എം.സി.സി. യു.ജി. കൗൺസലിങ്: ആദ്യ റൗണ്ട് രജിസ്ട്രേഷൻ ഇന്നുമുതൽ| ഇക്കാര്യങ്ങള്‍ മറന്നുപോകരുത്


ഡോ. എസ്. രാജൂകൃഷ്ണൻ

പ്രതീകാത്മക ചിത്രം | Photo: gettyimages.in 

മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നീറ്റ് യു.ജി. 2022 അടിസ്ഥാനമാക്കി നടത്തുന്ന എം.ബി.ബി. എസ്./ബി.ഡി.എസ്./ബി.എസ്‌സി. നഴ്സിങ് അലോട്മെൻറ്http://mcc.nic.in ആദ്യറൗണ്ട് നടപടികൾ mcc.nic.in -ൽ ചൊവ്വാഴ്ച ആരംഭിക്കും.

ഓപ്പൺ സീറ്റുകൾ

  • യോഗ്യത നേടിയവരുടെ ഡൊമിസൈൽ (സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം) പരിഗണിക്കാതെയുള്ള ഓപ്പൺ/ഡൊമിസൈൽ ഫ്രീ സീറ്റുകൾ ഇവയാണ്:
  • എം.ബി.ബി.എസ്‌./ബി.ഡി.എസ്. ഓൾ ഇന്ത്യ ക്വാട്ട -15%
  • ബി.എച്ച്.യു. ഓപ്പൺ എം.ബി.ബി. എസ്./ബി.ഡി.എസ്. -100%
  • എയിംസ് ഓപ്പൺ -100 % എം.ബി.ബി.എസ്. സീറ്റുകൾ
  • ജിപ്മർ ഓപ്പൺ (പുതുച്ചേരി/കാരൈക്കൽ), എ.എം.യു. ഓപ്പൺ, ഡൽഹി സർവകലാശാല/ഇന്ദ്രപ്രസ്ഥ സർവകലാശാല -15 % ഓൾ ഇന്ത്യ ക്വാട്ട
  • ജാമിയ ഓപ്പൺ (ബി.ഡി.എസ്.), ഇ.എസ്.ഐ.സി. 15% ഓൾ ഇന്ത്യ ക്വാട്ട.
  • ഇ.എസ്.ഐ.സി. കോളേജുകളിൽ സ്റ്റേറ്റ് ക്വാട്ടയിൽ നീക്കിവെച്ചിരിക്കുന്ന എം.സി.സി. നികത്തുന്ന ഇൻഷ്വേർഡ് പഴ്സൺസ് (ഐ.പി.) ക്വാട്ട സീറ്റുകളും ഡൊമിസൈൽ ഫ്രീ ആണ്.
സംവരണം (എ.എം.യു. ഒഴികെ) പൊതുവേ ഇപ്രകാരമാണ്: എസ്.സി.-15%, എസ്.ടി.-7.5%, ഒ.ബി.സി.-27%, ഇ.ഡബ്ല്യു.എസ്.-10%, യു.ആർ.-40.5%. ഓരോ വിഭാഗത്തിലും അതിലെ ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചുശതമാനം സീറ്റ് സംവരണമുണ്ട്.

രജിസ്ട്രേഷൻ

ആദ്യ രജിസ്ട്രേഷൻ പൊതുവേ എല്ലാ റൗണ്ടുകൾക്കും ബാധകമാണ്. ആദ്യറൗണ്ടിൽ രജിസ്റ്റർചെയ്യാൻ കഴിയാത്തവർക്ക് രണ്ടാം റൗണ്ടിനായും രണ്ടിനും രജിസ്റ്റർചെയ്യാൻ കഴിയാത്തവർക്ക് മോപ് അപ് റൗണ്ടിനായും ഫീസ്/ഡിപ്പോസിറ്റ് അടച്ച് രജിസ്റ്റർചെയ്യാം.

രജിസ്ട്രേഷൻ ഫീസ്/സെക്യൂരിറ്റി തുക

ചോയ്സ് നൽകുന്നതിനു മുമ്പായി പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങൾക്കനുസരിച്ച് പങ്കെടുക്കുന്നവർ തിരികെ ലഭിക്കാത്ത രജിസ്ട്രേഷൻ ഫീസും തിരികെ ലഭിക്കാവുന്ന (ചില സാഹചര്യങ്ങളിൽ) സെക്യൂരിറ്റി തുകയും ഓൺലൈനായി അടയ്ക്കണം. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് വഴി തുക അടയ്ക്കാം.

• കല്പിത സർവകലാശാലയിൽമാത്രം ചോയ്സ് നൽകാൻ എല്ലാ വിദ്യാർഥികളും രജിസ്ട്രേഷൻ ഫീസായി 5000 രൂപ അടയ്ക്കണം. സെക്യൂരിറ്റി തുക രണ്ടുലക്ഷം രൂപയും.

• സർക്കാർവിഭാഗ കൗൺസലിങ്ങിൽ മാത്രം (കല്പിത സർവകലാശാല ഒഴികെയുള്ളതെല്ലാം) പങ്കെടുക്കാൻ യു. ആർ./ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർ രജിസ്ട്രേഷൻ ഫീസായി 1000 രൂപ. സെക്യൂരിറ്റി തുകയായി 10,000 രൂപ.

• പട്ടിക/മറ്റു പിന്നാക്ക/ഭിന്നശേഷി വിഭാഗക്കാർ യഥാക്രമം 500 രൂപ. 5000 രൂപ.

• കല്പിത സർവകലാശാലകളിലും സർക്കാർവിഭാഗം സ്ഥാപനങ്ങളിലും (കൗൺസലിങ് പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ സ്ഥാപനങ്ങളിലും) ചോയ്സ് നൽകാൻ ആഗ്രഹിക്കുന്നവർ കൂടിയ തുകയായ 5000 രൂപ, രണ്ടുലക്ഷം രൂപ യഥാക്രമം രജിസ്ട്രേഷൻ ഫീസായും സെക്യൂരിറ്റി തുകയായും നൽകണം.

എ.എഫ്.എം.സി. പ്രവേശനം

എ.എഫ്.എം.സി. പ്രവേശനത്തിന് എം.സി.സി. വെബ്സൈറ്റ് വഴി ഇപ്പോൾ രജിസ്റ്റർചെയ്യണം. ചോയ്സ് ഫില്ലിങ്ങിൽ ഈ സ്ഥാപനം ഉൾപ്പെടില്ല. പ്രവേശനം എ.എഫ്.എം.സി. ആണ് നൽകുന്നത്.

ചോയ്സ് ഫില്ലിങ്

പ്രക്രിയയിൽ ഉൾപ്പെടുന്ന ഒരു സ്ഥാപനവും (15% ഓൾ ഇന്ത്യ ക്വാട്ടയിലെ സ്ഥാപനങ്ങൾ, എയിംസ്, ജിപ്മർ, കേന്ദ്ര/കല്പിത സർവകലാശാലകൾ, ഇ.എസ്.ഐ.സി. സ്ഥാപനങ്ങൾ, നഴ്സിങ് കോളേജുകൾ തുടങ്ങിയവ) ഒരു കോഴ്സും (എം.ബി.ബി.എസ്./ബി.ഡി.എസ്./ബി.എസ്‌സി. നഴ്സിങ്) ചേരുന്നതാണ് ഒരു ചോയ്സ്. രജിസ്റ്റർചെയ്യുന്ന ഒരാളെ ഏതൊക്കെ കോഴ്സുകളിലേക്കും കോളേജുകളിലേക്കും പരിഗണിക്കണമെന്ന് അവയ്ക്ക് മുൻഗണന നിശ്ചയിച്ച് ആ വ്യക്തി വെബ്സൈറ്റ് വഴി രേഖപ്പെടുത്തുന്ന പ്രക്രിയയാണ് ചോയ്സ് ഫില്ലിങ്. അടച്ച രജിസ്ട്രേഷൻ ഫീസ്, സെക്യൂരിറ്റി തുക എന്നിവയ്ക്കനുസരിച്ച് അർഹതപ്പെട്ട എല്ലാവിഭാഗം ചോയ്സുകളും ചോയ്സ് ഫില്ലിങ് പേജിൽ കാണാം. അവ മൊത്തത്തിൽ പരിഗണിച്ച് ആപേക്ഷിക മുൻഗണന 1, 2, 3, എന്ന ക്രമത്തിൽ നിശ്ചയിച്ചാണ് ചോയ്സ് നൽകേണ്ടത്. വിവിധ വിഭാഗങ്ങളിലായി (കോളേജ്/കോഴ്സ്) താത്‌പര്യമുള്ള ചോയ്സുകൾ ഇടകലർത്തി നൽകാം. താത്‌പര്യമനുസരിച്ച് ഒരു കോഴ്സിലെ/വിഭാഗത്തിലെ ചോയ്സുകൾ പൂർണമായും നൽകിയശേഷം തുടർച്ചയായി മറ്റൊരു കോഴ്സിലെ/വിഭാഗത്തിലെ ചോയ്സ് നൽകാം. എത്ര ചോയ്സ് വേണമെങ്കിലും നൽകാം. സമയപരിധിക്കുമുമ്പ് ചോയ്സുകൾ ലോക്ക് ചെയ്യണം. അതിനുമുമ്പ് ചോയ്സുകൾ മാറ്റാം പുനഃക്രമീകരിക്കാം.

ആദ്യ മൂന്നുറൗണ്ടുകൾക്ക് പ്രത്യേകം ചോയ്സ്

ആദ്യ മൂന്നുറൗണ്ടുകളിൽ ഒരു റൗണ്ടിലേക്കു നൽകുന്ന ചോയ്സ് ആ റൗണ്ടിലേക്കു മാത്രമായിരിക്കും ബാധകം. റൗണ്ട് ഒന്ന്, രണ്ട്, മോപ് അപ് റൗണ്ട് എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം ചോയ്സുകൾ നൽകണം. സ്ട്രേ വേക്കൻസി റൗണ്ടിലേക്ക് പുതിയ രജിസ്ട്രേഷനോ പുതിയ ചോയ്സ് ഫില്ലിങ്ങോ ഉണ്ടായിരിക്കില്ല. മോപ് അപ് റൗണ്ടിൽ നൽകിയ ചോയ്സുകൾ അവിടെ പരിഗണിക്കും. മോപ് അപ് റൗണ്ട് കഴിയുമ്പോൾ അലോട്മെൻറ് ഒന്നും ഇല്ലാത്തവരെ മാത്രമേ സ്ട്രേ റൗണ്ടിലേക്ക് പരിഗണിക്കൂ.

ആദ്യറൗണ്ടിൽ ‘ഫ്രീ എക്സിറ്റ്’

ആദ്യ റൗണ്ടിൽ അലോട്മെന്റ് കിട്ടുന്നവർക്ക് അത് വേണ്ടെന്നുവെക്കാം. ഡിപ്പോസിറ്റ് നഷ്ടപ്പെടില്ല. രണ്ടാം റൗണ്ടിൽ അവർക്ക് പങ്കെടുക്കാം. പുതിയ രജിസ്ട്രേഷനും നടത്തേണ്ട. പുതിയ ചോയ്സുകൾ യഥാസമയം നൽകണം.

ആദ്യറൗണ്ടിൽ പ്രവേശനം നേടിയാൽ

ആദ്യ അലോട്മെന്റ് പ്രകാരം പ്രവേശനം നേടുന്നവർ രണ്ടാംറൗണ്ടിൽ എങ്ങനെ തന്നെ പരിഗണിക്കണമെന്ന് പ്രവേശനം നേടുന്ന വേളയിൽ വ്യക്തമാക്കണം. മെച്ചപ്പെട്ട ഒരു ചോയ്സിലേക്ക് താത്‌പര്യമുണ്ടെങ്കിൽ ‘അപ്ഗ്രഡേഷൻ’ ഓപ്ഷൻ നൽകാം. മാറ്റം ആഗ്രഹിക്കുന്നില്ലെങ്കിൽ ‘അപ്ഗ്രഡേഷൻ’ സൗകര്യം വേണ്ടെന്നുവെക്കാം. അപ്പോൾ പ്രവേശനം നേടിയ സീറ്റിൽ തുടരാം.

അപ്ഗ്രഡേഷൻ കൊടുത്താൽ

രണ്ടാംറൗണ്ടിലേക്ക് അപ്ഗ്രഡേഷൻ ഓപ്റ്റു ചെയ്യുന്നയാൾ പുതിയ ചോയ്സുകൾ നൽകണം (പുതിയ രജിസ്ട്രേഷൻ വേണ്ട, അവശേഷിക്കുന്ന ആദ്യ റൗണ്ട് ചോയ്സുകൾ നിലനിൽക്കില്ല). അതിൽ ഒന്ന് ലഭിച്ചാൽ ആദ്യ റൗണ്ടിലെ സീറ്റ് നഷ്ടപ്പെടും. പുതിയ സീറ്റിൽ പ്രവേശനം നേടുന്നില്ലെങ്കിൽ സെക്യൂരിറ്റിത്തുക നഷ്ടപ്പെടും. രണ്ടാം അലോട്മെൻറിൽ മാറ്റം വരുന്നില്ലെങ്കിൽ ആദ്യ അഡ്മിഷൻ നിലനിൽക്കും. അപ്ഗ്രഡേഷൻ തിരഞ്ഞെടുത്തശേഷം രണ്ടാം റൗണ്ടിലേക്ക് ചോയ്സ് ഫില്ലിങ് നടത്താതിരുന്നാൽ ആദ്യ റൗണ്ട് പ്രവേശനം നിലനിൽക്കും.

രണ്ടാംറൗണ്ടിന്റെ പ്രാധാന്യം

രണ്ടാംറൗണ്ടിൽ അലോട്മെന്റ് സ്വീകരിക്കാതിരുന്നാൽ സെക്യൂരിറ്റി തുക നഷ്ടപ്പെടും. എം.സി.സി. മോപ് അപ് റൗണ്ടിൽ അവർക്കു പങ്കെടുക്കണമെങ്കിൽ പുതിയ രജിസ്ട്രേഷൻ നടത്തി ഫീസ് അടയ്ക്കണം. മറ്റു കൗൺസലിങ്ങുകളിൽ പങ്കെടുക്കാനും തടസ്സമില്ല. ഇവർക്ക് എം.സി.സി. മോപ് അപ് റൗണ്ടിൽ അലോട്മെൻറ് ലഭിച്ചാൽ സ്വീകരിക്കാതിരുന്നാലും സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടപ്പെടും.

രണ്ടാംറൗണ്ടിനുശേഷംപ്രവേശനം ഉണ്ടെങ്കിൽ

രണ്ടാംറൗണ്ടിനുശേഷം എം.സി.സി. വഴി എവിടെയെങ്കിലും ഒരു അഡ്മിഷൻ ഉള്ളവർക്ക് മറ്റൊരു അലോട്മെന്റ് പ്രക്രിയയിലും പങ്കെടുക്കാൻ കഴിയില്ല. ഇപ്രകാരം അഡ്മിഷൻ ഉള്ളവരുടെ പട്ടിക എം.സി.സി., സംസ്ഥാന ഏജൻസികൾക്കു കൈമാറും.

സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കും

എല്ലാറൗണ്ടുകളും കഴിഞ്ഞിട്ടും ഒരു അലോട്മെന്റും ഇല്ലാത്തവർ അലോട്മെന്റ്‌ സ്വീകരിച്ചവർ എന്നിവർക്ക് സെക്യൂരിറ്റി തുക തിരികെക്കിട്ടും. തെറ്റായ വിവരം നൽകിയാൽ ഡെപ്പോസിറ്റ് നഷ്ടപ്പെടും. അലോട്മെന്റിൽ സീറ്റ് ലഭിക്കുന്നവരുടെ നൽകിയ വിവരങ്ങൾ തെറ്റാണെന്ന് പ്രവേശനം തേടുന്ന വേളയിൽ തെളിഞ്ഞാൽ സീറ്റ് അലോട്മെന്റ് റദ്ദാക്കും. സെക്യൂരിറ്റി തുക നഷ്ടപ്പെടും.

ഈവർഷംമുതൽ സ്റ്റേറ്റ് ക്വാട്ട രണ്ടാംറൗണ്ട് അഡ്മിഷൻ ഉള്ളവർക്കും മറ്റൊരു അലോട്മെൻറിലും പങ്കെടുക്കാനാവില്ല. ആദ്യറൗണ്ട് രജിസ്ട്രേഷൻ ഒക്ടോബർ 17-ന് രാവിലെ 11 വരെ നടത്താം. ഫീസ്/ഡെപ്പോസിറ്റ് മൂന്നുവരെ അടയ്ക്കാം. ചോയ്സ് ഫില്ലിങ് 14 മുതൽ 18 രാത്രി 11.55 വരെ നടത്താം. വിവരങ്ങൾക്ക്: mcc.nic.in

Content Highlights: mcc ug counselling 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented