, അധികം സമയം അതിനായി കളയരുത്. ഓരോ സെക്കന്‍ഡും വിലപ്പെട്ടതാണ്. പാര്‍ട്ട് -ബി യില്‍ പത്തില്‍കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍, ഉത്തരം നല്‍കിയ ആദ്യത്തെ പത്തെണ്ണമേ മൂല്യനിര്‍ണയത്തിന് പരിഗണിക്കൂ. ഏറ്റവും ഇഷ്ടപ്പെട്ട വിഷയത്തിലെ ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരം നല്‍കാം. ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ അത് സഹായിക്കും.

തത്ത്വങ്ങളുമായും ആശയങ്ങളുമായും ബന്ധപ്പെട്ട നേരിട്ടുള്ള ചോദ്യങ്ങള്‍, അവ ഉപയോഗിച്ച്, ക്രിയ ചെയ്ത് ഉത്തരം കണ്ടെത്തേണ്ടവ (കൂടുതലും ഫിസിക്‌സില്‍), സൂത്രവാക്യങ്ങള്‍, ചിത്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ളവ, ജോഡി കണ്ടെത്തല്‍ തുടങ്ങിയ രീതികളിലെ ചോദ്യങ്ങളൊക്കെ പ്രതീക്ഷിക്കാം. ക്രിയ ചെയ്ത് ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങള്‍ കൂടുതലും ഫിസിക്‌സിലായിരിക്കും. ക്രിയ ചെയ്യുമ്പോള്‍ തെറ്റുകള്‍ വരുത്താതിരിക്കാന്‍ ശ്രദ്ധിക്കുക. ഫിസിക്‌സ് ഭാഗത്തെ സ്‌കോര്‍ അന്തിമ സ്‌കോറിനെ/റാങ്കിനെ ബാധിക്കാം.

പരീക്ഷ കഴിഞ്ഞ് വിവിധ സമയങ്ങളിലായി ഒ.എം.ആര്‍. ഷീറ്റിന്റെ സ്‌കാന്‍ ഇമേജ്, യന്ത്രം പിടിച്ചെടുത്ത റെസ്‌പോണ്‍സസ്, ഉത്തരസൂചികകള്‍ എന്നിവ പ്രസിദ്ധപ്പെടുത്തുമ്പോള്‍ അത് പരിശോധിക്കുക. അതിന്മേല്‍ ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ നിശ്ചിത ഫീസ് അടച്ച് പരാതിപ്പെടാന്‍ ശ്രദ്ധിക്കുക. പരീക്ഷ സംബന്ധിച്ച് മൊബൈല്‍, ഇ-മെയില്‍ എന്നിവയിലേക്കുവരുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കുക.

അവസാനവട്ട റിവിഷന്‍

ഉള്ള സമയത്ത്, അവസാനവട്ട റിവിഷന്‍ നടത്തുക. അവസാനനിമിഷം പുതിയ പാഠഭാഗങ്ങള്‍ പഠിക്കാതിരിക്കുകയാണ് നല്ലത്. അതുവരെ പഠിച്ച ഭാഗങ്ങള്‍ ആവുന്നത്ര റിവൈസ് ചെയ്യുക. പരീക്ഷാദിവസം കൂട്ടുകാരെ കാണുമ്പോള്‍ പഠിച്ച ഭാഗങ്ങളും പഠിക്കാത്ത ഭാഗങ്ങളും ചര്‍ച്ച ചെയ്യാതിരിക്കുക

Content Highlights: NEET UG, National Eligibility cum Entrance Test (Undergraduate)

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented