ന്യൂനപക്ഷ വിദ്യാർഥി സ്‌കോളർഷിപ്പുകൾക്ക് ഇപ്പോള്‍ അപേക്ഷിക്കാം


2 min read
Read later
Print
Share

Representational image | Image by rawpixel.com on Freepik

രാജ്യത്തെ പ്രഖ്യാപിത ന്യൂനപക്ഷങ്ങളായ മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ അനുവദിക്കുന്ന വിവിധ സ്കോളർഷിപ്പുകൾക്ക് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ. വിഭാഗക്കാർക്ക് പ്രഥമ പരിഗണന ലഭിക്കും. ബി.പി.എൽ. വിഭാഗക്കാരുടെ അഭാവത്തിൽ എ.പി.എൽ. വിഭാഗക്കാരിൽ എട്ടുലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെയും പരിഗണിക്കും.

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്
ബിരുദം, ബിരുദാനന്തരബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഹോസ്റ്റൽ െെസ്റ്റപ്പെൻഡ്‌/പ്രതിവർഷ സ്കോളർഷിപ്പ് ഇവയിൽ ഒന്നിന് അപേക്ഷിക്കാവുന്നതാണ്. ബിരുദം: 5000 രൂപ, ബിരുദാനന്തര ബിരുദം: 6000 രൂപ, പ്രൊഫഷണൽ കോഴ്‌സുകൾ: 7000 രൂപ, ഹോസ്റ്റൽ സ്റ്റൈപ്പെൻഡ്‌: 13,000 രൂപ

സി.എ./സി.എം.എ./സി.എസ്.

സി.എ./സി.എം.എ./സി.എസ്. കോഴ്‌സുകളിൽ ഫൈനൽ, ഇന്റർ മീഡിയറ്റ് യോഗ്യത നേടുന്നതിനായി പരിശീലന കോഴ്‌സുകളിൽ പങ്കെടുക്കുന്നർക്ക്. പ്രതിവർഷം 15,000 രൂപ.

മദർ തെരേസ സ്‌കോളർഷിപ്പ്

കേരളത്തിലെ സർക്കാർ നഴ്സിങ് കോളേജുകളിൽ നഴ്സിങ് ഡിപ്ലോമ, പാരാ മെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക്. യോഗ്യതാ പരീക്ഷയിൽ 45 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവരായിരിക്കണം. ഇതിൽ 50 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. പ്രതിവർഷ സ്കോളർഷിപ്പ്: 15,000 രൂപ.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്

എസ്.എസ്.എൽ.സി./പ്ലസ് ടു/വി.എച്ച്.എസ്.ഇ. പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയവർക്കും ബിരുദത്തിന് 80 ശതമാനം മാർക്ക്, ബിരുദാനന്തര ബിരുദത്തിന് 75 ശതമാനം മാർക്ക് നേടി വിജയിച്ചവർക്കും. സ്കോളർഷിപ്പ് തുക: എസ്.എസ്.എൽ.സി./പ്ലസ് ടു വി.എച്ച്.എസ്.ഇ.-10,000 രൂപ. ബിരുദത്തിന് 80 ശതമാനം മാർക്ക്, ബിരുദാനന്തര ബിരുദത്തിന് 75 ശതമാനം മാർക്ക് നേടി വിജയിച്ചവർക്ക് -15,000 രൂപ

സിവിൽ സർവീസ് സ്കീം

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്ക് കോഴ്‌സ് ഫീ/ഹോസ്റ്റൽ ഫീസ് റീ -ഇംബേഴ്‌സ്‌മെന്റ് നൽകുന്ന സ്കോളർഷിപ്പ് പദ്ധതി. കോഴ്‌സ് ഫീ ഇനത്തിൽ പ്രതിവർഷം 20,000 രൂപയും ഹോസ്റ്റൽ ഫീ ഇനത്തിൽ 10,000 രൂപയും.

ഇബ്രാഹിം സുലൈമാൻ സേട്ട് ഉർദു സ്‌കോളർഷിപ്പ്

ഉറുദു ഒന്നാം ഭാഷയായി പഠിച്ച, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്.എസ്.എൽ.സി. വിദ്യാർഥികൾക്കും ഉറുദു രണ്ടാം ഭാഷയായി പഠിച്ച ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും. പ്രതിവർഷം 1000 രൂപ.

എ.പി.ജെ. അബ്ദുൽ കലാം സ്‌കോളർഷിപ്പ്

സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ ത്രിവത്സര ഡിപ്ലോമ കോഴ്‌സിന് പഠിക്കുന്നവർക്ക്. 30 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. പ്രതിവർഷം 6000 രൂപ.

സ്വകാര്യ ഐ.ടി.ഐ.കളിൽ പഠിക്കുന്നവർക്ക് ഫീ റീ ഇംബേഴ്‌സ്‌മെന്റ് സ്കീം

പ്രൈവറ്റ് ഐ.ടി.ഐ.കളിൽ ഒരുവർഷം/രണ്ടുവർഷം കോഴ്‌സുകൾക്ക് പഠിക്കുന്നവർക്ക്. ഇതിൽ 10 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു.

ഒരുവർഷ കോഴിസിന് 10,000 രൂപയും രണ്ട് വർഷ കോഴ്‌സിന് 20,000 രൂപയും എന്ന തോതിൽ ഫീസ് റീ-ഇംബേഴ്‌സ്‌മെന്റ് ആയാണ് സ്കോളർഷിപ്പ് നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമവകുപ്പ്, നാലാംനില, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലും ജില്ലാ കളക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലുകളുമായും ബന്ധപ്പെടാവുന്നതാണ്. ഓൺലൈൻ അപേക്ഷയ്ക്കും വിവരങ്ങൾക്കും: www.minoritywelfare.kerala.gov.in

Content Highlights: minority scholarships 2023

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented