തസ്ലിം | മാതൃഭൂമി
കൊണ്ടോട്ടി: കേരള എൻജിനീയറിങ് പ്രവേശനപ്പരീക്ഷയിൽ ഏഴാംറാങ്ക് സ്വന്തമാക്കി മുസ്ലിയാരങ്ങാടി നാനാക്കൽ തസ്ലിം ബാസിൽ. രണ്ടാമത്തെ ശ്രമത്തിലാണ് ഈ മിടുക്കൻ നേട്ടത്തിനുടമയായത്. 582.9525 മാർക്ക് നേടിയാണ് തസ്ലിം ബാസിൽ സംസ്ഥാനത്ത് ഏഴാംറാങ്ക് നേടിയത്.
പ്ലസ്ടു പഠനത്തോടൊപ്പം എഴുതിയ ആദ്യ ഉദ്യമത്തിൽ 920-ാം റാങ്ക് ആയിരുന്നു തസ്ലിം ബാസിലിനുണ്ടായിരുന്നത്. പിന്നീട് പാലായിലെ പരിശീലനകേന്ദ്രത്തിൽ ഒരുവർഷത്തെ പരിശീലനം നേടി. ഐ.ഐ.ടിയിൽ പ്രവേശനമാണ് ലക്ഷ്യം. കംപ്യൂട്ടർ സയൻസോ ഇലക്ട്രിക്കലോ പഠിക്കാനാണ് താത്‌പര്യം.
കൊട്ടൂക്കര പി.പി.എം. ഹയർസെക്കൻഡറി സ്കൂളിലാണ് എസ്.എസ്.എൽ.സി, പ്ലസ്ടു പഠനം നടത്തിയത്. കോഴിക്കോട് ഗവ. എൻജിനീയറിങ് കോളേജ് അസി. പ്രൊഫസർ എൻ. അബ്ദുൽജലീലിന്റെയും അരിമ്പ്ര ജി.എച്ച്.എസ്.എസ്. അധ്യാപിക ഷറഫുന്നീസയുടെയും മകനാണ്. ബി.എഡ് വിദ്യാർഥി തൻവീർ ജഹാൻ, പ്ലസ്ടു വിദ്യാർഥി തസ്നീം ജഹാൻ എന്നിവർ സഹോദരങ്ങളാണ്.
Content Highlights: Thaslim grabbed 7th rank in second attempt, KEAM 2020
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..