പാലക്കാട് ഐ.ഐ.ടി.യെ പൂർണസജ്ജമാക്കും; ഡയറക്ടർ പ്രൊഫ. എ. ശേഷാദ്രി ശേഖർ സംസാരിക്കുന്നു


പ്രൊഫ. എ. ശേഷാദ്രി ശേഖർ

ന്നരവർഷത്തിനുള്ളിൽ പാലക്കാട് ഐ.ഐ.ടി.യെ പൂർണ പ്രവർത്തനസജ്ജമാക്കും. പ്രാദേശിക വ്യവസായങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുതകുന്ന രീതിയിൽ ഇടപെടൽ നടത്തി അവരുമായി സഹകരിക്കും. പാലക്കാട് ഐ.ഐ.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) യെ മികച്ച സ്ഥാപനമാക്കി മാറ്റുമെന്ന് ഡയറക്ടർ പ്രൊഫ. എ. ശേഷാദ്രി ശേഖർ പറയുന്നു. മാതൃഭൂമി പ്രതിനിധി സന്തോഷ് വാസുദേവിന് അനുവദിച്ച അഭിമുഖത്തിൽനിന്ന്. മദ്രാസ് ഐ.ഐ.ടി.യിലെ മെക്കാനിക്കൽ എൻജിനിയറിങ് വകുപ്പ് മേധാവി സ്ഥാനത്തുനിന്നാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ ശേഷാദ്രി ശേഖർ പാലക്കാട് ഐ.ഐ.ടി.യുടെ ഡയറക്ടർസ്ഥാനത്തെത്തുന്നത്

പാലക്കാട് ഐ.ഐ.ടി.യെ മികച്ച ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നായി മാറ്റിയെടുക്കാൻ എന്തുപദ്ധതിയാണ് മനസ്സിലുള്ളത്?
നിലവിൽ മികച്ചനിലവാരം പുലർത്തുന്നുണ്ട്. അതിന് നന്ദിപറയേണ്ടത് മികച്ചനിലവാരമുള്ള അധ്യാപകരോടും രാജ്യത്തെമ്പാടുനിന്നും ഇവിടെയെത്തുന്ന വിദ്യാർഥികളോടുമാണ്. സ്ഥാപനത്തെ കൂടുതൽ മെച്ചപ്പെട്ടതാക്കാൻ അടിയന്തര ശ്രദ്ധയൂന്നുന്നത് ഇവിടത്തെ ഹോസ്റ്റൽ ഉൾപ്പെടെയുള്ള പശ്ചാത്തലസൗകര്യങ്ങൾ വികസിപ്പിക്കാനാണ്. മികച്ച ഗവേഷണഫലം ലഭിക്കാൻ ലോകനിലവാരമുള്ള ലബോറട്ടറികൾ തയ്യാറാക്കണം. അതുവഴി സ്ഥാപനത്തെ അന്താരാഷ്ട്ര ഗവേഷണശൃംഖലയുടെ ശ്രദ്ധയിലെത്തിക്കണം. പ്രാദേശിക വ്യവസായങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുതകുന്നരീതിയിൽ ഇടപെടൽ നടത്തി അവരുമായി സഹകരിക്കും. ഗവേഷണത്തിനാവശ്യമായ ഫണ്ട് സർക്കാരിൽനിന്നും സ്വകാര്യമേഖലയിൽനിന്നും ലഭ്യമാക്കാനുള്ള ഇടപെടലുണ്ടാകും. പഠനാന്തരീക്ഷം, വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും കാര്യങ്ങൾ, വ്യവസായങ്ങളുമായുള്ള ബന്ധം തുടങ്ങിയവയെല്ലാം മെച്ചപ്പെടുത്താൻ സംഘടിത ശ്രമമുണ്ടാകും. സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിന്റെ കാഴ്ചപ്പാടും ഇതിൽ ഞങ്ങളെ സഹായിക്കുമെന്ന് കരുതുന്നു.മെക്കാനിക്കൽ എൻജിനിയർ എന്ന നിലയിൽ ഐ.ഐ. ടി.യെ എങ്ങനെ മികച്ച സ്ഥാപനമാക്കും?

മെക്കാനിക്കൽ മേഖലയിൽ എനിക്ക് അക്കാദമികവും വ്യാവസായികവുമായ പരിചയമുണ്ട്. ഉത്പന്നങ്ങൾ രൂപകല്പന ചെയ്യുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. മദ്രാസ് ഐ.ഐ.ടി.യിൽ സെൻട്രൽ വർക്‌ഷോപ്പ് മേധാവിയായും മെക്കാനിക്കൽ എൻജിനിയറിങ് വകുപ്പ് അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. ഇതെല്ലാം പാലക്കാട് ഐ.ഐ.ടി.യെ മികച്ച സ്ഥാപനമാക്കാൻ എന്നെ സഹായിക്കുമെന്നു കരുതുന്നു.

പ്രാദേശിക ജനതയ്ക്കുകൂടി ഉപകാരപ്രദമാകുന്നവിധത്തിൽ ഈ സ്ഥാപനത്തെ എങ്ങനെ മാറ്റിയെടുക്കാനാകും?

സ്ഥാപനത്തിലുള്ളത് മികച്ച നിലവാരമുള്ള അധ്യാപകരാണ്. ഇന്ത്യയിലും പുറത്തുംനിന്നുള്ള മികച്ച സ്ഥാപനങ്ങളിൽനിന്നാണ് അവർ ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുള്ളത്. ആഗോളതലത്തിലുള്ള ഗവേഷണങ്ങളിലൂടെ പ്രാദേശിക പ്രശ്നങ്ങളും പരിഹരിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിലെ എൻജിനിയറിങ് കോളേജുകളിലെ അധ്യാപകർക്ക് മികച്ചപരിശീലനം നൽകുക, എൻജിനിയറിങ് മേഖലയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ ജീവനക്കാർക്ക് ആധുനിക സാങ്കേതികവിദ്യകൾ പരിചയിക്കാനാവശ്യമായ പരിശീലനം നൽകുക, ഉത്‌പന്നങ്ങൾ രൂപകല്പന ചെയ്യുന്നതിൽ പങ്കാളികളാകാൻ സ്കൂൾ, കോളേജ് വിദ്യാർഥികളെ േപ്രാത്സാഹിപ്പിക്കാൻ പരിപാടികൾ തയ്യാറാക്കുക തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്.

Content Highlights: Palakkad IIT Director Interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented