മെഡിക്കല്‍ രംഗമെന്നാല്‍ ഡോക്ടറും, നഴ്‌സും മാത്രമല്ല; തൊഴിലവസരങ്ങളുടെ പാരാമെഡിക്കല്‍ രംഗം


അഞ്ജന രാമത്ത്‌ഫാര്‍മസി കോഴ്‌സുകളെ കുറിച്ച് അറിയാം

Educational guidence

Representative images

പ്ലസ്ടുവിന് ശേഷം മികച്ച തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതാണ് പാരാമെഡിക്കല്‍ രംഗം. ഇന്ത്യയിലും വിദേശത്തും നിരവധി തൊഴില്‍ സാധ്യതകള്‍ ഈ മേഖല തുറന്നുതരുന്നത്‌. കേരളത്തില്‍, ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്റെ നിയന്ത്രണത്തിലുള്ള സ്ഥാപങ്ങളിലെ പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് & ടെക്‌നോളജിയാണ് അപേക്ഷ സ്വീകരിച്ച് അലോട്ട്‌മെന്റ് നടത്തുന്നത്.

ഡിപ്ലോമ ഇന്‍ ഫാര്‍മസി (ഡി.ഫാം)

രണ്ട് വര്‍ഷവും മൂന്ന് മാസവുമാണ് കോഴ്‌സ് കാലാവധി. രണ്ടുവര്‍ഷമാണ് കോഴ്‌സ് കാലാവധി.ഫിസിക്‌സ് ,കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ്, ബയോടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ച് പ്ലസ്ടു അല്ലെങ്കില്‍ തതുല്യ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാവുന്നത്. 17 വയസ് മുതല്‍ 35 വയസ് വരെയാണ് പ്രായപരിധി.

ബി.ഫാം

നാല് വര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദ കോഴ്‌സാണിത്. സര്‍ക്കാര്‍ മേഖലയിലും അംഗീകൃത, സ്വകാര്യസ്വാശ്രയ മേഖലകളിലും ബി.ഫാം, കോഴ്‌സുകള്‍ നടത്തുന്നുണ്ട്.

വിദ്യാഭ്യാസ യോഗ്യത: ബയോളജിക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/കണക്ക് /ബയോടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെയും പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത്. അവസാന വര്‍ഷ പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.ഫാര്‍മസി ഫൈനല്‍ ഡിപ്ലോമ പരീക്ഷയ്ക്ക് (ഡി.ഫാം) 50% മാര്‍ക്കില്‍ കുറയാതെ വിജയിച്ചവര്‍ക്കും അവസരമുണ്ട്. എന്നാല്‍ ഇവര്‍ പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് നിര്‍ബന്ധമായും പഠിച്ചിരിക്കണം.

കൂടുതല്‍ വിദ്യാഭ്യാസ വാര്‍ത്തകള്‍ക്കായി JOIN Whatsapp group

ബി.ഫാം. 50% മാര്‍ക്കില്‍ കുറയാതെ വിജയിക്കു നവര്‍ക്ക് ഗേറ്റ് (GATE) യോഗ്യത നേടി ഫെലോഷിപ്പോടെ രണ്ട് വര്‍ഷത്തെ എം.ഫാം. കോഴ്‌സിന് ചേര്‍ന്ന് പഠിക്കാം. എം.ടെക്. (ബയോ ടെക്‌നോള ജി/ബയോ ഇന്‍ഫര്‍മാറ്റിക്‌സ്), എം.ബി.എ. (ഫാര്‍മ മാര്‍ക്കറ്റിങ്) തുടങ്ങിയ കോഴ്‌സുകളിലും ബി.ഫാം കാര്‍ക്ക് ഉപരിപഠന സാധ്യതകളുണ്ട്.

എം.ഫാം

ബിരുദാനന്തര കോഴ്‌സായ എംഫാമിന് കരിയര്‍ സാധ്യതകളേറെയാണ്.തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും പാമ്പാടി നെഹ്‌റു കോളേജിലും പെരിന്തല്‍മണ്ണ അല്‍ ഷിഫ കോളേജിലുമായി 50ലേറെ സീറ്റുകളുണ്ട്. സ്‌പെഷലൈസേഷനോട് കൂടി പഠിക്കാനും അവസരമുണ്ട്. സംസ്ഥാന പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിശദവിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.org സന്ദര്‍ശിക്കാം
വിദ്യാഭ്യാസ യോഗ്യത: 50% മാര്‍ക്കോടെ ബി.ഫാം. ബിരുദം

ഫാം.ഡി (Post Baccalaureate)

ബി.ഫാം കഴിഞ്ഞവര്‍ക്ക് മൂന്നു വര്‍ഷംകൊണ്ട് ഫാം.ഡി. ബിരുദം കരസ്ഥമാക്കാനുള്ള കോഴ്‌സാണിത്. മൂന്ന് വര്‍ഷമാണ് പഠന കാലാവധി. രണ്ട് വര്‍ഷം പഠനവും ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പും. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ അംഗീകൃത ബി.ഫാം

കേരളത്തില്‍ 15 ലേറെ സ്ഥാപനങ്ങളിലായി 500 സീറ്റുകളുണ്ട് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പ്രവേശന പരീക്ഷാകമ്മീഷണറാണ് സംസ്ഥാനത്ത് ഫാം ഡി പ്രവേശനം നടത്തുന്നത്. എന്‍ജിനിയറിങ് പ്രവേശന പരീക്ഷയുടെ ഫി സിക്‌സ് കെമിസ്ട്രി അടങ്ങുന്ന ഒന്നാം പേപ്പറിലെ മാര്‍ക്കാണ് ഇതിന് അടിസ്ഥാനമാക്കുന്നത്. അതിനാല്‍ ഫാം ഡി പ്രവേശനം ആഗ്രഹിക്കുന്നവര്‍ സംസ്ഥാന പ്രവേശന പരീക്ഷാകമ്മീഷണര്‍ നടത്തുന്ന പ്രവേശനപരീക്ഷക്ക് അപേക്ഷിക്കണം.

ഡോക്ടര്‍ ഓഫ് ഫാര്‍മസി

പ്രി പി.എച്ച്.ഡി പോസ്റ്റ് ഗ്രാജ്വേറ്റ് പ്രൊഫഷണല്‍ ഡോക്ടറല്‍ പ്രോഗ്രാമാണിത്. ആറ് വര്‍ഷമാണ് പഠനകാലാവധി ഇതില്‍ അവസാനത്തെ ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പാണ്. ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റായി പുറത്തിറങ്ങാം. അന്താരാഷ്ട്ര തലത്തില്‍ തന്നെ മികച്ച തൊഴില്‍ അവസരമാണ് ഈ കോഴ്‌സ് പ്രദാനം ചെയ്യുന്നത്.

യോഗ്യത:-ഫിസിക്‌സ്, കെമിസ്ട്രി എന്നിവ നിര്‍ബന്ധ വിഷയങ്ങളായും മാത്തമാറ്റിക്‌സ്, ബയോളജി എന്നിവയിലൊന്നും പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായിരിക്കണം അല്ലെങ്കില്‍ ചുരുങ്ങിയത് 50 ശതമാനം മാര്‍ക്കോടെ, ഫാര്‍മസി കൗണ്‍സില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡിഫാം കോഴ്‌സ്. അല്ലെങ്കില്‍ ഫാര്‍മസി കൗണ്‍സില്‍ തത്തുല്യമായി അംഗീകരിച്ച മറ്റേതെങ്കിലും കോഴ്‌സ്. പ്രവേശനം നേടുന്ന വര്‍ഷം ഡിസംബര്‍ 31ന് 17 വയസ്സ് പൂര്‍ത്തിയായി രിക്കണം.

ബി.ഫാം (ആയുര്‍വേദ)

നാലുവര്‍ഷമാണ് കോഴ്‌സ് കാലാവധി. കണ്ണൂര്‍ പറശ്ശിനികടവ് ആയുര്‍വേദ മെഡിക്കല്‍ കോളേജിലാണ് കേരളത്തില്‍ ഈ കോഴ്‌സ് ലഭ്യമാക്കുന്നത്. 30 സീറ്റുകളാണുള്ളത്. പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത.മരുന്ന് നിര്‍മ്മാണശാലകളിലും ഗവേഷണ രംഗത്തും ഇവര്‍ക്ക് മികച്ച സാധ്യതകളുണ്ട്

സര്‍വകലാശാലയ്ക്കു സമാനമായ പദവിയുള്ള ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടിന് അഹമ്മദാബാദ്, ഗുവാഹത്തി, ഹാജിപ്പുര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, റായ് ബറേലി, എസ്പഎസ് നഗര്‍ എന്നീ സ്ഥലങ്ങളില്‍ കേന്ദ്രങ്ങളുണ്ട്. വിവിധ സ്‌പെഷലൈസേഷനുകളുള്ള എംഫാം, എംഎസ് ഫാം, എംടെക് ഫാം, എംടെക്, എംബിഎ.ഫാം,പിഎച്ച്ഡി , ഇന്റഗ്രേറ്റഡ് പിജി, പിഎച്ച്ഡി എന്നീ പ്രോഗ്രാമുകളുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്/മാനേജ്‌മെന്റ് ടെക്‌നോളജി എന്നീ മേഖലകളില്‍ ഉപരിപഠന ഗവേഷണ സൗകര്യവുമുണ്ട്.

കേരളത്തിലെ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍

 1. ഡിപ്ലോമ ഇന്‍ ഫാര്‍മസി (ഡി.ഫാം)
 2. ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍
 3. ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബോറട്ടറി ടെക്‌നോളജി
 4. ഡിപ്ലോമ ഇന്‍ റേഡിയോ ഡയഗ്നോസിസ് ആന്‍ഡ് റേഡിയോ തെറാപ്പി ടെക്‌നോളജി
 5. ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി
 6. ഡിപ്ലോമ ഇന്‍ റേഡിയോ ഡയഗ്നോസിസ് ആന്‍ഡ് റേഡിയോ തെറാപ്പി ടെക്‌നോളജി
 7. ഡിപ്ലോമ ഇന്‍ ഒപ്താല്‍മിക് അസിസ്റ്റന്‍സ്
 8. ഡിപ്ലോമ ഇന്‍ ഡെന്റല്‍ മെക്കാനിക്‌സ്
 9. ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഹൈജിനിസ്റ്റ്
 10. ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തിയറ്റര്‍ ആന്‍ അനസ്‌തേഷ്യ ടെക്‌നോളജി
 11. ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി
 12. ഡിപ്ലോമ ഇന്‍ ന്യുറോ ടെക്‌നോളജി
 13. ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി
 14. ഡിപ്ലോമ ഇന്‍ എന്‍ഡോസ്‌കോപ്പിക്ക് ടെക്‌നോളജി
 15. ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഓപ്പറേറ്റിങ് അസിസ്റ്റന്‍സ്
 16. ഡിപ്ലോമ ഇന്‍ റെസ്പിറേറ്ററി ടെക്‌നോളജി
 17. ഡിപ്ലോമ ഇന്‍ സെന്‍ട്രല്‍ സ്‌റ്റെറല്‍ സപ്ലൈ ഡിപ്പാര്‍ട്ട്‌മെന്റ് ടെക്‌നോളജി കോഴ്‌സ്
വിദ്യാഭ്യാസ യോഗ്യത - മേല്‍ പറഞ്ഞ കോഴ്‌സുകളില്‍ ഡിഫാം ഒഴികെയുള്ള വിഷയങ്ങള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി ബയോളജി വിഷയമായി പഠിച്ച് പ്ലസ്ടു പാസായിരിക്കണം. നാല്‍പ്പത് ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5 ശതമാനം മാര്‍ക്ക് ഇളവുണ്ട്

കോഴ്‌സ് കാലാവധിയും ബന്ധപ്പെട്ട ചില കോളേജുകളും

ഡിപ്ലോമ ഇന്‍ ഫാര്‍മസി (ഡി.ഫാം)

രണ്ട് വര്‍ഷവും മൂന്ന് മാസവുമാണ് കോഴ്‌സ് കാലാവധി. രണ്ടുവര്‍ഷമാണ് കോഴ്‌സ് കാലാവധി.ഫിസിക്‌സ് , കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ്, ബയോടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ച് പ്ലസ്ടു അല്ലെങ്കില്‍ തതുല്യ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാവുന്നത്. 17 വയസ് മുതല്‍ 35 വയസ് വരെയാണ് പ്രായപരിധി.

ഡിഫാം കോഴ്‌സ് നിലവിലുള്ള കോളേജുകള്‍

 1. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് - 20
 2. ആലപ്പുഴ മെഡിക്കല്‍ കോളേജ് - 40
 3. കോട്ടയം മെഡിക്കല്‍ കോളേജ് -30
 4. കോഴിക്കോട് മെഡിക്കല്‍ കോളേജ് - 50
 5. പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കല്‍ സയന്‍സസ്, തിരുവനന്തപുരം (40) പൂര്‍ണ്ണമായും എസ്.സി എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക്

ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍

രണ്ട് വര്‍ഷമാണ് കോഴ്‌സ് കാലവധി. രണ്ട് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടക്കുന്നത്. ഒരോ ഘട്ടത്തിലും അഞ്ച് പേപ്പറുകള്‍ ഉണ്ടായിരിക്കും. ഒരു മാസത്തെ ഫീല്‍ഡി വിസിറ്റും ഉണ്ടായിരിക്കുന്നതാണ്. പ്രാക്ടിക്കല്‍, വൈവ എന്നിവയുണ്ടായിരിക്കും. 50% മാര്‍ക്കാണ് വിജയിക്കാന്‍ ആവശ്യം.

ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബോറട്ടറി ടെക്‌നോളജി.

രണ്ട് വര്‍ഷമാണ് കോഴ്‌സ് കാലാവധി.കോളേജുകളും സിറ്റും

 1. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് - 40
 2. ആലപ്പുഴ മെഡിക്കല്‍ കോളേജ് - 15
 3. കോട്ടയം മെഡിക്കല്‍ കോളേജ് -15
 4. കോഴിക്കോട് മെഡിക്കല്‍ കോളേജ് - 30
 5. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് - 35
 6. പബ്ലിക്ക് ഹെല്‍ത്ത് ലാബ്- 30
 7. പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കല്‍ സയന്‍സസ്, തിരുവനന്തപുരം (20) പൂര്‍ണ്ണമായും എസ്.സി എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക്
ഡിപ്ലോമ ഇന്‍ റേഡിയോ ഡയഗ്നോസിസ് ആന്‍ഡ് റേഡിയോ തെറാപ്പി ടെക്‌നോളജി.

മൂന്ന് വര്‍ഷമാണ് കോഴ്‌സ് കാലാവധി. കോളേജുകളും സിറ്റും

 1. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് - 10
 2. ആലപ്പുഴ മെഡിക്കല്‍ കോളേജ് - 10
 3. കോട്ടയം മെഡിക്കല്‍ കോളേജ് -15
 4. കോഴിക്കോട് മെഡിക്കല്‍ കോളേജ് - 30
 5. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് - 35
ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി

രണ്ട് വര്‍ഷമാണ് കോഴ്‌സ് കാലവധി. കോളേജുകളും സിറ്റും

 1. എറണാകുളം മെഡിക്കല്‍ കോളേജ് - 10
 2. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് - 30
 3. എകെജി കോ ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് കണ്ണൂര്‍ - 30
ഡിപ്ലോമ ഇന്‍ ഒപ്താല്‍മിക് അസിസ്റ്റന്‍സ്

രണ്ട് വര്‍ഷമാണ് കോഴ്‌സ് കാലാവധി

 1. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് - 5
 2. ആലപ്പുഴ മെഡിക്കല്‍ കോളേജ് - 5
 3. കോട്ടയം മെഡിക്കല്‍ കോളേജ് -15
 4. കോഴിക്കോട് മെഡിക്കല്‍ കോളേജ് - 10
 5. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് - 25
ഡിപ്ലോമ ഇന്‍ ഡെന്റല്‍ മെക്കാനിക്‌സ്

രണ്ട് വര്‍ഷമാണ് കോഴ്‌സ് കാലാവധി.

 1. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് - 5
 2. കോഴിക്കോട് മെഡിക്കല്‍ കോളേജ് - 10
 3. പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കല്‍ സയന്‍സസ്, തിരുവനന്തപുരം (10) പൂര്‍ണ്ണമായും എസ്.സി എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക്
ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഹൈജിനിസ്റ്റ്

രണ്ട് വര്‍ഷമാണ് കോഴ്‌സ് കാലാവധി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് - 5.ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തിയറ്റര്‍ ആന്‍ അനസ്‌തേഷ്യ ടെക്‌നോളജി
പ്രായോഗിക പരിശീലനം ഉള്‍പ്പടെ രണ്ട് വര്‍ഷവും ആറ് മാസവുമാണ് കോഴ്‌സ് കാലാവധി.ആറ് മാസത്തെ പ്രായോഗിക പരിശിലനത്തിന് ശേഷമാണ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.

 1. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് - 15
 2. ആലപ്പുഴ മെഡിക്കല്‍ കോളേജ് - 10
 3. കോട്ടയം മെഡിക്കല്‍ കോളേജ് -10
 4. കോഴിക്കോട് മെഡിക്കല്‍ കോളേജ് - 15
 5. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് - 15
ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

രണ്ട് വര്‍ഷമാണ് കോഴ്‌സ് കാലാവധി. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് - 15, എകെജി കോ ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് കണ്ണൂര്‍ - 15

ഡിപ്ലോമ ഇന്‍ ന്യുറോ ടെക്‌നോളജി

രണ്ട് വര്‍ഷമാണ് കോഴ്‌സ് കാലാവധി. ഇതിന് പുറമേ ആറ് മാസം പ്രായോഗിക പരിശിലനമുണ്ടായിരിക്കും

 1. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് - 8
 2. ആലപ്പുഴ മെഡിക്കല്‍ കോളേജ് - 4
 3. കോട്ടയം മെഡിക്കല്‍ കോളേജ് -2
 4. കോഴിക്കോട് മെഡിക്കല്‍ കോളേജ് - 4
 5. ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി
രണ്ട് വര്‍ഷമാണ് കോഴ്‌സ് കാലാവധി. ഡയാലിസിസ് ടെക്‌നോളജിയുടെ വിവിധ വിഭാഗങ്ങളെ നേരിട്ട് അറിയാന്‍ അവസരമൊരുക്കുന്നു. ആറ് മാസത്തെ പ്രായോഗിക പരിശിലനമുണ്ടായിരിക്കുന്നതാണ്. ഇക്കാലയളവില്‍ സ്റ്റൈഫന്റ് ഉണ്ടായിരിക്കുന്നതല്ല.

 1. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് -15
 2. ആലപ്പുഴ മെഡിക്കല്‍ കോളേജ് - 6
 3. കോട്ടയം മെഡിക്കല്‍ കോളേജ് -10
 4. കോഴിക്കോട് മെഡിക്കല്‍ കോളേജ് - 10
ഡിപ്ലോമ ഇന്‍ എന്‍ഡോസ്‌കോപ്പിക്ക് ടെക്‌നോളജി

രണ്ട് വര്‍ഷവും ആറ് മാസവുമാണ് കോഴ്‌സ് കാലാവധി. ആറ് മാസം പ്രായോഗിക പരിശീലനമായിരിക്കും.

 1. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് -4
 2. കോഴിക്കോട് മെഡിക്കല്‍ കോളേജ് - 4
 3. എകെജി കോ ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് കണ്ണൂര്‍ - 10
ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഓപ്പറേറ്റിങ് അസിസ്റ്റന്‍സ്

രണ്ട് വര്‍ഷമാണ് കോഴ്‌സ് കാലാവധി. ഓരോ വര്‍ഷവും പരീക്ഷയുണ്ടായിരിക്കുന്നതാണ്.

 1. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് -10
 2. കോഴിക്കോട് മെഡിക്കല്‍ കോളേജ് - 10
ഡിപ്ലോമ ഇന്‍ റെസ്പിറേറ്ററി ടെക്‌നോളജി

രണ്ട് വര്‍ഷമാണ് കോഴ്‌സ് കാലാവധി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്- 4

ഡിപ്ലോമ ഇന്‍ സെന്‍ട്രല്‍ സ്‌റ്റെറല്‍ സപ്ലൈ ഡിപ്പാര്‍ട്ട്‌മെന്റ് ടെക്‌നോളജി കോഴ്‌സ്

2 വര്‍ഷമാണ് കോഴസ് കാലാവധി

 1. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് -4
 2. കോഴിക്കോട് മെഡിക്കല്‍ കോളേജ് - 4
 3. കോട്ടയം മെഡിക്കല്‍ കോളേജ് - 4
ട്രെയിനിങ്ങ് ആവശ്യമായ കോഴ്‌സുകള്‍ എവിടെയാണോ പഠിക്കുന്നത് അവിടെ നിന്ന് തന്നെ പരിശീലനം നേടേണ്ടതാണ്. അക്കാലയളവില്‍ സ്ഥാപനം മാറുന്നത് അനുവദനീയമല്ല.

പാരമെഡിക്കല്‍ കോഴ്‌സുകള്‍ ലഭ്യമായ ചില ദേശീയ സ്ഥാപനങ്ങള്‍

ജിപ്മര്‍

പുതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ & റിസര്‍ച്ച് (ജിപ്മര്‍), വിവിധ ബി.എസ്.സി. കോഴ്‌സുകള്‍ നടത്തിവരുന്നു.
കോഴ്‌സുകള്‍: ബി.എസ്സി.നഴ്‌സിങ് പ്രോഗ്രാം കൂടാതെ, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, അനസ്‌തേഷ്യാ ടെക്‌നോളജി, കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, ബ്ലഡ് ബാങ്കിങ് ടെക്‌നോളജി, റേഡിയോ ഡയഗ്‌നോസിസ് ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, റേഡിയോ തെറാപ്പി ടെക്‌നോളജി, ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ & ഡയറ്ററ്റിക്‌സ് എന്നീ അലൈഡ് ഹെല്‍ത്ത് സയന്‍സസ് ബി.എസ്സി. പ്രോഗ്രാമുകളാണ് ജിപ്മറില്‍ ഉള്ളത്. പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷന്‍. വെബ്‌സൈറ്റ്: www.jipmer.edu.in

എയിംസ് നഴ്‌സിങ്, പാരാമെഡിക്കല്‍ ബാച്ചിലര്‍ പ്രോഗ്രാമുകള്‍:

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), വിവിധ കേന്ദ്രങ്ങളിലായി, ബി.എസ്സി. (ഓണേഴ്‌സ്) നഴ്‌സിങ്, ബി.എസ്സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്), ബി.എസ്സി. (പാരാമെഡിക്കല്‍) കോഴ്‌സുകള്‍ നടത്തുന്നു. പ്രവേശന പരീക്ഷകള്‍ വഴിയാണ് പ്രവേശനം.

ബി.എസ്സി. പ്രോഗ്രാമുകള്‍: നഴ്‌സിങ് ബി.എസ്സി. (ഓണേഴ്‌സ്) നഴ്‌സിങ് (ന്യൂഡല്‍ഹി, ഭോപ്പാല്‍, ഭുവനേശ്വര്‍, ജോധ്പുര്‍, പട്‌ന, റായ്പുര്‍, ഋഷികേശ്), ബി.എസ്സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്) (ന്യൂഡല്‍ഹി)

പാരാമെഡിക്കല്‍ ബാച്ചിലര്‍ പ്രോഗ്രാമുകള്‍: ന്യൂഡല്‍ഹി ഒപ്‌റ്റോമെട്രി, മെഡിക്കല്‍ ടെക്‌നോളജി ഇന്‍ റേഡിയോഗ്രഫി, ഡെന്റല്‍ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റ്, ഡെന്റല്‍ ഹൈജിന്‍, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി; ഭുവനേശ്വര്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, ഓപ്പറേഷന്‍ തിയേറ്റര്‍ & അനസ്‌തേഷ്യാ ടെക്‌നോളജി, മെഡിക്കല്‍ ടെക്‌നോളജി ഇന്‍ റേഡിയോഗ്രഫി, മെഡിക്കല്‍ ടെക്‌നോളജി ഇന്‍ റേഡിയോതെറാപ്പി; ഋഷികേശ് അനസ്‌തേഷ്യാ ടെക്‌നോളജി, യൂറോളജി ടെക്‌നോളജി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജി, റേഡിയോതെറാപ്പി ടെക്‌നോളജി, സ്ലീപ്പ് ലബോറട്ടറി ടെക്‌നോളജി, റസ്പിറേറ്ററി തെറാപ്പി, ന്യൂറോ മോണിറ്ററിങ് ടെക്‌നോളജി, ഓര്‍ത്തോപീഡിക്‌സ് ടെക്‌നോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, ഡെന്റല്‍ ഹൈജിന്‍, ഡെന്റല്‍ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റ്, ഒപ്‌റ്റോമെട്രി.

യോഗ്യത: പ്ലസ്ടുതല പരീക്ഷ, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ച്, 55% മാര്‍ക്ക് (പട്ടിക വിഭാഗക്കാരെങ്കില്‍ 50%) നേടി ജയിച്ചവര്‍ക്ക്, ബി.എസ്സി. (ഓണേഴ്‌സ്) നഴ്‌സിങ്ങിന് രജിസ്റ്റര്‍ ചെയ്യാം. പ്ലസ്ടുതല പരീക്ഷ, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയും, ബയോളജിയോ മാത്തമാറ്റിക്‌സോ കൂടി പഠിച്ച്, 50% മാര്‍ക്ക് (പട്ടിക വിഭാഗക്കാര്‍ക്ക് 45%) നേടി ജയിച്ചവര്‍ക്ക്, ബി.എസ്സി. (പാരാമെഡിക്കല്‍) കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

ബിഎസ്‌സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്) രജിസ്‌ട്രേഷനുവേണ്ട യോഗ്യത ഇവയാണ്: പ്ലസ്ടു ജയിച്ചിരിക്കണം. ജനറല്‍ നഴ്‌സിങ് & മിഡ്വൈഫറി ഡിപ്ലോമ നേടിയിരിക്കണം. നഴ്‌സ്/ രജിസ്റ്റേഡ് നഴ്‌സ്/ മിഡ്‌വൈഫ്‌ രജിസ്‌ട്രേഷന്‍, ഏതെങ്കിലും സംസ്ഥാന നഴ്‌സിങ് കൗണ്‍സിലില്‍ വേണം. മെയില്‍ നഴ്‌സുമാരുടെ കാര്യത്തില്‍, മറ്റുചില വ്യവസ്ഥകളുമുണ്ട്. പ്രോസ്പക്ടീവ് ആപ്ലിക്കന്റ്‌സ് അഡ്വാന്‍സ്ഡ് രജിസ്‌ട്രേഷന്‍ (പി.എ.എ.ആര്‍.) പദ്ധതി പ്രകാരം, ഈ പ്രോഗ്രാമുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍, ബേസിക് രജിസ്‌ട്രേഷന്‍, ഫൈനല്‍ രജിസ്‌ട്രേഷന്‍ എന്നീ രണ്ട് ഘട്ടങ്ങളില്‍കൂടി കടന്നുപോകണം.

വെബ്‌സൈറ്റ്: www.aiimsexams.org

ഫാര്‍മസി പഠനത്തിന് നിപര്‍
നിപറില്‍ ഫാര്‍മസിപഠനം ഫാര്‍മസി പഠനത്തിന് പ്രശസ്തമായ സ്ഥാപനമാണ് 'നിപര്‍' (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യട്ടിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്). പഞ്ചാബിലെ എസ്.എ.എസ് നഗര്‍ (മൊഹാലി) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'നിപെര്‍' (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യട്ടിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്) കേന്ദ്ര കെമിക്കല്‍സ് & ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രാലയത്തിന് കീഴിലാണ്

ബിരുദ കോഴ്‌സുകള്‍

മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിയും ബന്ധപ്പെട്ട കോഴ്‌സുകളും

രോഗനിര്‍ണ്ണയം എളുപ്പമാകുന്ന ലബോറട്ടറി മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതാണ് ഈ മെഡിക്കല്‍ ടെക്‌നോളജിയിലെ കോഴ്‌സുകള്‍. ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ തലങ്ങളില്‍ ഈ വിഷയത്തില്‍ കോഴ്‌സുകള്‍ ലഭ്യമാണ്.

ബാച്ചിലര്‍ ഓഫ് മെഡിക്കല്‍ ലബോറട്ടറി ടെകനോളജി (ബി. എസ്‌സി .എംഎല്‍ടി), ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (ഡി എംഎല്‍ടി) എന്നിവയാണ് മെഡിക്കല്‍ ലാബ് ടെക്‌നോളജിയില്‍ നിലവിലുള്ള കോഴ്‌സുകള്‍. ലാബ് ടെക്‌നീഷ്യന്‍ അസിസ്റ്റന്റ് എന്നിവയ്ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും നിലവിലുണ്ട്.

യോഗ്യത - സയന്‍സ് വിഷയത്തില്‍ പ്ലസ്ടു/തത്തുല്യം. ലബോറട്ടറി ടെക്‌നോളജി വിഷയമായി അംഗീകൃത വൊക്കേഷണല്‍ കോഴ്‌സ് വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. നാല് വര്‍ഷമാണ് ബിരുദതലത്തിലെ കോഴ്‌സിന്റെ യോഗ്യത.

ബാച്ചിലര്‍ ഓഫ് മെഡിക്കല്‍ ലബോറട്ടറി ടെകനോളജി (ബി. എസ്‌സി .എംഎല്‍ടി) കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലായി 24 വീതം സീറ്റുകളുണ്ട്.

പെര്‍ഫ്യൂഷന്‍ ടെക്‌നോളജി
ഹൃദയം, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ട യന്ത്രങ്ങളുടെയും അവയുടെ യന്ത്രങ്ങളെയും പറ്റിയുള്ള പഠനമാണിത്. കാര്‍ഡിയാക് യൂണിറ്റ്, ഹൃദയശസ്ത്രക്രിയ നടക്കുന്ന ആശുപത്രികള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാണ്. ബിരുദം, പിജി ഡിപ്ലോമ, ബിരുദാനന്തര ബിരുദം എന്നി തലങ്ങളില്‍ കോഴ്‌സുകള്‍ ലഭ്യമാണ്

വിദ്യാഭ്യാസ യോഗ്യത- ബിഎസ്‌സി ഫിസിക്‌സ്. കെമിസ്ട്രി, ബയോളജി എന്നിവയില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയം.

പിജി ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ പെര്‍ഫ്യൂഷന്‍ കോഴ്‌സ്

ജിഎന്‍എം ഒപ്പം ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ബിഎസ്‌സി നഴ്‌സിങ്ങ്

സ്ഥാപനങ്ങള്‍

 1. ഫാദര്‍ മുള്ളറേര്‍സ് മെഡിക്കല്‍ കോളേജ്, മാഗ്ലൂര്‍
 2. തിരുവന്തപുരം മെഡിക്കല്‍ കോളേജ് 4 സീറ്റുകള്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് 2 സീറ്റ്
 3. തിരുവന്തപുരം ശ്രിചിത്ര മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി

ഒഫ്താല്‍മോളജി/ ഒപ്പ്‌റ്റോമെട്രി
കാഴ്ച്ച ഘടന മനസിലാക്കി കണ്ണട, ലെന്‍സ് നിര്‍മ്മാണത്തില്‍ ആവശ്യമായ നിര്‍ദേശം കൊടുക്കുക എന്നിവയാണ് ഒപ്‌റ്റോമെട്രിസ്റ്റിന്റെ ജോലി

ഡിപ്ലോമ ഇന്‍ ഒഫ്താല്‍മിക്ക് അസിസ്റ്റന്റ് കോഴ്‌സ് -
രണ്ടുവര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, ആലപ്പുഴ,തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ ഈ കോഴ്‌സുണ്ട്.

ബിഎസ്.സി ഒപ്പറ്റോമെറ്ററി

നാലു വര്‍ഷമാണ് കോഴ്‌സ് കാലാവധി. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയമായി പ്ലസ്ടു.

 1. തിരുവനന്തപുരം റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി - 20 സീറ്റ്
 2. കോഴിക്കോട് മെഡിക്കല്‍ കോളേജ് - 20 സീറ്റ്

തൊഴിലവസരങ്ങള്‍

സര്‍ക്കാര്‍/സ്വകാര്യ മേഖലകളിലെ സാധാരണ ക്ലിനിക്കുകള്‍, ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവിടങ്ങളിലൊക്കെ പഠനമേഖലയ്ക്കനുസരിച്ച് ഇവര്‍ക്ക് അവസരങ്ങളുണ്ട്. ആശുപത്രിയിലുള്ള സ്‌പെഷ്യാലിറ്റിക്കനുസരിച്ചാണ് തൊഴിലവസരങ്ങള്‍ ലഭിക്കുക. നഴ്‌സിങ് ഫാര്‍മസി സംബന്ധമായ അവസരങ്ങള്‍ എല്ലായിടത്തും പ്രതീക്ഷിക്കാം. ചില കോഴ്‌സുകളില്‍കൂടിയുള്ള തൊഴിലുകള്‍ (പെര്‍ഫ്യൂഷന്‍ ടെക്‌നോളജിപോലെ) ആശുപത്രികളുമായിമാത്രം ബന്ധപ്പെട്ടവയാണെങ്കില്‍ മറ്റുചിലത് (മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിപോലെ) ആശുപത്രിയോടുബന്ധപ്പെട്ടും പുറത്തും സ്വകാര്യ പ്രാക്ടീസില്‍ക്കൂടിയും ഏര്‍പ്പെട്ടുപ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കുന്നതാണ്. ഹെല്‍ത്ത് ക്ലിനിക്കുകള്‍, ഫിറ്റ്‌നസ് സെന്ററുകള്‍ തുടങ്ങിയ മേഖലകളിലും ചില മേഖലക്കാര്‍ക്ക് അവസരങ്ങള്‍ പ്രതീക്ഷിക്കാം. എന്നും സാധ്യതയുള്ള മേഖലകളാണ്, നഴ്‌സിങ്ങും ഫാര്‍മസിയും പാരാമെഡിക്കല്‍ കോഴ്‌സുകളും.

Content Highlights: Nursing Paramedical Degree and Diploma Admission in Kerala

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022

Most Commented