അഗ്രിബിസിനസ് മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമ: ഇപ്പോള്‍ അപേക്ഷിക്കാം


ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ്, എൻജിനിയറിങ്, പ്യൂവർ സയൻസസ്, കൊമേഴ്‌സ് ബിരുദധാരികൾക്കും അപേക്ഷിക്കാം

Representational Image | Photo: canva.com

ഹൈദരാബാദിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ ആൻഡ് മാനേജ്മെന്റ് (മാനേജ്) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (അഗ്രിബിസിനസ് മാനേജ്മെന്റ്) പി.ജി.ഡി.എം. (എ.ബി.എം.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. രണ്ടുവർഷത്തെ പ്രോഗ്രാമാണിത്. കേന്ദ്ര കാർഷിക, കർഷകക്ഷേമ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് മാനേജ്.

യോഗ്യത: അഗ്രിക്കൾച്ചർ, അഗ്രിബിസിനസ് മാനേജ്മെന്റ്, കൊമേഴ്സ്യൽ അഗ്രിക്കൾച്ചർ, അഗ്രിക്കൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോ-ഓപ്പറേഷൻ, അഗ്രിക്കൾച്ചറൽ എൻജിനിയറിങ്, അഗ്രിക്കൾച്ചറൽ ഇൻഫർമേഷൻ ടെക്‌നോളജി, ബയോ ഇൻഫർമാറ്റിക്സ്, ബയോടെക്‌നോളജി, ഡെയറി ടെക്‌നോളജി, ഫിഷറീസ്, ഫുഡ് ടെക്‌നോളജി, ഫുഡ് പ്രൊസസിങ് എൻജിനിയറിങ്, ഫോറസ്ട്രി, ഹോർട്ടികൾച്ചർ, സെറികൾച്ചർ, വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറി തുടങ്ങിയ അഗ്രിക്കൾച്ചർ അനുബന്ധവിഷയങ്ങളിൽ ബാച്ച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ്, എൻജിനിയറിങ്, പ്യൂവർ സയൻസസ്, കൊമേഴ്‌സ് ബിരുദധാരികൾക്കും അപേക്ഷിക്കാം.



യോഗ്യതാപ്രോഗ്രാമിൽ കുറഞ്ഞത് 50 ശതമാനം (പട്ടിക/ഭിന്നശേഷിക്കാർക്ക് 45 ശതമാനം) മാർക്ക്/തത്തുല്യ സി.ജി.പി.എ. ഉണ്ടായിരിക്കണം. കൂടാതെ, കാറ്റ്-2022-ലെ സാധുവായ സ്കോറും വേണം. കാറ്റ് സ്കോർ കാർഡ്, കാറ്റ് ഫലപ്രഖ്യാപനത്തിനുശേഷം നൽകിയാൽ മതി. അപേക്ഷ www.manage.gov.in വഴി ഡിസംബർ 31-നകം നൽകാം.

Content Highlights: PG diploma in Agribusiness Management


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented