പി.പി. ഗോപാലകൃഷ്ണൻ
കോഴിക്കോട്: 68-ാം വയസ്സില്‍ പിഎച്ച്.ഡി. നേടി പേരിനൊപ്പം ഡോക്ടര്‍ എന്ന് ചേര്‍ത്തയൊരാളുണ്ട് ഫാറൂഖ് കോളേജിന് സമീപം അടിവാരത്ത് 'ശാലീനയില്‍' താമസിക്കുന്ന റിട്ട. അധ്യാപകന്‍ പി.പി. ഗോപാലകൃഷ്ണനാണ് പ്രായം ശരീരത്തിനാണ് മനസ്സിനല്ലെന്ന് തെളിയിച്ച പോരാളി.
എജ്യുക്കേഷനിലാണ് ഗോപാലകൃഷ്ണന്‍ ഡോക്ടറേറ്റ് സ്വന്തമാക്കിയത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഈ പ്രായത്തിലൊരാള്‍ മുഴുവന്‍സമയ പഠിതാവായി ഗവേഷണബിരുദം കരസ്ഥമാക്കുന്നത് അപൂര്‍വമാണ്.
കാലിക്കറ്റിലെ തന്നെ എജ്യുക്കേഷന്‍ പഠനവകുപ്പില്‍ നിന്ന് 2016-ല്‍ എം.ഫില്‍നേടി തൊട്ടടുത്തവര്‍ഷം പി.എച്ച്.ഡി.ക്ക് ചേരുകയായിരുന്നു. പഠനവകുപ്പിലെ പ്രൊഫസറായ ഡോ. സി. നസീമയായിരുന്നു രണ്ട് കോഴ്‌സിലും മാര്‍ഗദര്‍ശി.
ബിരുദവും ഇംഗ്ലീഷില്‍ എം.എ.യും നേടിയ ഇദ്ദേഹം ബി.എഡ്., എം.എഡ്. കോഴ്‌സുകളും ചെയ്തിട്ടുണ്ട്. മലപ്പുറം എം.എസ്.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 2008-ലാണ് പ്രിന്‍സിപ്പലായി വിരമിച്ചത്. പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മലപ്പുറം ബി.എഡ്. സെന്ററിലും നിലമ്പൂര്‍ പാലേമാടുള്ള വിവേകാനന്ദ കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനിലും അധ്യാപകനായി ജോലിനോക്കി. എം.ഫില്‍., പിഎച്ച്.ഡി. പഠനത്തിനായി തത്കാലം ജോലിയില്‍നിന്നു മാറി നില്‍ക്കുകയായിരുന്നു. പിഎച്ച്.ഡി. പ്രവേശനത്തിന് സര്‍വകലാശാലയുടെ പ്രവേശന സോഫ്റ്റ്‌വേറില്‍ പ്രായം ചേര്‍ക്കാനായി ഇദ്ദേഹത്തിന് വേണ്ടി മാറ്റം വരുത്തി.
മലപ്പുറം ഡെപ്യൂട്ടി കളക്ടറായി വിരമിച്ച കല്യാണിക്കുട്ടിയാണ് ഭാര്യ. കാരപ്പറമ്പ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ അസി. പ്രൊഫസറായ ഡോ. ശാലിനി മകളും ഹോമിയോ ഡോക്ടറായ സുഭാഷ് മോഹന്‍ മരുമകനുമാണ്.
Content Highlights: Retired principal completes Ph.D at the age of 68, Calicut university
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..