ഗതാഗതപഠനങ്ങൾക്ക് നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട്


ഡോ. എസ്. രാജൂകൃഷ്ണൻബി.ബി.എ., ബി.എസ്‌സി. പ്രോഗ്രാമുകളിലെ പ്രവേശനം നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി.) യു.ജി 2022 സ്കോർ അടിസ്ഥാനമാക്കിയാകും. 

NRTI

ഗതാഗതപഠനം, മൾട്ടി ഡിസിപ്ലിനറി ഗവേഷണം, പരിശീലനം എന്നിവയ്ക്ക്‌ പ്രാധാന്യം നൽകുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ വഡോദരയിലെ നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എൻ.ആർ.ടി.ഐ.) ബിരുദ, പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

യു.ജി.: ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ.): ട്രാൻസ്പോർട്ടേഷൻ മാനേജ്മെന്റ്. ഏതെങ്കിലും സ്ട്രീമിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചുള്ള പ്ലസ്ടു/തത്തുല്യ യോഗ്യത

ബി.എസ്‌സി. ട്രാൻസ്പോർട്ടേഷൻ ടെക്നോളജി: സയൻസ് സ്ട്രീമിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചുള്ള പ്ലസ്ടു/തത്തുല്യ യോഗ്യത

ബി.ടെക്.: (i) റെയിൽ ഇൻഫ്രാസ്ട്രക്ചർ എൻജിനിയറിങ് (ii) റെയിൽ സിസ്റ്റംസ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് (iii) മെക്കാനിക്കൽ ആൻഡ് റെയിൽ എൻജിനിയറിങ് (ഈ കോഴ്സ് എൻ.ആർ.ടി.ഐ.യിലും ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാനിക്കൽ ആൻഡ് ഇലക്‌ട്രിക്കൽ എൻജിനിയറിങ്- ഐ.ആർ.ഐ.എം.ഇ.ഇ. (ജാമൽപുർ)-യിലുമായി നടത്തും)- സയൻസ് സ്ട്രീമിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് കുറഞ്ഞത് 55 ശതമാനം മാർക്ക് വാങ്ങി (ഒ.ബി.സി./പട്ടികവിഭാഗക്കാർക്ക് 50 ശതമാനം) പ്ലസ്ടു/തത്തുല്യം ജയിച്ചിരിക്കണം.

പി.ജി.: മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.): (i) ട്രാൻസ്പോർട്ടേഷൻ ഇക്കണോമിക്സ് ആൻഡ് മാനേജ്മെൻറ് (ii) ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ്

എം.എസ്‌സി. (i) ട്രാൻസ്പോർട്ട് ടെക്നോളജി ആൻഡ് പോളിസി (ii) ട്രാൻസ്പോർട്ട് ഇൻഫർമേഷൻ സിസ്റ്റംസ് ആൻഡ് അനലറ്റിക്സ് (iii) റെയിൽവേ സിസ്റ്റംസ് എൻജിനിയറിങ് ആൻഡ് ഇൻറഗ്രേഷൻ (യു.കെ. ബർമിങാം സർവകലാശാലയുമായി സഹകരിച്ചു നടത്തുന്ന ഇൻറർനാഷണൽ പ്രോഗ്രാം)- മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച് മൊത്തം 55 ശതമാനം മാർക്ക് (ഒ.ബി.സി./പട്ടികവിഭാഗക്കാർക്ക് 50%)/ തത്തുല്യ സി.ജി.പി.എ./സി.പി.ഐ.യോടെയുള്ള ഏതെങ്കിലും വിഷയത്തിലെ ബാച്ചിലർ ബിരുദം.

പ്രവേശനരീതി

ബി.ബി.എ., ബി.എസ്‌സി. പ്രോഗ്രാമുകളിലെ പ്രവേശനം നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി.) യു.ജി 2022 സ്കോർ അടിസ്ഥാനമാക്കിയാകും.

ജെ.ഇ.ഇ. മെയിൻ 2022 പേപ്പർ 1 സ്കോർ പരിഗണിച്ചാകും ബി.ടെക്. പ്രോഗ്രാം പ്രവേശനം.

മാസ്റ്റേഴ്സ് പ്രോഗ്രാമിന് സി.യു.ഇ.ടി. പി.ജി. (www.cuet.nta.nic.in വഴി ജൂൺ 18 വരെ അപേക്ഷിക്കാം) സ്കോർ വേണം.

എം.ബി.എ. പ്രവേശനത്തിന് കാറ്റ്/XAT/മാറ്റ് സ്കോറും പരിഗണിക്കും.

എൻ.ആർ.ടി.ഐ. തിരഞ്ഞെടുത്ത്, ബി.ബി. എ., ബി.എസ്‌സി. അപേക്ഷകർ സി.യു.ഇ.ടി. യു.ജി. 2022-നും എം.എസ്‌സി., എം.ബി.എ. പ്രോഗ്രാം അപേക്ഷകർ സി.യു.ഇ.ടി. പി.ജി. 2022-നും രജിസ്റ്റർ ചെയ്തിരിക്കണം.

ബി.ടെക്. പ്രവേശനത്തിന് www.nrti.edu.in വഴി ജൂൺ 30-നകം അപേക്ഷിക്കണം. സി.യു.ഇ.ടി. പി.ജി.ക്ക്‌ അപേക്ഷിക്കാതെ കാറ്റ്/XAT/മാറ്റ് സ്കോർ വഴി അപേക്ഷിക്കുന്ന എം.ബി.എ. അപേക്ഷകരും ഈ വെബ്സൈറ്റ് വഴി അപേക്ഷിക്കണം.

Content Highlights: National Rail and Transportation Institute

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

1 min

ഉദ്ഘാടന പ്രസംഗത്തിനിടെ ചെണ്ടകൊട്ട്; പ്രസംഗം നിര്‍ത്തി, വാദ്യസംഘത്തോട് നീരസപ്പെട്ട് മുഖ്യമന്ത്രി 

Jul 1, 2022

Most Commented