NEET-UG കൗണ്‍സലിങ് 2022: ഒക്ടോബർ 28-നകം പ്രവേശനം, പ്രവേശനസമയത്ത് ഹാജരാക്കേണ്ട രേഖകൾ


ഡോ. എസ്. രാജൂകൃഷ്ണൻ

പ്രതീകാത്മക ചിത്രം | Photo: gettyimages.in 

എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എസ്‌സി. നഴ്സിങ് കോഴ്സുകളിലേക്ക് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന 2022-ലെ അലോട്മെന്റിന്റെ ആദ്യ റൗണ്ട് ഫലം www.mcc.nic.in -ൽ പ്രസിദ്ധപ്പെടുത്തി. മൂന്നു പ്രോഗ്രാമുകളിലെ വിവിധ വിഭാഗം സീറ്റുകളിലായി മൊത്തം 22,788 പേർക്ക് ഈ റൗണ്ടിൽ അലോട്മെൻറ് ലഭിച്ചു.

അലോട്മെൻറ് ലഭിച്ചവർ വെബ്സൈറ്റിൽനിന്ന്‌ അലോട്മെൻറ് മെമ്മോ ഡൗൺലോഡുചെയ്തെടുക്കണം. ഒക്ടോബർ 28-നകം എം.സി.സി. യു.ജി. ഇൻഫർമേഷൻ ബുള്ളറ്റിൻപ്രകാരം (പേജ് 43) നൽകിയിട്ടുള്ള രേഖകൾസഹിതം കോളേജിൽ/സ്ഥാപനത്തിൽ ഹാജരായി, ഫീസടച്ച് പ്രവേശനം നേടണം.



പ്രവേശനസമയത്ത് ഹാജരാക്കേണ്ട രേഖകൾ

  • മെഡിക്കൽ കൗൺസലിങ് കമ്മിറ്റി നൽകുന്ന അലോട്മെൻറ് ലെറ്റർ
  • നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നൽകിയ നീറ്റ് യു.ജി. അഡ്മിറ്റ് കാർഡ്
  • എൻ.ടി.എ. നൽകിയ ഫലം/റാങ്ക് ലെറ്റർ
  • ഡേറ്റ് ഓഫ് ബർത്ത് സർട്ടിഫിക്കറ്റ് [മെട്രിക് (10-ാം ക്ലാസ്) സർട്ടിഫിക്കറ്റിൽ ജനനത്തീയതി ഇല്ലെങ്കിൽ]
  • 10-ാം ക്ലാസ് സർട്ടിഫിക്കറ്റ്
  • 10+2 സർട്ടിഫിക്കറ്റ്
  • 10+2 മാർക്ക് ഷീറ്റ്
  • അപേക്ഷാഫോമിൽ ഉപയോഗിച്ച പാസ്പോർട്ട് സൈസ് ഫോട്ടോയുടെ എട്ടുകോപ്പി
  • ഐഡൻറിറ്റി തെളിവ് (ആധാർ/പാൻകാർഡ്/ഡ്രൈവിങ് ലൈസൻസ്/പാസ്പോർട്ട്‌)
പട്ടികവിഭാഗം/ഒ.ബി.സി./ഭിന്നശേഷി/ഇ.ഡബ്ല്യു.എസ്. സർട്ടിഫിക്കറ്റ് (ഇവ ബാധകമെങ്കിൽ മാത്രം സർട്ടിഫിക്കറ്റ്, വ്യക്തമാക്കപ്പെട്ടിരിക്കുന്ന മാതൃകയിലും അധികാരിയിൽനിന്നും ആയിരിക്കണം).

സർട്ടിഫിക്കറ്റുകൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആകണം. അസൽ സർട്ടിഫിക്കറ്റുകൾ/രേഖകൾതന്നെ ഹാജരാക്കണം. അത് ഹാജരാക്കാത്തവർക്ക് പ്രവേശനം അനുവദിക്കില്ല. ചില സംസ്ഥാനങ്ങൾ ഇംഗ്ലീഷിലുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ വ്യവസ്ഥചെയ്യാറുണ്ട്. ഇംഗ്ലീഷിതര ഭാഷയിലാണ് സർട്ടിഫിക്കറ്റെങ്കിൽ, അസൽ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ ഇംഗ്ലീഷ് പകർപ്പ്, അസൽ സർട്ടിഫിക്കറ്റിനൊപ്പം കൈവശംവെച്ചിരിക്കണം. രേഖകളിലുള്ള പേരിന്റെ സ്പെല്ലിങ്ങിൽ എന്തെങ്കിലും പിശകുണ്ടെങ്കിൽ, രേഖകൾ തന്റേതുതന്നെയാണെന്നുള്ള തെളിവിലേക്ക് അഫിഡവിറ്റ് കൈവശംവെക്കണം. എല്ലാ രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൈവശംവെക്കണം. എൻ.ആർ.ഐ.­/ഒ.സി.ഐ./പി.ഐ.ഒ./ ഫോറിൻ നാഷണൽ വിഭാഗക്കാർ ഹാജരാക്കേണ്ട രേഖകൾ ബുള്ളറ്റിനിലുണ്ട് (ക്വസ്റ്റ്യൻ നമ്പർ 38 പേജ് 43/44).

ആദ്യറൗണ്ടിൽ പ്രവേശനം നേടിയാൽ

ആദ്യ അലോട്മെന്റ് പ്രകാരം ഒരു കോളേജിൽ/സ്ഥാപനത്തിൽ പ്രവേശനം നേടുന്നവർ രണ്ടാംറൗണ്ടിൽ എങ്ങനെ, തന്നെ പരിഗണിക്കണമെന്ന് പ്രവേശനംനേടുന്ന വേളയിൽ വ്യക്തമാക്കണം. രണ്ടാംറൗണ്ടിൽ മെച്ചപ്പെട്ട ഒരുചോയ്സിലേക്ക് താത്‌പര്യമുണ്ടെങ്കിൽ ആദ്യ റൗണ്ട് പ്രവേശനം നേടുമ്പോൾ, ‘അപ്ഗ്രഡേഷൻ’ ഓപ്ഷൻ നൽകാം. കിട്ടിയ സീറ്റിൽ പൂർണ തൃപ്തിയുണ്ടെങ്കിൽ, മറ്റൊരു മാറ്റം ആഗ്രഹിക്കുന്നില്ലെങ്കിൽ ‘അപ്ഗ്രഡേഷൻ’ സൗകര്യം വേണ്ടെന്നുവെക്കാം. അങ്ങനെചെയ്താൽ, പ്രവേശനംനേടിയ സീറ്റിൽ തുടരാം. തുടർറൗണ്ടിൽ പങ്കെടുക്കാൻ കഴിയില്ല.

അപ്ഗ്രഡേഷൻ കൊടുത്താൽ

രണ്ടാംറൗണ്ടിലേക്ക് അപ്ഗ്രഡേഷൻ ഓപ്റ്റുചെയ്യുന്ന ആൾ രണ്ടാംറൗണ്ടിലേക്കുള്ള ചോയ്സ് ഫില്ലിങ് ആരംഭിക്കുമ്പോൾ പുതിയ ചോയ്സുകൾ നൽകണം (പുതിയ രജിസ്ട്രേഷൻ വേണ്ട). ആദ്യ റൗണ്ടിലെ അവശേഷിക്കുന്ന ഹയർചോയ്സുകൾ പരിഗണിക്കില്ല. രണ്ടാംറൗണ്ടിലേക്ക് നൽകുന്ന പുതിയ ചോയ്സുകളിൽ ഒന്ന് അനുവദിക്കുന്നപക്ഷം, ആദ്യ റൗണ്ടിലെ സീറ്റ് നഷ്ടപ്പെടും (കാരണം, മറ്റൊരാൾക്ക് അത് അനുവദിച്ചിരിക്കും). പുതിയ സീറ്റിൽ പ്രവേശനം നേടുന്നില്ലെങ്കിൽ, നിലവിലെ സീറ്റും രണ്ടാംറൗണ്ടിൽ അലോട് ചെയ്ത സീറ്റും നഷ്ടപ്പെടും. കൂടാതെ, അടച്ച സെക്യൂരിറ്റിത്തുകയും നഷ്ടപ്പെടും. രണ്ടാംറൗണ്ടിൽ മാറ്റംവരുന്നില്ലെങ്കിൽ ആദ്യ അഡ്മിഷൻ നിലനിൽക്കും. അപ്ഗ്രഡേഷൻ തിരഞ്ഞെടുത്തശേഷം രണ്ടാംറൗണ്ടിലേക്ക് ചോയ്സ് ഫില്ലിങ് നടത്താതിരുന്നാൽ ആദ്യ റൗണ്ട് പ്രവേശനം നിലനിൽക്കും.

ആദ്യ റൗണ്ട് അലോട്മെന്റ് വേണ്ടെന്നുവെക്കാം (ഫ്രീ എക്സിറ്റ്)

ആദ്യ റൗണ്ടിൽ അലോട്മെന്റ് കിട്ടിയവർക്ക്, വേണമെങ്കിൽ ആ അലോട്മെന്റ് വേണ്ടെന്നുവെക്കാം. ഡിപ്പോസിറ്റ് നഷ്ടപ്പെടില്ല. രണ്ടാംറൗണ്ടിൽ അവർക്ക് പങ്കെടുക്കാനും കഴിയും. പുതിയ രജിസ്ട്രേഷനും നടത്തേണ്ടതില്ല. പക്ഷേ, പുതിയ ചോയ്സുകൾ യഥാസമയം നൽകണമെന്നുമാത്രം. റൗണ്ട് 1-ൽ ഫ്രീ എക്സിറ്റ് ഓപ്ഷൻ എടുക്കുന്നവർ കോളേജ് റിപ്പോർട്ടിങ് നടത്തേണ്ടതില്ല.

ആദ്യറൗണ്ടിൽ അലോട്മെൻറ് ഒന്നും ലഭിക്കാത്തവർക്ക് രണ്ടാംറൗണ്ടിൽ പങ്കെടുക്കാം. പുതിയ രജിസ്ട്രേഷൻ വേണ്ട. പക്ഷേ, രണ്ടാംറൗണ്ട് നടപടികൾ ആരംഭിക്കുമ്പോൾ പുതിയ ചോയ്സുകൾ നൽകണം. ആദ്യ റൗണ്ടിനു നൽകിയ ചോയ്സുകൾ പരിഗണിക്കുന്നതല്ല. വിവരങ്ങൾക്ക്: www.mcc.nic.in

Content Highlights: mcc ug counselling 2022, NEET-UG, MBBS,.BDS, BSc nursing


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented