നാലു സഹോദരിമാരടക്കം ഒരു കുടുംബത്തിലെ ആറുപേർ; പത്താംതരം തുല്യതാ പരീക്ഷ ഇവർക്ക് കുടുംബകാര്യം


അനൂപ് പത്മനാഭൻ

പെരിന്തൽമണ്ണ ഗേൾസ് സ്കൂൾ കേന്ദ്രത്തിൽ പരീക്ഷ കഴിഞ്ഞശേഷം ചോദ്യക്കടലാസ് വിശകലനംചെയ്യുന്ന സുബൈദ, സൗജത്ത്, സാബിറ, സീനത്ത്, വി. റംല, പി. റംല എന്നിവർ

പെരിന്തൽമണ്ണ: പരീക്ഷയെഴുത്ത് വ്യത്യസ്ത ക്ലാസ്‌മുറികളിലായതിന്റെ ചെറിയ വിഷമം ഉണ്ടായെങ്കിലും ആദ്യ പരീക്ഷയുടെ ആത്മവിശ്വാസം അവരുടെ മുഖത്തുണ്ടായിരുന്നു. ക്ലാസിന് ചേർന്നതും പോയിരുന്നതും പഠിച്ചതും എല്ലാം അവരൊന്നിച്ചായിരുന്നു.

പെരിന്തൽമണ്ണ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളാണ് തിങ്കളാഴ്ച ഒരു അപൂർവതയ്ക്ക് വേദിയായത്. സംസ്ഥാന സാക്ഷരതാമിഷന്റെ പത്താംതരം തുല്യത പൊതുപരീക്ഷയുടെ ആദ്യദിനത്തിൽ ഒരു കുടുംബത്തിലെ ആറ് വനിതകളാണ് പരീക്ഷയെഴുതിയത്.

ഇതിൽ നാലുപേർ സഹോദരങ്ങളും ഒരാൾ പിതൃസഹോദരിയും ഒരാൾ സഹോദരഭാര്യയുമായിരുന്നു. താഴേക്കോട് പഞ്ചായത്ത് കരിങ്കല്ലത്താണിയിലെ സാമൂഹിക രാഷ്ട്രീയമേഖലകളിൽ അറിയപ്പെടുന്ന കൂരി കുടുംബത്തിലെ അംഗങ്ങളാണ് ഈ ആറ് പേർ. കുടുംബനാഥൻ കൂരി മുഹമ്മദി(68)ന്റെ മക്കളായ സുബൈദ(49), സീനത്ത്(47), സാബിറ(43), സൗജത്ത്(41) എന്നിവരും മുഹമ്മദിന്റെ മകൻ അബ്ദുൾ അസീസിന്റെ ഭാര്യ പി. റംല (48), മുഹമ്മദിന്റെ സഹോദരി വി. റംല (50) എന്നിവരുമാണ് പരീക്ഷയെഴുതിയത്.

മുഹമ്മദ് കഴിഞ്ഞവർഷം ഏഴാംതരം തുല്യത പരീക്ഷയെഴുതി വിജയിച്ചിരുന്നു. ഇതിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇവർ ആറുപേരും കുടുംബാംഗങ്ങളുടെ പൂർണ പിന്തുണയോടെ കോഴ്‌സിൽ ചേർന്നത്. മരുമകൾ റംല പലഹാരങ്ങളും ചുക്ക് കാപ്പിയുമടക്കം ഉണ്ടാക്കി ക്ലാസിലെത്തിക്കും. പഠിതാക്കളെല്ലാംചേർന്ന് നല്ല രസമായിരുന്നു പഠനമെന്ന് എല്ലാവരും പറയുന്നു. വീട്ടമ്മമാരായി വീട്ടിലൊതുങ്ങാതെ പത്താംക്ലാസ് തുല്യത നേടുകയാണ് ഇവരുടെ ലക്ഷ്യം. വീട്ടമ്മമാരായ ഇവരിൽ റംലയുടെ മകനും മരുമകളും ഡോക്ടറാണ്. പഠിച്ച് പത്താംക്ലാസ് പാസാകണമെന്ന ആഗ്രഹത്തിന് പ്രായം തടസ്സമേയല്ലെന്നും ഇവർ പറയുന്നു.

തിങ്കളാഴ്ചത്തെ മലയാളം പരീക്ഷ എളുപ്പമായിരുന്നുവെന്നും വരുംദിവസങ്ങളിലേതും എളുപ്പമാകുമെന്ന ആത്മവിശ്വാസവും ഇവർ പങ്കുവെച്ചു. വ്യത്യസ്ത ക്ലാസ്‌മുറികളിൽ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടൻ ആറുപേരും ഒരുമിച്ചിരുന്ന ചോദ്യക്കടലാസ് വിശകലനംചെയ്തു. ആറ്‌ പെരിന്തൽമണ്ണ ബ്ലോക്ക് സാക്ഷരതാമിഷന്‌ കീഴിലാണ് ഇവർ പരീക്ഷയെഴുതുന്നത്. കോ-ഓർഡിനേറ്റർ എൻ. രമാദേവിയും സംഘവുമാണ് ഇവരുെട പഠനത്തിന് ചുക്കാൻ പിടിക്കുന്നത്.

Content Highlights: tenth equivalent exam, Malappuram, Kerala literacy mission, latest news, mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented