പൂക്കള്‍ വിറ്റുനടന്ന മുംബൈ തെരുവില്‍ നിന്ന് സരിത പറക്കുന്നു; കാലിഫോര്‍ണിയ സര്‍വകലാശാലയിലേക്ക്


ജെ.എന്‍.യുവിലെ ഇന്ത്യന്‍ ഭാഷാ സെന്ററില്‍ ഹിന്ദിയില്‍ എം.എയും എം.ഫിലും പൂര്‍ത്തിയാക്കിയ സരിതമാലി ഇന്നവിടുത്തെ ഏറ്റവും പ്രായം കുറഞ്ഞ പി.എച്ച്.ഡി സ്‌കോളറാണ്. 

Success Stories

ജെഎൻയു വൈസ് ചാൻസലർ പ്രൊഫ. ശാന്തിശ്രീ പണ്ഡിറ്റ്, ഫെലോഷിപ്പുമായി യുഎസിലേക്ക് പോകുന്ന സരിത മാലിയെ അഭിനന്ദിക്കുന്നു (Photo: JNU/Twitter)

ഒരു വിദേശസര്‍വകലാശാലയില്‍ പി.എച്ച്ഡിക്ക് ഫെലോഷിപ്പോടെ പ്രവേശനം ലഭിക്കുക എന്നത് ഇന്നൊരു വാര്‍ത്തയല്ല. പക്ഷേ, അച്ഛനൊപ്പം മുംബൈ തെരുവുകളില്‍ പൂക്കള്‍ വിറ്റുനടന്ന സരിതമാലി എന്ന പെണ്‍കുട്ടിക്ക് അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഗവേഷണത്തിനായി പ്രവേശനം ലഭിച്ചുവെന്നത് വാര്‍ത്തതന്നെയാണ്. കാരണം കഷ്ടപ്പാടാണ് സരിതയുടെ ഊര്‍ജം. പ്രതിസന്ധികളാണ് മുന്നോട്ടുള്ള പാത തെളിച്ചത്.

കൈയിലൊരു പൂക്കൂടയുമായി മുംബൈ നഗരവീഥികളിലും തിരക്കേറിയ ട്രാഫിക് സിഗ്നലുകളിലും അവളുണ്ടായിരുന്നു. ദിവസം 300 രൂപയെന്നത് ആ കുഞ്ഞുകൈകള്‍ക്ക് അന്നത്തെ അന്നത്തിനുള്ള വകയായിരുന്നു. കഷ്ടപ്പാടിനിടയിലും അരവയര്‍ മുറുക്കിയവള്‍ പഠിച്ചു കയറി. ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ ഒന്നായ ജെ.എന്‍.യുവില്‍ പി.എച്ച്ഡി സ്‌കോളറാണ് സരിത. ജെ.എന്‍.യുവിലെ ഇന്ത്യന്‍ ഭാഷാ സെന്ററില്‍ ഹിന്ദിയില്‍ എം.എയും എം.ഫിലും പൂര്‍ത്തിയാക്കിയ സരിതമാലി ഇവിടുത്തെ ഏറ്റവും പ്രായം കുറഞ്ഞ പി.എച്ച്.ഡി സ്‌കോളറാണ്.

' എല്ലാവരുടെ ജീവിതത്തിലും ഉയര്‍ച്ച താഴ്ചകളുണ്ട്. അതില്‍ പ്രതിസന്ധികളുടെയും കഷ്ടതകളുടെയും ജീവിതകഥകളുമുണ്ട്. നിര്‍ഭാഗ്യവശാലോ ഭാഗ്യവശാലോ എന്നറിയില്ല, പ്രശ്‌നങ്ങള്‍ എന്നും എന്റെ കൂടെത്തന്നെയുണ്ടായിരുന്നു'- സരിതാമാലി പറയുന്നു.

ഉത്സവസീസണുകള്‍ എന്നാല്‍ കുട്ടിക്കാലത്ത് സരിതാമാലിക്ക് സന്തോഷത്തിന്റെ കാലമാണ്. ഗണേശ ചതുര്‍ത്ഥി, ദീപാവലി, ദസറ... ഉത്സവസീസണുകള്‍ പൂക്കള്‍ക്ക് നല്ല ഡിമാന്റാണ്. അന്ന് അച്ഛനൊപ്പം കച്ചവടത്തില്‍ സജീവമായി സരിതയുണ്ടാകും. വലുതായപ്പോഴും അതിനൊരു മാറ്റവുമില്ല. ജെ.എന്‍.യുവില്‍ നിന്ന് അവധിക്ക് നാട്ടിലെത്തുമ്പോള്‍ പൂമാലകളുണ്ടാക്കി അച്ഛനെ സഹായിക്കലാണ് സരിതയുടെ പ്രധാനജോലി. അമ്മയും അച്ഛനും സഹോദരിയും രണ്ട് സഹോദരന്മാരും ഉള്‍പ്പെടുന്ന ആറംഗ കുടുംബത്തിന്റെ ഏക ആശ്രയം അച്ഛന്റെ വരുമാനമാണ്.

കോവിഡ് കാലം ഈ കുടുംബത്തെയും സാരമായി ബാധിച്ചു. പൂക്കളിലേക്ക് കണ്‍ തുറന്ന ഓരോ പ്രഭാതവും പിന്നെ ഓര്‍മ്മമാത്രമായി. ആ പ്രതിസന്ധിയും പക്ഷേ മുന്നോട്ടേയ്ക്കുള്ള ഊര്‍ജമായാണ് സരിത കണക്കാക്കിയത്. പ്രശ്‌നങ്ങളോരോന്നും കഠിനാധ്വാനം കൊണ്ടവര്‍ മറികടന്നു. കുടുംബത്തിന്റെ പിന്തുണയാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്ന് സരിത പറയുന്നു.

'ജെഎന്‍യുവില്‍ പ്രവേശനം ലഭിച്ചതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ഇവിടെയായിരുന്നില്ലെങ്കില്‍ ഇന്ന് ഞാനാരായിരിക്കുമെന്നോ എവിടെയായിരിക്കുമെന്നോ ഒരു പിടിയുമില്ല. ജെഎന്‍യു പോലെയുള്ള ഒരു സര്‍വകലാശാല എന്നെപ്പോലെ താഴെത്തട്ടില്‍ നിന്ന് വരുന്നവര്‍ക്ക് തരുന്ന പ്രതീക്ഷകള്‍ ചെറുതല്ല.'

2010-ല്‍, സരിതയുടെ കസിനാണ് ജെ.എന്‍.യുവിനെക്കുറിച്ച് പറയുന്നത്. അവിടെ പഠിക്കുക എന്നത് വലിയൊരു സംഭവമാണെന്നത് അന്നാണ് ഞാനറിയുന്നത്. ജെ.എന്‍.യുവില്‍ പോകുന്നവരൊക്കെ ആരെങ്കിലുമൊക്കെ ആയിത്തീരുമെന്ന അവരുടെ വാചകം സരിതയുടെ മനസില്‍നിന്ന് പോയില്ല. ഇന്റര്‍നെറ്റ് വ്യാപകമല്ലാതിരുന്ന അക്കാലത്ത് (2010) അവര്‍ക്കിടയില്‍ സ്മാര്‍ട്ട്‌ഫോണ്‍ പോലും ഇല്ലായിരുന്നു. ഡിഗ്രിക്ക് പഠിക്കുന്ന കാലമത്രയും ഊണിലും ഉറക്കത്തിലും ജെ.എന്‍.യു മാത്രമായിരുന്നു സരിതയുടെ മനസില്‍. അതുകൊണ്ട് ബി.എ ഒന്നാം വര്‍ഷം മുതലേ തയ്യാറെടുപ്പാരംഭിച്ചു. വിവരാണാത്മക പരീക്ഷയായിരുന്നു അന്ന്. 2014 ല്‍, മാസ്റ്റേഴ്‌സിനായി ജെഎന്‍യുവിലെ ഒബിസി അവസാന സീറ്റിലേക്ക് അവള്‍ തിരഞ്ഞെടുക്കപ്പെട്ടു.

'അവിശ്വസനീയമായി തോന്നുന്നു.ചിലപ്പോള്‍ ഇതൊക്കെ ഒരു സ്വപ്‌നമാണന്ന് തോന്നും. പക്ഷേ ഇപ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഉണ്ടെനിക്ക്. തിരിഞ്ഞുനോക്കുമ്പോള്‍, ആ യാത്ര.... എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല' -അവര്‍ പറഞ്ഞു.

Content Highlights: Mumbai flower seller gets admission in California University For PhD

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented