പ്രതീകാത്മക ചിത്രം | Photo: gettyimages.in
മെഡിക്കൽ കോഴ്സുകളിലെ 2023-ലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ്-യു.ജി.) പരീക്ഷയ്ക്ക് ഒരുങ്ങാം. പരീക്ഷ മേയ് ഏഴിന് നടക്കും.
എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്. എന്നീ കോഴ്‌സുകളിലെ പ്രവേശനം നീറ്റ് റാങ്ക് പരിഗണിച്ചാണ്.
ചില കേന്ദ്രസ്ഥാപനങ്ങളിലെ ബി.എസ്‌സി. നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസ്, അംഗീകൃതസ്ഥാപനങ്ങളിലെ വെറ്ററിനറി ബിരുദ പ്രോഗ്രാമിലെ 15 ശതമാനം അഖിലേന്ത്യാക്വാട്ട സീറ്റുകൾ എന്നിവയ്ക്കും നീറ്റ് യു.ജി. സ്കോർ ഉപയോഗിക്കുന്നു. കേരളത്തിൽ മെഡിക്കൽ/െഡൻറൽ കോഴ്‌സുകൾക്കുപുറമേ അഗ്രിക്കൾച്ചർ, ഫിഷറീസ്, വെറ്ററിനറി, ബി.ടെക്. ബയോടെക്നോളജി (കേരള കാർഷിക സർവകലാശാല), കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെൻറൽ സയൻസ്, ഫോറസ്ട്രി എന്നീ ബിരുദതല പ്രോഗ്രാമുകളിലെ പ്രവേശനത്തിനും നീറ്റ് യു.ജി. സ്കോർ/റാങ്ക് പരിഗണിക്കുന്നു.
2022-ലെ നീറ്റ് യു.ജി. വിവരങ്ങൾ neet.nta.nic.in-ൽ ലഭിക്കും.
സി.യു.ഇ.ടി. യു.ജി., പി.ജി.
ഒട്ടേറെ സർവകലാശാലകളിലെയും കോളേജുകളിലെയും ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി.) മേയ് 21 മുതൽ 31 വരെ നടത്തും. ജൂൺ ഒന്നുമുതൽ ഏഴുവരെയായിരിക്കും റിസർവ് ദിനങ്ങൾ. 2022-ൽ സി.യു.ഇ.ടി.-യു.ജി.യിൽ 90-ഉം, പി.ജി.യിൽ 24-ഉം സർവകലാശാലകൾ പങ്കെടുത്തു.
വിവരങ്ങൾക്ക്: cuet.samarth.ac.in (യു.ജി), cuet.nta.nic.in (പി.ജി.)
ഐ.സി.എ.ആർ. എ.ഐ.ഇ.ഇ.എ. യു.ജി.
ഐ.സി.എ.ആർ. ഓൾ ഇന്ത്യ എൻട്രൻസ് എക്സാമിനേഷൻ ഫോർ അഡ്മിഷൻ (എ.ഐ.ഇ.ഇ.എ.) ഏപ്രിൽ 26 മുതൽ 29 വരെ നടത്തും. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ.) സ്ഥാപനങ്ങളിൽ അഗ്രിക്കൾച്ചർ, അനുബന്ധ വിഷയങ്ങളിലെ ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലെ നിശ്ചിതസീറ്റുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണിത്.
കാർഷിക സർവകലാശാലകളിലെ, അഗ്രിക്കൾച്ചർ അനുബന്ധ മേഖലകളിലെ (വെറ്ററിനറി സയൻസ് ഒഴികെ), നാലുവർഷം ദൈർഘ്യമുള്ള, 11 ബാച്ച്‌ലർ പ്രോഗ്രാമുകളിലെ പ്രവേശനമാണ് (എ.ഐ.ഇ.ഇ.എ.) യു.ജി.യുടെ പരിധിയിൽ വരുന്നത്.
അഗ്രിക്കൾച്ചർ, ഹോർട്ടിക്കൾച്ചർ, ഫോറസ്ട്രി, കമ്യൂണിറ്റി സയൻസ്, സെറികൾച്ചർ എന്നീ ബി.എസ്‌സി. (ഓണേഴ്സ്) പ്രോഗ്രാമുകൾ; ബാച്ച്‌ലർ ഓഫ് ഫിഷറീസ് സയൻസ്, ഫുഡ് നൂട്രീഷൻ ആൻഡ് ഡയറ്റിക്സ്; അഗ്രിക്കൾച്ചറൽ എൻജിനിയറിങ്, ബയോടെക്നോളജി, ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി ബി.ടെക്. പ്രോഗ്രാമുകൾ എന്നിവയിലെ നിശ്ചിതസീറ്റുകൾ ഈ പരീക്ഷവഴി നികത്തും. സ്വന്തം സംസ്ഥാനത്തിനുപുറത്ത് യു.ജി. പ്രവേശനം നേടുന്നവർക്ക് വ്യവസ്ഥകൾക്കുവിധേയമായി പ്രതിമാസം 3000 രൂപ നിരക്കിൽ, നാഷണൽ ടാലൻറ് സ്കോളർഷിപ്പിന് (എൻ.ടി.എസ്) അർഹത ഉണ്ടാകും.
എ.ഐ.ഇ.ഇ.എ. പി.ജി.
കാർഷിക സർവകലാശാലകളിലെ അഗ്രിക്കൾച്ചർ, ഹോർട്ടിക്കൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ആനിമൽ സയൻസസ്, അഗ്രിക്കൾച്ചറൽ എൻജിനിയറിങ്, കമ്യൂണിറ്റി സയൻസ്, ഫിഷറീസ്, ഡെയറി സയൻസ്, മറ്റ് അനുബന്ധ സയൻസസിലെ മാസ്റ്റേഴ്സ് കോഴ്സുകളിലെ നിശ്ചിതശതമാനം സീറ്റുകൾ നികത്തുന്നതിനായി നടത്തുന്ന പി.ജി. പ്രവേശനപരീക്ഷയാണ് എ.ഐ.ഇ.ഇ.എ (പി.ജി).
ഇതോടൊപ്പം ഡോക്ടറൽ ഡിഗ്രി (പിഎച്ച്.ഡി.) പ്രോഗ്രാമുകളിലെ പ്രവേശനത്തിനും ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.), സീനിയർ റിസർച്ച് ഫെലോഷിപ്പ് (എസ്.ആർ.എഫ്.) എന്നിവ അനുവദിക്കുന്നതിനായി നടത്താറുള്ള പരീക്ഷയാണ് ഓൾ ഇന്ത്യ കോന്പറ്റേറ്റീവ് എക്സാമിനേഷൻ (എ.ഐ.സി.ഇ.) ജെ.ആർ.എഫ്/എസ്.ആർ.എഫ് (പിഎച്ച്.ഡി).
വിവരങ്ങൾക്ക്: icar.nta.nic.in. ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൽ സെഷൻ 1 വിജ്ഞാപനം ഇതിനകം വന്നിട്ടുണ്ട്. വിവരങ്ങൾക്ക്: jeemain.nta.nic.in
Content Highlights: National Testing Agency, entrance exams
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..