പിരിമുറുക്കത്തിനും സമ്മര്‍ദത്തിനും 'നോ' പറയാം; ഉത്തരവാദിത്വബോധമുള്ള ക്ലാസ് മുറികളുണ്ടാവട്ടെ


ഡോ. ടി.പി. കലാധരന്‍

പഠിക്കൂ, കളിക്കൂ, വിശ്രമിക്കൂ എന്ന് കുട്ടികളോട് പറയാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയണം. ഒന്നും അമിതമാകേണ്ട. കുട്ടികള്‍ കളിക്കട്ടെ എന്നു പറയുമ്പോള്‍ നെറ്റിചുളിക്കയും വേണ്ട.

പ്രതീകാത്മക ചിത്രം | ഫോട്ടോ:മധുരാജ്‌

പുതിയ വിദ്യാലയവര്‍ഷം ആരംഭിക്കുകയാണ്. കോവിഡ് വന്നതുകാരണം കഴിഞ്ഞവര്‍ഷങ്ങളില്‍ നേരെചൊവ്വേ പഠിക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടുവര്‍ഷത്തെ പഠനവിടവുകള്‍ കുട്ടികള്‍ക്കുണ്ട്. അതിനാല്‍ ആദ്യനാളുകളില്‍ത്തന്നെ നഷ്ടപ്പെട്ട പഠനാശയങ്ങളെല്ലാം പഠിപ്പിച്ച് കുട്ടിയെ പുതിയ ക്ലാസിലെ ഉള്ളടക്കത്തിനുവേണ്ടി സജ്ജമാക്കിയാലോ എന്നു ചിന്തിക്കുന്ന രക്ഷിതാക്കളുണ്ടാകും. ഒരുകാര്യം ഓര്‍ക്കുക, കുറഞ്ഞസമയം കൊണ്ട് കൂടുതല്‍ വിവരങ്ങള്‍ കുത്തിനിറയ്ക്കാന്‍ ശ്രമിച്ചാല്‍ അത് കുട്ടിയുടെ പഠന താത്പര്യംതന്നെ ഇല്ലാതാക്കിയേക്കാം. അമിതപഠനം ഗുണത്തെക്കാളേറെ ദോഷവും ചെയ്യും.

സന്തോഷിച്ച് പഠിക്കാം

പഠനം ആനന്ദകരമാകണം എന്ന ആശയത്തിന് ലോകം വിലകല്പിക്കുന്ന കാലമാണിത്. സന്തോഷത്തോാടെ പഠിക്കുക, വിജയാനന്ദം അനുഭവിക്കുക. പഠനവിടവ് പരിഹരിക്കുകയും വേണം. വിടവ് വൈജ്ഞാനിക കാര്യങ്ങളില്‍ മാത്രമാണോ സംഭവിച്ചിട്ടുള്ളത്? കുട്ടിയുടെ ശാരീരികചാലകപരവും വൈകാരികവും സാമൂഹികവും സര്‍ഗാത്മകവുമായ വികസനാവസരങ്ങളും നഷ്ടപ്പെട്ടില്ലേ? വ്യക്തിത്വവികസനത്തെ ബാധിക്കുന്ന പ്രധാനഘടകങ്ങളല്ലേ അവ? കുട്ടിക്ക് മാനസികോല്ലാസത്തിന് വീട്ടിലും വിദ്യാലയത്തിലും എങ്ങനെ അവസരം ഒരുക്കാമെന്ന് ക്ലാസ് പി.ടി.എ. ചര്‍ച്ചചെയ്യണം. അവര്‍ സംഘം ചേര്‍ന്ന് കളികളിലേര്‍പ്പെടണം. സര്‍ഗാത്മകാവിഷ്‌കാരങ്ങള്‍ നടത്തണം. ഇവയെല്ലാം കോര്‍ത്തിണക്കുന്ന രീതിയിലുള്ള വിദ്യാലയാനുഭവങ്ങളിലൂടെ കുട്ടികള്‍ കടന്നുപോകട്ടെ. മാനസികാരോഗ്യമില്ലാത്ത കുട്ടികളെയല്ലല്ലോ നാം ആഗ്രഹിക്കുന്നത്? പഠിക്കൂ, കളിക്കൂ, വിശ്രമിക്കൂ എന്ന് കുട്ടികളോട് പറയാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയണം. ഒന്നും അമിതമാകേണ്ട. കുട്ടികള്‍ കളിക്കട്ടെ എന്നു പറയുമ്പോള്‍ നെറ്റിചുളിക്കയും വേണ്ട. ഏതു പ്രായക്കാരും അവരുടേതായ അനുയോജ്യ കളികളില്‍ ഏര്‍പ്പെടാന്‍ ഇഷ്ടപ്പെടുന്നു. കുട്ടികളെമാത്രം എന്തിനു വിലക്കണം? മസ്തിഷ്‌കത്തിനും വിശ്രമം വേണ്ടേ? എങ്കിലല്ലേ ക്ഷീണമില്ലാതെ പുതിയ ആശയങ്ങള്‍ സ്വാംശീകരിക്കാനുള്ള ചിന്തയിലേര്‍പ്പെടാനാകൂ.

ഉല്ലാസം നിറയട്ടെ

ക്ലാസ് മുറിയിലും മാനസികോല്ലാസ പ്രവര്‍ത്തനങ്ങളുണ്ടാകണം. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട കളികള്‍, നിര്‍മാണപ്രവര്‍ത്തനങ്ങള്‍, പരീക്ഷണനിരീക്ഷണങ്ങള്‍, നാടകീകരണങ്ങള്‍, തിയേറ്റര്‍ സങ്കേതം ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, രംഗാവിഷ്‌കാരങ്ങള്‍, കലയെ മാധ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍, പുസ്തകചര്‍ച്ചകള്‍, സംവാദങ്ങള്‍, പുറംവാതില്‍ പ്രവര്‍ത്തനങ്ങള്‍... ഇങ്ങനെ വിഷയപഠനത്തെത്തന്നെ ആസ്വാദ്യാനുഭവമാക്കി മാറ്റാന്‍കഴിയും. അതിലൂടെ കുട്ടികളുടെ പഠനോത്സുകത വര്‍ധിക്കും. വിരസത ഇല്ലാതാകും. മനസ്സില്‍ ഊര്‍ജം നിറയും. കൂടുതല്‍ ഫലപ്രദമായി പഠിക്കും. ആത്മവിശ്വാസവും ആത്മാവബോധവും വികസിക്കും.

കുട്ടികള്‍ക്ക് അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും തുറന്നുപറയാനുള്ള വേദികളും ഉണ്ടാകണം. ജനായത്തവിദ്യാഭ്യാസ സംസ്‌കാരം വളര്‍ത്തിയെടുക്കുമ്പോഴേ മനസ്സുതുറന്നുള്ള ഇടപഴകല്‍ സാധ്യമാകൂ. ഭയരഹിതവും സന്തോഷപ്രദവും പിരിമുറുക്കവും സമ്മര്‍ദങ്ങളുമില്ലാത്തതും ഉത്തരവാദിത്വബോധമുള്ളതുമായ ക്ലാസ്മുറികളാകട്ടെ നമ്മുടെ ലക്ഷ്യം.

(സമഗ്രശിക്ഷ കേരള, മുന്‍ സംസ്ഥാന കണ്‍സല്‍ട്ടന്റാണ് ലേഖകന്‍)

Content Highlights: Say ‘no’ to stress and strain; Aim for responsible Classroom

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented