Representational Image | Pic Credit: Getty Images
ചിറ്റൂര്‍: കോളേജുകള്‍ക്ക് 31-വരെ അവധി. അതുകഴിഞ്ഞാല്‍ സെമസ്റ്റര്‍ പരീക്ഷകള്‍. പാഠം തീര്‍ന്നിട്ടില്ല. ചിറ്റൂര്‍ ഗവ. കോളേജിലെ ബി.എസ്സി. രണ്ടാംവര്‍ഷ ഗണിതവിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഈ ആശങ്കയൊന്നുമില്ല. കോളേജ് ക്ലാസിലെന്നപോലെ രാവിലെ 10-ന് പഠനം തുടങ്ങും. വെറുതെ പുസ്തകമെടുത്ത് വായിക്കുകയല്ല. പഠനം സ്വല്പം ഹൈടെക്കാണ്. കോളേജ് പൂട്ടിയെങ്കിലും ഫെയ്സ്ബുക്ക് ലൈവ് ഉപയോഗപ്പെടുത്തി പഠനം നടത്തുകയാണ് അധ്യാപിക ഹസീനയും 30 വിദ്യാര്‍ഥികളും.
കൊറോണഭീതിയുണ്ടെങ്കിലും കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. കോളേജ് പൂട്ടിയതിനു പിന്നാലെ അധ്യാപികയും കുട്ടികളും ഉള്‍പ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. ഇതിലൂടെയാണ് പിറ്റേന്ന് എത്ര മണിക്ക് ക്ലാസ് നടക്കുമെന്ന് അറിയിക്കുന്നത്. പിറ്റേന്ന് 25 പേരെങ്കിലും ഫെയ്‌സ്ബുക്ക് ലൈവ് ക്ലാസില്‍ ഹാജര്‍ പറയും. ക്ലാസ്മുറിക്ക് സമാനമായി വീട്ടില്‍ ബോര്‍ഡ് ഉള്‍പ്പെടെ സജ്ജീകരിച്ചാണ് പഠിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ ഒന്ന്-ഒന്നര മണിക്കൂറാണ് ക്ലാസ്.
സംശയങ്ങളുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് കമന്റായി ചോദിക്കാം. അതിന് അധ്യാപിക മറുപടി പറയും. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ക്ലാസുകള്‍ അടച്ചെങ്കിലും ഇതുവരെ അഞ്ച് ക്ലാസുകള്‍ ഫെയ്‌സ്ബുക്ക് ലൈവ് വഴി നടത്തിക്കഴിഞ്ഞു. കോളേജ് തുറക്കുംവരെ ഇത് തുടരാനാണ് അധ്യാപികയുടെയും വിദ്യാര്‍ഥികളുടെയും തീരുമാനം.
Content Highlights: Online classes by chittor college Teacher
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..