ഇന്ത്യയിലെ ബെസ്റ്റ് എന്‍ജിനീയറിങ് കോളേജുകള്‍ | NIRF ഇന്ത്യ റാങ്കിംഗ് 2021 | Best Colleges| part 2


ജലീഷ് പീറ്റര്‍മികവുള്ള സ്ഥാപനത്തില്‍ പ്രവേശനം നേടിയാല്‍ രണ്ടുണ്ട് കാര്യം. മികച്ച അക്കാദമിക് പശ്ചാത്തലവും ഉടന്‍ ജോലിയും

Educational Guidance

Representational Image | Photo: gettyimages.in 

എന്‍ജിനീയറിങ് പഠനത്തിന് ഏതു കോളേജ് / സ്ഥാപനം തെരെഞ്ഞെടുക്കണമെന്ന തീരുമാനം വിദ്യാര്‍ഥികളെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഓരോ വര്‍ഷവും രാജ്യത്ത് എത്രയോ എന്‍ജിനീയറിങ് കോളേജുകളാണ് പുതിയതായി നിലവില്‍ വരുന്നത്. ആയിരക്കണക്കിന് ബിരുദക്കാരാണ് അവിടെ നിന്ന് വര്‍ഷം തോറും പഠിച്ചിറങ്ങുന്നത്. കോളജുകളുടെ മികവറിഞ്ഞ് പ്രവേശനം നേടാന്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്.)ന്റെ ഇന്ത്യ റാങ്കിംഗ് 2021 നിങ്ങളെ സഹായിക്കുന്നു.മികവുള്ള സ്ഥാപനത്തില്‍ പ്രവേശനം നേടിയാല്‍ രണ്ടുണ്ട് കാര്യം. മികച്ച അക്കാദമിക് പശ്ചാത്തലവും ഉടന്‍ ജോലിയും.

ഇന്‍സ്റ്റിറ്റ്യൂഷണൽ റേറ്റിംഗ്

പ്ലസ് ടു കഴിഞ്ഞ് എന്‍ജിനീയറിങ് ബിരുദം എടുക്കാനുള്ള തീരുമാനമായിക്കഴിഞ്ഞാല്‍ അടുത്ത ചോദ്യം ഏതു കോളേജ് തെരഞ്ഞെടുക്കും എന്നതാണ്. രക്ഷിതാക്കളുടെ താത്പര്യം, തൊഴിലവസരങ്ങള്‍,പ്ലേസ്‌മെന്റ് ചരിത്രം,കൂട്ടുകാരുടെ സ്വാധീനം,വീട്ടില്‍ നിന്നും കോളെജിലേയ്ക്കുള്ള ദൂരം... ഇങ്ങനെ ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാവും അന്തിമ തീരുമാനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍. ഐ. ആര്‍. എഫ്.)ഇന്ത്യയിലെ മികച്ച എന്‍ജിനീയറിങ് കോളേജുകള്‍ കണ്ടെത്താന്‍ നിങ്ങളെ സഹായിക്കും

ഇന്ത്യയിലെ നമ്പര്‍ വണ്‍ എന്‍ജിനീയറിങ് കോളേജ് ഏതാണ്?

പ്രവേശനം നേടുകയാണെങ്കില്‍ ഇന്ത്യയിലെ ഒന്നാംകിട എന്‍ജിനീയറിങ് കോളേജുകളില്‍ തന്നെ വേണം. അതിന് മാതാപിതാക്കളെയും കുട്ടികളെയും സഹായിക്കുന്ന ഔദ്യോഗിക റാങ്കിംഗ് സംവിധാനമാണ്നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍. ഐ.ആര്‍.എഫ്.)ന്റെ ഇന്ത്യ റാങ്കിംഗ്. ഇന്ത്യയിലെ ഐ. ഐ. ടികള്‍,എന്‍. ഐ. ടികള്‍,എഞ്ചിനീയറിംഗ് സര്‍വ്വകലാശാലകള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍ എന്നിവയാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍. ഐ. ആര്‍. എഫ്.)ന്റെ ഇന്ത്യ റാങ്കിംഗില്‍ പങ്കെടുത്തിരിക്കുന്നത്.2021ല്‍1143എന്‍ജിനീയറിങ് കോളേജുകളാണ് പങ്കെടുത്തത്.

എന്‍ജിനീയറിങില്‍ കേമന്‍ മദ്രാസ് ഐ. ഐ. ടി.

2021ലെ ഇന്ത്യ റാങ്കിംഗ് പ്രകാരം ഇന്ത്യയിലെ നമ്പര്‍ വണ്‍ എന്‍ജിനീയറിങ്് പഠന കേന്ദ്രം മദ്രാസ് ഐ. ഐ. ടിയാണ്. ദല്‍ഹി,ബോംബെ,കാന്‍പൂര്‍, ഖരഗ്പൂര്‍,റൂര്‍ക്കി,ഗുവാഹത്തി,ഹൈദ്രാബാദ്,എന്നീ ഐ. ഐ. ടികള്‍ക്കാണ് യഥാക്രമം രണ്ട് മുതല്‍എട്ട് വരെ റാങ്കുകള്‍. തിരുച്ചിറപ്പള്ളി, കര്‍ണാടക എന്‍. ഐ. ടികള്‍ക്കാണ് യഥാക്രമം ഒന്‍പതും പത്തും റാങ്കുകള്‍ നേടി.കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ കൊല്ലത്തും കൊച്ചിയിലും കാമ്പസുകളുള്ള അമൃത വിശ്വവിദ്യാപീ0ത്തിന് പതിനാറാം റാങ്കുണ്ട്.

കൂടുതല്‍ വിദ്യാഭ്യാസ വാര്‍ത്തകള്‍ക്കായി JOIN Whatsapp group

ആദ്യ പത്ത് റാങ്കുകള്‍ നേടിയ എന്‍ജിനീയറിങ് പഠന കേന്ദ്രങ്ങള്‍

1. മദ്രാസ് ഐ. ഐ. ടി.

ഇന്ത്യയിലെ നമ്പര്‍ വണ്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്. ഏഷ്യയിലെ മികച്ച50ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെടുത്താല്‍ അതില്‍ മദ്രാസ് ഐ. ഐ. ടി. ഉണ്ടായിരിക്കും. തമിഴ്‌നാട്ടില്‍ ചെന്നൈയിലെ അഡയാറിലാണ് ഐ. ഐ. ടി. സ്ഥിതി ചെയ്യുന്നത്. ഐ. ഐ. ടി. എം എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ബിരുദ,ബിരുദാനന്തര,ഗവേഷണ മേഖലകളിലായി ബി. ടെക്., എം. ടെക്., എം. ബി. എ., എം. എസ് സി., എക്‌സിക്കുട്ടീവ് എം. ബി. എ., എം. എ., ഡ്യൂവല്‍ ഡിഗ്രി (ഇന്റഗ്രേറ്റഡ) കോഴ്‌സുകള്‍ ഇവിടെയുണ്ട്.രണ്ട് വിഷയങ്ങളില്‍ ബി. ടെക്. കോഴ്‌സുകള്‍ നടത്തുന്നു. ബി. ടെക്. കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനം ജെ. ഇ. ഇ. (മെയിന്‍സ്), ജെ. ഇ. ഇ. (അഡ്വാന്‍സ്ഡ) എന്നിവയിലൂടെയാണ്.ഗേറ്റ് (GATE)സീഡ് (CEED)എന്നീ രണ്ടു പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ബിരുദാനന്തരബിരുദ (പോസ്റ്റ് ഗ്രാജുവേറ്റ്) കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത്. പക്ഷേ പോസ്റ്റ്ഗ്രാജുവേറ്റ് പ്രവേശനത്തിന് ഈ പരീക്ഷകളിലെ നിലവാരം മാത്രം മതിയാകണമെന്നില്ല. തുടര്‍ന്നുള്ള ഇന്റര്‍വ്യൂ,മറ്റു പരീക്ഷകള്‍ മുതലായവയും തരണം ചെയ്യേണ്ടി വന്നേക്കാം.മദ്രാസ് ഐ. ഐ. ടിയിലെ അഞ്ചു വര്‍ഷം ദൈര്‍ഘ്യമുള്ള എം. എ. (ഇന്റഗ്രേറ്റഡ്) കോഴ്‌സ് പ്രസിദ്ധമാണ്. ഡെവലപ്‌മെന്റ് സ്റ്റഡീസിലും ഇംഗ്ലീഷിലുമാണ് എം. എ. കോഴ്‌സുകള്‍ നടത്തുന്നത്. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (എച്ച്. എസ്. ഇ. ഇ.) വഴിയാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iitm.ac.in

2. ഐ. ഐ. ടി., ഡല്‍ഹി

മുന്‍പ്‌ കോളേജ് ഓഫ് എന്‍ജിനീയറിങ് ഏന്റ് ടെക്‌നോളജി, ഡല്‍ഹി എന്നാണ് അറിയപ്പെട്ടിരുന്നത്.1963ല്‍ ഐ.ഐ.ടിയായി ഉയര്‍ത്തപ്പെട്ടു. ആകെ പതിനാറ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍, പതിനൊന്ന് പഠന കേന്ദ്രങ്ങള്‍, ആറു സ്‌കൂളുകള്‍,ഇരുപത് മികവിന്റെ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഡല്‍ഹി ഐ. ഐ. ടിയുടെ കാമ്പസ്. ബി. ടെക്., ഡ്യൂവല്‍ ഡിഗ്രി,ഇന്റഗ്രേറ്റഡ് എം. ടെക്. കോഴ്‌സുകള്‍ക്ക് പ്ലസ് ടു യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടാതെ എം. എസ് സി., എം. ഡിസ്., എം. ബി. എ., എം. എസ്. (റിസര്‍ച്ച്), എം. ടെക്., പിഎച്ച്. ഡി., പി. ജി. ഡിപ്ലോമ കോഴ്‌സുകളും ഇവിടെ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iitd.ac.in

3. ഐ. ഐ. ടി., ബോംബെ

ഐ ഐ ടി ബിഎന്ന് പൊതുവെ അറിയപ്പെടുന്നു. ആകെ15ഡിപ്പാര്‍ട്ട്‌മെന്റുകള്‍, മൂന്ന് സ്‌കൂളുകള്‍,36സെന്ററുകള്‍,നാല് ഇന്റ്‌റര്‍ ഡിസിപ്ലിനറി പ്രോഗ്രാമുകള്‍,എന്നിവ ചേര്‍ന്നതാണ് ഐ. ഐ. ടി. ബോംബെയുടെ അക്കാദമിക ലോകം. ബി. ടെക്., ബി. ഡിസ്., ബി. എസ്., ബി. ടെക്. + എം. ടെക്. (ഡ്യൂവല്‍ ഡിഗ്രി) ബിരുദ പ്രോഗ്രാമുകളും എം. ടെക്. + പിഎച്ച്. ഡി. (ഡ്യൂവല്‍ ഡിഗ്രി), എം. ഡിസ്., എം. ബി എ., എം. ബി. എ. (എക്‌സിക്ക്യുട്ടീവ്), എം. എസ് സി പിഎച്ച്. ഡി ഇന്‍ എനര്‍ജി (ഡ്യൂവല്‍ ഡിഗ്രി), എം. എസ്. ബൈ റിസര്‍ച്ച്,എം. പി. പി., എം. എ. ബൈ റിസര്‍ച്ച്,എം. എ. + പിഎച്ച്. ഡി. ഇന്‍ ഫിലോസഫി (ഡ്യൂവല്‍ ഡിഗ്രി), എം. ഡി. പി., എം. എസ് സി., പിഎച്ച്. ഡി. എന്നീ ബിരുദാനന്തര ബിരുദ, ഗവേഷണ ബിരുദങ്ങളും ഇവിടെ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iitb.ac.in

4.ഐ. ഐ. ടി., കാന്‍പൂര്‍ (www.iitk.ac.in)
5.ഐ. ഐ. ടി., ഖരഗ്പൂര്‍ (www.iitkgp.ac.in)
6.ഐ. ഐ. ടി., റൂര്‍ക്കി (www.iitr.ac.in)
7.ഐ. ഐ. ടി., ഗുവാഹത്തി (www.iitg.ac.in)
8.ഐ. ഐ. ടി., ഹൈദരാബാദ് (www.iith.ac.in)
9.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി,തിരുച്ചിറപ്പള്ളി (www.nitt.edu)
10. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി,കര്‍ണാടക, സൂറത്കല്‍ (www.nitk.ac.in)

കേരളത്തില്‍ ഒന്നാമന്‍ എന്‍ ഐ. ടി കാലിക്കറ്റ്

കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകളില്‍ ഒന്നാമന്‍ കോഴിക്കോടുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (ഇരുപത്തിയഞ്ചാം റാങ്ക്) ആണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി,തിരുവനന്തപുരം നാല്പതാം റാങ്കോടെ തൊട്ട് പിറകിലുണ്ട്. തിരുവനന്തപുരത്തുള്ള കോളേജ് ഓഫ് എന്‍ജിനീയറിങിന് തൊണ്ണൂറ്റിയഞ്ചാം റാങ്കാണുള്ളത്. ആദ്യ മുന്നൂറ് റാങ്കുകളിലുള്ള കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകള്‍ ഇനി പറയുന്നവയാണ്.

1. ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ്,തൃശൂര്‍ (റാങ്ക്156)
2. ടി. കെ. എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം
3. മോഡല്‍ എന്‍ജിനീയറിങ്് കോളേജ്,തൃക്കാകര, എറണകുളം
4. മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ്,പുത്തന്‍കുരിശ്, എറണാകുളം

എന്‍ജിനീയറിങ് ബിരുദ പ്രവേശനത്തിന് ജെ. ഇ. ഇ

ഐ.ഐ.ടികള്‍, എന്‍.ഐ.ടികള്‍,ഇന്ത്യയിലെവിവിധ എന്‍ജിനീയറിങ് കോളേജുകള്‍മുതലായ രാജ്യത്തെ മികച്ച സ്ഥാപങ്ങളില്‍ എന്‍ജിനീയറിങ്്,ആര്‍ക്കിടെക്ചര്‍,പ്ലാനിംഗ്,സയന്‍സ് വിഷയങ്ങളില്‍ ഉപരിപഠനത്തിനുള്ള പ്രവേശന പരീക്ഷയാണ് ജെ. ഇ. ഇ. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രവേശന പരീകഷകളില്‍ ഒന്നാണിത്.ജെഇഇ മെയിന്‍,ജെ ഇ ഇ അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത പരീക്ഷകളായാണ് ഇത് നടത്തപ്പെടുന്നത്. ജോയിന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (JoSAA)ആണ് പരീക്ഷാനടപടികള്‍ നടത്തുന്നത്.പരീക്ഷ നടത്തിപ്പിന്റെ ചുമതല നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കാണ്.

ജെ. ഇ. ഇ. മെയിന്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികള്‍,ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജികള്‍, കേന്ദ്ര സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവയിലെ എന്‍ജിനീയറിങ് ബിരുദ പ്രവേശനത്തിനായി (ബി.ഇ./ബി.ടെക്., ബി.ആര്‍ക്ക്., ബി.പ്ലാന്‍) നടത്തുന്ന പ്രവേശന പരീക്ഷയാണ് ജെ. ഇ. ഇ. മെയിന്‍.

ജെ ഇ ഇ അഡ്വാന്‍സ്ഡ്

ഐ.ഐ.ടി.കളിലെ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ.) അഡ്വാന്‍സ്ഡ് കംപ്യൂട്ടര്‍ബേസ്ഡ് ടെസ്റ്റ് ആയാണ് നടത്തുന്നത്. തുടര്‍ച്ചയായ രണ്ടുവര്‍ഷങ്ങളിലായി രണ്ടു തവണമാത്രമേ ഒരാള്‍ക്ക് ജെ. ഇ. ഇ. അഡ്വാന്‍സ്ഡ്അഭിമുഖീകരിക്കാനാകൂ. ഈ പരീക്ഷയ്ക്ക് ഒരു വിദ്യാര്‍ത്ഥിക്ക് നേരിട്ട് അപേക്ഷിക്കാന്‍ കഴിയില്ല. ജെ. ഇ. ഇ. മെയിന്‍ അഭിമുഖീകരിച്ച്, വിവിധ വിഭാഗങ്ങളില്‍ നിന്നുമായി മുന്നിലെത്തുന്നവര്‍ക്ക് മാത്രമേ ജെ. ഇ. ഇ. അഡ്വാന്‍സ്ഡ് പരീക്ഷ അഭിമുഖീകരിക്കുവാന്‍ കഴിയൂ.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന 2022ലെ ജെ. ഇ. ഇ. മെയിന്‍ ഒന്നാംപേപ്പറില്‍ (ബി. ഇ. / ബി. ടെക്.),വിവിധ കാറ്റഗറികളില്‍ നിന്നും മുന്നിലെത്തുന്ന 2,50,000പേര്‍ക്കേ അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ കഴിയൂ. ഓരോ വിഭാഗത്തില്‍ നിന്നും നിശ്ചിത എണ്ണം പേര്‍ക്കാണ്അവസരം ലഭിക്കുക. ഇവരുടെ എണ്ണം ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ബ്രോഷറിലുണ്ട്. പരീക്ഷയുടെ സിലബസ് jeeadv.ac.in ല്‍ ലഭിക്കും.

പരീക്ഷയുടെ പരിധിയില്‍ വരുന്ന ഐ.ഐ.ടികള്‍ കൂടാതെ മറ്റ് ചില സ്ഥാപനങ്ങളും അഡ്വാന്‍സ്ഡ് സ്‌കോര്‍പരിഗണിച്ച് വിവിധ ബിരുദതല പ്രോഗ്രാമുകളിലേക്ക് പ്രവേശനം നല്‍കുന്നു.ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്,തിരുവനന്തപുരത്തെഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി,തിരുവനന്തപുരം ഉള്‍പ്പടെയുള്ള ഏഴ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്,വിശാഖപട്ടണത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി,റായ്ബറേലിയിലെ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് പെട്രോളിയം ടെക്‌നോളജി എന്നിവ അവയില്‍ ഉള്‍പ്പെടും.

(വിദ്യാഭ്യാസ വിദഗ്ധനും കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല പബ്ലിക് റിലേഷന്‍സ് ഓഫീസറുമാണ് ലേഖകന്‍)

Content Highlights: National Institute Ranking Framework NIRF, Engineering colleges

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


terrorist

2 min

കശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ താലിബ് ഹുസൈന്‍ ഷാ ബിജെപി ഐടി സെല്‍ മുന്‍ തലവൻ

Jul 3, 2022

Most Commented