
Representational image | Pic Credit: Getty Images
ചോദ്യങ്ങള്‍ക്ക് മുന്നില്‍ മായാത്ത ചിരിയുമായി നിന്ന് ഉത്തരം പറഞ്ഞ സോഫിയയെന്ന റോബോട്ടിനെ ആരും മറന്നിട്ടുണ്ടാവില്ല. റോബോട്ടിക്‌സ എന്ന ശാസ്ത്രശാഖയില്‍ നടക്കുന്ന വിപ്ലവങ്ങള്‍ ഇതിനെക്കാളെറെ എന്തു തെളിവാണ് വേണ്ടത്. വിവര സാങ്കേതിക മേഖലയില്‍ ഏറ്റവുമധികം ജോലി സാധ്യതയുള്ള ഒന്നാണ് റോബോട്ടിക്‌സ്. ഈ മേഖലയില്‍ ജോലി നേടാന്‍ മലയാളി വിദ്യാര്‍ഥികളെ പ്രാപ്തമാക്കുന്നതാണ് കൊച്ചി മോഡല്‍ ഫിനിഷിങ് സ്‌കൂളിലെ റോബോട്ടിക്‌സ് ആന്‍ഡ് ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് കോഴ്‌സ്. ലോകത്ത് മാറി മാറി വരുന്ന ടെക്‌നോളജികള്‍ പരിചയപ്പെടാനും പരിശീലിക്കാനുമുള്ള അവസരമൊരുക്കുകയാണ് ഈ കോഴ്‌സ് ചെയ്യുന്നത്.
ലക്ഷ്യങ്ങള്‍
ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ മേഖലയായി വിവര സാങ്കേതിക മേഖല മാറിയ സാഹചര്യത്തില്‍ ആ മാറ്റത്തിനനുസൃതമായി ഉദ്യോഗാര്‍ഥികളെ ഒരുക്കുന്ന കോഴ്‌സാണിത്. സാങ്കേതിക തൊഴില്‍ മേഖലയിലെ വെല്ലുവിളികള്‍ നേരിടാനും, സോഫ്റ്റ് സ്‌കില്ലുകള്‍ മെച്ചപ്പെടുത്താനും വിദ്യാര്‍ഥികളെ സഹായിക്കുകയാണ് ഈ കോഴ്‌സ് ലക്ഷ്യം വെക്കുന്നത്. ബി.ടെക്ക്, ബി.ഇ, ബി.എസ്.സി (കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), ബി.സി.എ, എം.സി.എ എന്നീ വിഷയങ്ങളില്‍ ബിരുദധാരികളായ ഏതൊരാള്‍ക്കും ഈ കോഴ്‌സില്‍ പ്രവേശനം നേടാം.
ഒരു ബാച്ചില്‍ 40 കുട്ടികള്‍ക്കാണ് പ്രവേശനമുള്ളത്. 10000 രൂപയോളമാണ് കോഴ്സിന്റെ ചിലവ്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫിനിഷിങ് സ്‌കൂള്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കി വരുന്നു. കഴിവുറ്റ വിദ്യാര്‍ഥികള്‍ക്ക് ക്യാംപസ് പ്ലേസ് മെന്റിനും ഫിനിഷിങ് സ്‌കൂള്‍ അവസരമൊരുക്കുന്നുണ്ട.