എല്‍.എല്‍.ബിക്ക് ശേഷം തുടര്‍പഠനം മുടങ്ങിയോ? നുവാല്‍സില്‍ ചേരാം 


എല്‍.എല്‍.ബിക്ക് ശേഷം പല കാരണങ്ങളാല്‍ തുടര്‍പഠനം സാധിക്കാതെ വന്നവര്‍ക്ക് പ്രവേശനം നേടാന്‍ അവസരം. അതോടൊപ്പം, ബിരുദധാരികള്‍ക്ക് അപേക്ഷിക്കാവുന്ന ബിരുദാനന്തര ബിരുദ ഡിപ്ലോമ. പ്രവേശനം നേടാന്‍ അവസരം 

NUALS

കൊച്ചി നുവാല്‍സിലെ ത്രിവത്സര എക്‌സിക്യൂട്ടീവ് എല്‍.എല്‍.എം., പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍.എല്‍.എം- പി.എച്ച്ഡി എന്നീ കോഴ്‌സുകളില്‍, എല്‍.എല്‍.ബിക്ക് ശേഷം പല കാരണങ്ങളാല്‍ തുടര്‍പഠനം സാധിക്കാതെ വന്നവര്‍ക്ക് പ്രവേശനം നേടാന്‍ അവസരം

ആറ് സെമസ്റ്ററുകള്‍ അടങ്ങുന്ന ക്രെഡിറ്റ്- സെമസ്റ്റര്‍ സമ്പ്രദായത്തില്‍, മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള റെഗുലര്‍ കോഴ്‌സാണ് എക്‌സിക്യൂട്ടീവ് എല്‍.എല്‍.എം. ഓണ്‍ലൈനായും ഓഫ്ലൈനായും വര്‍ഷത്തില്‍ 30 - 40 ക്ലാസ്സുകളാണ് ഉണ്ടാവുക.

നിയമബിരുദം നേടിയ, 5 വര്‍ഷത്തില്‍ കുറയാതെ പ്രൊഫഷണലായോ അഭിഭാഷകരായോ ജോലി ചെയ്തവര്‍ക്ക് അപേക്ഷിക്കാം. 35% സീറ്റുകള്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും 35% പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്കും 20% പൊതുമേഖലയിലെ നിയമ ഓഫീസര്‍മാര്‍ക്കും 10% സ്വകാര്യമേഖലയിലെ നിയമ ഓഫീസര്‍മാര്‍ക്കും സംവരണം ചെയ്തിരിക്കുന്നു. ഇതിനുപുറമെ, കേരള സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമുള്ള സാമുദായിക സംവരണവും ലഭിക്കും.

പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍.എല്‍.എം- പി.എച്ച്ഡി (2+3) പ്രോഗ്രാം, ആദ്യ രണ്ടു വര്‍ഷം എല്‍.എല്‍.എം, ശേഷം പി.എച്ച്ഡി പൂര്‍ത്തിയാക്കുന്നതുമായാണ് ക്രമീകരിച്ചിരിക്കുന്നത്. എല്‍.എല്‍.എം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മൂന്നാം വര്‍ഷത്തില്‍ പി.എച്ച്ഡി ക്ക് ചേരുവാന്‍ സാധിക്കുകയുള്ളൂ. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നിയമ ബിരുദ പരീക്ഷ പാസായവര്‍ക്ക് നുവാല്‍സിലെ ഇന്റഗ്രേറ്റഡ് എല്‍.എല്‍.എം- പി.എച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമായുള്ള ഗവണ്മെന്റ് ഫെല്ലോഷിപ്പ്, കണ്ടിജന്റ് ഗ്രാന്റ് എന്നിവയോടു കൂടി ഈ കോഴ്സ് പൂര്‍ത്തിയാക്കാം.

അതോടൊപ്പം, ബിരുദധാരികള്‍ക്ക് അപേക്ഷിക്കാവുന്ന മെഡിക്കല്‍ ലോ, സൈബര്‍ ലോ, ബാങ്കിങ് ലോ, ഇന്‍ഷുറന്‍സ് ലോ, എഡ്യൂക്കേഷന്‍ ലോ ആന്‍ഡ് മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമയും നുവാല്‍സ് നടത്തുന്നുണ്ട്.

ത്രിവത്സര എക്‌സിക്യൂട്ടീവ് എല്‍.എല്‍.എം., പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍.എല്‍.എം- പി. എച്ച്ഡി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 25 .

ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്‌സുകളിലെ ബാങ്കിങ് ലോ, ഇന്‍ഷുറന്‍സ് ലോ , എഡ്യൂക്കേഷന്‍ ലോ ആന്‍ഡ് മാനേജ്മന്റ് എന്നിവയിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കും മെയ് 31 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങളും നിര്‍ദ്ദിഷ്ട ഫോമുകളും നുവാല്‍സ് വെബ്സൈറ്റില്‍ ( www.nuals.ac.in ) ലഭ്യമാണ്. ഫോണ്‍: 94468 99006


Content Highlights: NUALS Admission 2022: Registration, Dates, Courses, Fees, Eligibility, Application Form

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented