നീറ്റ് പി.ജി.: ആദ്യ അലോട്മെൻറ് ഫലം 28-ന്, പ്രവേശന നടപടികളെക്കുറിച്ച് കൂടുതല്‍ അറിയാം


ഡോ. എസ്. രാജൂകൃഷ്ണൻ

പ്രതീകാത്മക ചിത്രം | Photo: gettyimages.in 

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-പോസ്റ്റ് ഗ്രാജ്വേറ്റ് (നീറ്റ്-പി.ജി.) 2022 അടിസ്ഥാനമാക്കി, മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന അലോട്‌മെൻറുകളിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ സെപ്‌റ്റംബർ 23-ന് ഉച്ചയ്ക്ക് 12 വരെ mcc.nic.in വഴി നടത്താം.

കോഴ്സുകൾ

ഓൾ ഇന്ത്യ ക്വാട്ട (50 ശതമാനം സീറ്റുകൾ), സെൻട്രൽ യൂണിവേഴ്സിറ്റികൾ/കല്പിത സർവകലാശാലകൾ (മുഴുവൻ സീറ്റുകൾ) എന്നിവയിലെ എം.ഡി./എം.എസ്./ഡിപ്ലോമ/പി.ജി. ഡി. എൻ.ബി./എം.ഡി.എസ്. സീറ്റുകളിലേക്കുള്ള ഓൺലൈൻ അലോട്മെൻറുകളാണ് എം.സി.സി. നടത്തുന്നത്. ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് (എ.എഫ്.എം.എസ്.) കോളേജിലെ പ്രവേശനം തേടുന്നവർ, അതിലേക്കുള്ള താത്‌പര്യം എം.സി.സി. വെബ്സൈറ്റ് വഴി നടത്തണം. തിരഞ്ഞെടുപ്പ് എം.സി.സി. നടത്തും.

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് നടത്തിയ നീറ്റ് പി.ജി. യോഗ്യത നേടിയവർക്കാണ് പ്രക്രിയയിൽ പങ്കെടുക്കാൻ അവസരം.

നാല് റൗണ്ട് അലോട്മെന്റ്

നാല് റൗണ്ട് അലോട്മെൻറുകളാണ് നടത്തുന്നത് -റൗണ്ട് 1, റൗണ്ട് 2, മോപ്പപ് റൗണ്ട്, സ്ട്രേ വേക്കൻസി റൗണ്ട്. താമസസ്ഥലം പരിഗണിക്കാതെ അപേക്ഷകരെ പരിഗണിക്കുന്ന സീറ്റുകൾ ഇവയാണ്: 50 ശതമാനം ഓൾ ഇന്ത്യ ക്വാട്ട, ബനാറസ് ഹിന്ദു സർവകലാശാല, അലിഗഢ് മുസ്‌ലിം സർവകലാശാല എന്നിവയിലെ 50 ശതമാനം സീറ്റുകൾ, ഡൽഹി സർവകലാശാല/വി.എം.എം.സി. ആൻഡ് എസ്‌.ജെ.എച്ച്., എ.ബി.വി.ഐ.എം.എസ്. ആൻഡ് ആർ.എം.എൽ., ഇ.എസ്.ഐ.സി. ബസൈദാർപുർ തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങളിലെ 50 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റുകൾ, 100 ശതമാനം ഡി.എൻ.ബി. സീറ്റുകൾ, കല്പിത സർവകലാശാലകളിലെ 100 ശതമാനം സീറ്റുകൾ എന്നിവ ഉൾപ്പെടും. സ്ഥാപനങ്ങളുടെ പൂർണപട്ടിക ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.

രജിസ്ട്രേഷൻ

കൗൺസലിങ്ങിൽ പങ്കെടുക്കാൻ www.mcc.nic.in ൽ രജിസ്ട്രേഷൻ നടത്തി നിശ്ചിതഫീസ് അടയ്ക്കണം. അതിനുശേഷം ചോയ്സ് ഫില്ലിങ് നടത്താം. കല്പിത സർവകലാശാലകളിലേതൊഴികെയുള്ള സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാൻ രജിസ്ട്രേഷൻ ഫീസായി 1000 രൂപയും തിരികെ ലഭിക്കാവുന്ന സെക്യൂരിറ്റി ഡിപ്പോസിറ്റായി 25,000 രൂപയും അടയ്ക്കണം. പട്ടിക/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക് ഇത് യഥാക്രമം 500 രൂപയും 10,000 രൂപയുമാണ്. കല്പിത സർവകലാശാലാ സീറ്റുകൾ ഓപ്റ്റ് ചെയ്യുന്ന എല്ലാ വിഭാഗക്കാർക്കും ഇത് യഥാക്രമം 5000 രൂപയും രണ്ടുലക്ഷം രൂപയുമാണ്.

പ്രവേശന നടപടികൾ

ആദ്യറൗണ്ടിലേക്ക് സെപ്‌റ്റംബർ 23-ന് വൈകീട്ട് എട്ടുവരെ ഫീസടയ്ക്കാം. ഫീസടച്ചവർക്ക് ചോയ്സ് ഫില്ലിങ്ങിന് സൗകര്യം 25-ന് രാത്രി 11.55 വരെ ലഭിക്കും. ചോയ്സ് ലോക്കിങ് സൗകര്യം 25-ന് ഉച്ചയ്ക്കുശേഷം മൂന്നുമുതൽ രാത്രി 11.55 വരെയും. ആദ്യ അലോട്മെൻറ് ഫലം സെപ്‌റ്റംബർ 28-ന് പ്രഖ്യാപിക്കും. റിപ്പോർട്ടിങ്/ജോയിനിങ്ങിന് 29 മുതൽ ഒക്ടോബർ നാലുവരെ അവസരമുണ്ട്.

രണ്ടാംറൗണ്ട് നടപടികൾ ഒക്ടോബർ 10-ന് തുടങ്ങും. പുതിയ രജിസ്ട്രേഷൻ (ബാധകമെങ്കിൽ) 14-ന് ഉച്ചയ്ക്ക് 12 വരെ. ഫീസ് അടയ്ക്കൽ 14-ന് രാത്രി എട്ടുവരെ. ചോയ്സ് ഫില്ലിങ് 11 മുതൽ 14-ന് രാത്രി 11.55 വരെ. ലോക്കിങ് 14-ന് ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രി 11.55 വരെ. രണ്ടാം അലോട്മെൻറ് ഫലം 19-ന്. റിപ്പോർട്ടിങ്/ജോയിനിങ്: 20 മുതൽ 26 വരെ.

ഓൾ ഇന്ത്യ ക്വാട്ട/കേന്ദ്ര/എ.എഫ്.എം.എസ്./കല്പിത സർവകലാശാലകളിലെ സീറ്റുകൾ/പി.ജി. ഡി.എൻ.ബി. സീറ്റുകൾ എന്നിവയ്ക്കായി നടത്തുന്ന മോപ്പപ് റൗണ്ട് അലോട്മെൻറ് നടപടികൾ ഒക്ടോബർ 31-ന് തുടങ്ങും. പുതിയ രജിസ്ട്രേഷന് സൗകര്യം ഉണ്ടാകും.

സീറ്റ് അലോട്‌മെൻറ് ഫലം നവംബർ ഒൻപതിന്. റിപ്പോർട്ടിങ്: നവംബർ 10 മുതൽ 14 വരെ.കല്പിത സർവകലാശാലകളിലൊഴികെ, ഒഴിവുള്ള ഒറ്റപ്പെട്ട സീറ്റുകളിലേക്കുള്ള സ്ട്രേ വേക്കൻസി റൗണ്ട് നടപടികൾ തുടർന്നുനടക്കും. ഇതിലേക്ക് പുതിയ രജിസ്‌ട്രേഷൻ/ചോയ്സ് ഫില്ലിങ് ഉണ്ടാകില്ല. ഒരു അലോട്മെൻറും ലഭിക്കാത്തവരെ മാത്രമേ പരിഗണിക്കൂ. അവർ മോപ്പപ് റൗണ്ടിൽ രജിസ്റ്റർചെയ്ത ചോയ്സുകൾ പരിഗണിക്കും. ഫലം 17-ന്. പ്രവേശനം 18 മുതൽ 25 വരെ.

കല്പിത സർവകലാശാലകളിലെ അവസാന റൗണ്ട് ഒറ്റപ്പെട്ട ഒഴിവുകൾ എം.സി.സി. നൽകുന്ന ലിസ്റ്റുപ്രകാരം അതത് സ്ഥാപനങ്ങൾ നികത്തും. വിവരങ്ങൾക്ക്: mcc.nic.in

Content Highlights: NEET-PG 2022 allotment, admission procedures


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented