എൻജീനീയറിങ് പ്രവേശനപ്പരീക്ഷയിൽ മൂന്നാംറാങ്ക് നേടിയ നിയാസ്മോൻ മാതാപിതാക്കളായ പി. ജമാലുദ്ദീനും ഹഫ്സത്തും മധുരം നൽകുന്നു | ഫോട്ടോ: മാതൃഭൂമി
കൊണ്ടോട്ടി: എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ രണ്ടു ദിവസം ക്ലാസിലിരുന്നപ്പോൾത്തന്നെ നിയാസ്മോന് മനസ്സിലായി. മെഡിക്കലല്ല, എൻജിനീയറിങ്ങാണ് തന്റെ ഫീൽഡെന്ന്. രണ്ടുദിവസത്തിനുള്ളിൽ എം.ബി.ബി.എസ്. പഠനം ഒഴിവാക്കി പാലായിൽപ്പോയി പരിശീലനം നേടാനുള്ള തീരുമാനം തെറ്റിയില്ല. എൻട്രൻസ് പരീക്ഷാഫലം വന്നപ്പോൾ സംസ്ഥാനത്ത് മൂന്നാംറാങ്ക്. ജില്ലയിൽ ഒന്നാം റാങ്കും.
സംസ്ഥാന എൻട്രൻസ് പരീക്ഷയിൽ 585.4389 മാർക്ക് നേടിയാണ് മുസ്ലിയാരങ്ങാടി തയ്യിൽ പി. നിയാസ്മോൻ മൂന്നാംറാങ്ക് നേടിയത്. കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസിലെ അധ്യാപകനായ പി. ജമാലുദ്ദീന്റെയും ഹഫ്സത്തിന്റെയും മകനാണ്.
പ്ലസ്ടു പഠനത്തിനൊപ്പം കഴിഞ്ഞവർഷം എൻട്രൻസ് പരീക്ഷ എഴുതിയാണ് എം.ബി.ബി.എസിന് പ്രവേശനം നേടിയിരുന്നത്. മഞ്ചേരി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പ്ലസ്ടു പഠനം. എസ്.എസ്.എൽ.സി. പഠനം കൊട്ടൂക്കര പി.പി.എം. ഹയർസെക്കൻഡറി സ്കൂളിലും.
ഐ.ഐ.ടി. പ്രവേശനമാണ് നിയാസ് മോന്റെ ലക്ഷ്യം. അടുത്ത ഞായറാഴ്ച നടക്കുന്ന പ്രവേശനപ്പരീക്ഷയുടെ പരിശീലനത്തിലാണ് നിയാസ്മോൻ. ഈ വർഷം എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയ ഫാരിസ് മുഹമ്മദ്, കോഴിക്കോട് എൻ.ഐ.ടി. വിദ്യാർഥി ഫവാസ് എന്നിവർ സഹോദരങ്ങളാണ്.
Content Highlights: Niyas mon left MBBS and joined engineering entrance, Scored third rank in all kerala level, KEAM 2020
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..