-
കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി.) 2022-'23 മണ്‍സൂണ്‍ സെമസ്റ്റര്‍ (ജൂലായ്) പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പിഎച്ച്.ഡി. പ്രോഗ്രാമുള്ള ഡിപ്പാര്‍ട്ട്മെന്റുകള്‍/സ്കൂളുകള്‍: ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ്, കെമിക്കല്‍ എന്‍ജിനിയറിങ്, കെമിസ്ട്രി, സിവില്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, ഫിസിക്സ് ബയോടെക്നോളജി, മാനേജ്മെന്റ് സ്റ്റഡീസ്, മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്.
യോഗ്യത: • എന്‍ജിനിയറിങ്: ബന്ധപ്പെട്ട വിഷയത്തില്‍ എം.ഇ./എം.ടെക്.
• ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ്: ആര്‍ക്കിടെക്ചര്‍/പ്ലാനിങ്/ഡിസൈന്‍/ എന്‍ജിനിയറിങ്/ടെക്നോളജി മാസ്റ്റേഴ്സ് ബിരുദം
• മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്: നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലോ അനുയോജ്യ ബ്രാഞ്ചിലോ എം.ഇ./എം.ടെക്. അല്ലെങ്കില്‍ കെമിസ്ട്രി, ഫിസിക്സ്, ലൈഫ് സയന്‍സ്, നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജി, മറ്റേതെങ്കിലും പ്രസക്തിയുള്ള മേഖല എന്നിവയിലൊന്നിലെ മാസ്റ്റേഴ്സ് ബിരുദം.
• കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്: മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ്, നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജി, മെറ്റീരിയല്‍ സയന്‍സ്, ഫോട്ടോണിക്സ് തുടങ്ങിയവയിലൊന്നിലെ മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കില്‍ അനുയോജ്യമായ ബ്രാഞ്ചില്‍ എം.ഇ./എം.ടെക്.
• മാനേജ്മെന്റ് സ്റ്റഡീസ്: മാസ്റ്റേഴ്സ് ബിരുദം
• ബയോടെക്നോളജി: എന്‍ജിനിയറിങ്/ടെക്നോളജി/ ഫാര്‍മസി അല്ലെങ്കില്‍ സയന്‍സിലെ ഏതെങ്കിലും വിഷയത്തിലെ മാസ്റ്റേഴ്സ് അല്ലെങ്കില്‍ മെഡിസിന് ആന്‍ഡ് സര്‍ജറി മാസ്റ്റേഴ്സ് (ബിരുദതലത്തില്‍ മെഡിക്കല്‍/ഡെന്റല്‍/ആയുഷ് ബിരുദം)/വെറ്ററിനറി സയന്‍സ്/അഗ്രിക്കള്‍ച്ചര്‍ മാസ്റ്റേഴ്സ് ബിരുദം.
അപേക്ഷ www.nitc.ac.in -ലെ പിഎച്ച്.ഡി. അഡ്മിഷന്‍സ് ലിങ്ക് വഴി മേയ് 18 വരെ അപേക്ഷിക്കാം.
Content Highlights: NIT calicut ,Ph.D admission 2022,NIT calicut ,Ph.D admission 2022, Engineering, Research programme
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..