നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ചില്‍ മാനേജ്മെൻറ് പഠനം


By ഡോ. എസ്. രാജൂകൃഷ്ണൻ

2 min read
Read later
Print
Share

പ്രതീകാത്മചിത്രം (Photo: canva)

മഹാരാഷ്ട്രയിലെ പുണെയിലുള്ള യു.ജി.സി. അംഗീകൃത സംസ്ഥാന സ്വകാര്യ സർവകലാശാലയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസ്ട്രക്‌ഷൻ മാനേജ്മെൻറ് ആൻഡ് റിസർച്ച് (നിക്മർ) യൂണിവേഴ്സിറ്റി നടത്തുന്ന വിവിധ യു.ജി., പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കൺസ്ട്രക്‌ഷൻ, റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രെക്ചർ, പ്രോജക്ട് മാനേജ്മെൻറ് (സി.ആർ.ഐ.പി.) മേഖലകളിൽ തൊഴിൽസജ്ജരായ പ്രൊഫഷണലുകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നിക്മറിന്റെ എം.ബി.എ., പി.ജി. ഡിപ്ലോമ, ബി.ടെക്., ഇൻറഗ്രേറ്റഡ് എം.ബി.എ. എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.

സ്കൂൾ ഓഫ് കൺസ്ട്രക്‌ഷൻ

  • എം.ബി.എ. അഡ്വാൻസ്ഡ് കൺസ്ട്രക്‌ഷൻ മാനേജ്മെൻറ്
  • പി.ജി. ഡിപ്ലോമ ഇൻ ക്വാണ്ടിറ്റി സർവേയിങ് ആൻഡ് കോൺട്രാക്ട് മാനേജ്‌മെൻറ്
  • ബി.ടെക്. സിവിൽ എൻജിനിയറിങ്
ബിസിനസ് സ്കൂൾ

  • എം.ബി.എ. - ഇൻഫ്രാസ്ട്രക്ചർ മാനേജ്മെൻറ്, സപ്ലൈ ചെയിൻ മാനേജ്മെൻറ്, ബിസിനസ് അനലറ്റിക്സ്, മാനേജ്മെൻറ് കൺസൽട്ടിങ്, പ്യൂപ്പിൾ ആൻഡ് കമ്യൂണിക്കേഷൻസ്, മാർക്കറ്റിങ് അനലിറ്റിക്സ് ആൻഡ് ഡിജിറ്റൽ സ്ട്രാറ്റജീസ്, ഫിനാൽഷ്യൽ സ്ട്രാറ്റജീസ് എന്നീ സ്പെഷ്യലൈസേഷനുകൾ
  • എം.ബി.എ. ഓൺട്രപ്രനേർഷിപ്പ് ആൻഡ് ഇന്നൊവേഷൻ
  • എം.ബി.എ. ഫാമിലി ബിസിനസ് മാനേജ്മെൻറ്
  • ഇൻറഗ്രേറ്റഡ് എം.ബി.എ. [ബി.ബി.എ. - ബി.ബി.എ. (ഓണേഴ്സ്) - എം.ബി.എ.]
സ്കൂൾ ഓഫ് പ്രോജക്ട് മാനേജ്മെന്റ്

  • എം.ബി.എ. അഡ്വാൻസ്ഡ് പ്രോജക്ട് മാനേജ്മെൻറ്
സ്കൂൾ ഓഫ് പ്ലാനിങ്, റിയൽ എസ്റ്റേറ്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ

  • എം.ബി.എ. റിയൽ എസ്റ്റേറ്റ് ആൻഡ് അർബൻ ഇൻഫ്രാസ്ട്രക്ചർ മാനേജ്മെൻറ്
  • മാസ്റ്റർ ഓഫ് പ്ലാനിങ് (അർബൻ പ്ലാനിങ്)
സ്കൂൾ ഓഫ് പ്രോജക്ട് മാനേജ്മെന്റ്

  • എം.ബി.എ. അഡ്വാൻസ്ഡ് പ്രോജക്ട് മാനേജ്മെൻറ്
സ്കൂൾ ഓഫ്‌ എനർജി ആൻഡ് എൻവയൺമെന്റ്

  • എം.ബി.എ. സസ്‌െറ്റെനബിൾ എനർജി മാനേജ്മെൻറ്
  • എം.ബി.എ. എൻവയൺമെൻറൽ സസ്‌െറ്റെനബിലിറ്റി
പി.ജി. പ്രോഗ്രാമുകളിലെ തിരഞ്ഞെടുപ്പ് പി.ജി. നിക്മർ കോമൺ അഡ്മിഷൻ ടെസ്റ്റ് (പി.ജി.-എൻ.കാറ്റ്), ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇൻറർവ്യൂ, റേറ്റിങ് ഓഫ് ആപ്ലിക്കേഷൻ എന്നിവ അടിസ്ഥാനമാക്കിയാകും. പി.ജി-എൻ. കാറ്റിനുപകരം കാറ്റ്, മാറ്റ് പരിഗണിച്ചേക്കാം. യു.ജി. പ്രവേശനം യു.ജി. എൻ.കാറ്റ്, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാകും.

യോഗ്യത, അപേക്ഷ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് www.nicmar.ac.in (അഡ്മിഷൻസ്) കാണുക. അവസാന തീയതി: ജനുവരി 15

Content Highlights: National Institute of construction management and research management courses

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


marriage wedding

2 min

5 ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാനെത്തി സീരിയല്‍നടി; 6-ാംദിവസം യുവാവ് വാക്കുമാറി;രക്ഷിച്ചത് പോലീസ്

Apr 1, 2023

Most Commented