Representative image
ദെഹ്‌റാദൂൺ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, 2023-ലെ മാസ്റ്റർ ഓഫ് സയൻസ് (എം.എസ്‌സി.) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രോഗ്രാം, പ്രവേശന യോഗ്യത:
എം.എസ്‌സി. ഫോറസ്ട്രി
ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സുവോളജി എന്നിവയിലൊരു വിഷയം പഠിച്ച് നേടിയ ബി. എസ്‌സി. അല്ലെങ്കിൽ അഗ്രിക്കൾച്ചർ/ഫോറസ്ട്രി ബി.എസ്‌സി.
എം.എസ്‌സി. വുഡ് സയൻസ് ആൻഡ് ടെക്നോളജി
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെയുള്ള ബി.എസ്‌സി./ഫോറസ്ട്രി ബി.എസ്‌സി.
എം.എസ്‌സി. എൻവയൺമെൻറ് മാനേജ്മെൻറ്
ബേസിക്/അപ്ലൈഡ് സയൻസസിലെ ഏതെങ്കിലും ബ്രാഞ്ചിലെ ബി.എസ്‌സി.; അഗ്രിക്കൾച്ചർ/ഫോറസ്ട്രി ബി. എസ്‌സി.; എൻവയൺമെൻറൽ സയൻസ് ബി.ഇ./ബി.ടെക്. എന്നിവയിലൊന്ന്
എം.എസ്‌സി. സെല്ലുലോസ് ആൻഡ് പേപ്പർ ടെക്നോളജി
കെമിസ്ട്രി ഒരു വിഷയമായി പഠിച്ചുള്ള ബി.എസ്‌സി. അല്ലെങ്കിൽ കെമിക്കൽ/മെക്കാനിക്കൽ എൻജിനിയറിങ് ബി.ഇ./ബി.ടെക്.
എല്ലാ പ്രോഗ്രാമുകൾക്കും അപേക്ഷകർക്ക് യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്ക് (പട്ടിക വിഭാഗക്കാർക്ക് 45 ശതമാനം) വേണം.
ഓൺലൈൻ പ്രവേശനപ്പരീക്ഷ
കോഴ്സുകളിലെ പ്രവേശനത്തിന് ഓൺലൈൻ പ്രവേശനപ്പരീക്ഷയുണ്ടാകും. മേയ് 21-ന് നടത്തുന്ന പരീക്ഷയ്ക്ക് നാലു വിഭാഗങ്ങളിലായി 200 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ബേസിക് സയൻസസ് (സോഷ്യൽ സയൻസസ് ഉൾെപ്പെടെ) (100 ചോദ്യങ്ങൾ), അരിത്‌മാറ്റിക് ആൻഡ് ക്വാണ്ടിറ്റേറ്റീവ് എബിലിറ്റീസ്, കംപ്യൂട്ടേഷണൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് റീസണിങ്, ഇൻറർപ്രട്ടേഷൻ ഓഫ് ടേബിൾസ്, ഗ്രാഫ്സ് മുതലായവ (40), ജനറൽനോളജ് ആൻഡ് കറന്റ് അഫയേഴ്സ് (30), ഇംഗ്ലീഷ് ലാംഗ്വേജ്, കോംപ്രിഹൻഷൻ, വൊക്കാബുലറി, ഗ്രാമർ, ഇഡിയംസ് തുടങ്ങിയവ(30) എന്നിവയിൽനിന്നും ചോദ്യങ്ങൾ പ്രതീക്ഷിക്കാം. മാതൃകാചോദ്യങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിൻ 2023- ൽ ഉണ്ട്.
പൂരിപ്പിച്ച അപേക്ഷ, ഡി.ഡി. സഹിതം ഏപ്രിൽ 17-നകം സ്ഥാപനത്തിൽ ലഭിക്കണം.
വിവരങ്ങൾക്ക്: www.fridu.edu.in
Content Highlights: Msc Forest Research Institute
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..