MBBS പ്രവേശനം: സ്വാശ്രയ ഫീസ് ആറുലക്ഷം മുതൽ 7.65 ലക്ഷം രൂപവരെ, ഗവ. മെഡി.കോളേജ് വാര്‍ഷികഫീസ് 22,050


ഡോ. എസ്. രാജൂകൃഷ്ണൻ

സർക്കാർ മെഡിക്കൽ കോളേജുകളിലെ വാർഷികഫീസ് 22,050 രൂപ സർക്കാർഡെന്റല്‍ കോളേജുകളിലെ വാർഷിക ഫീസ് 19,850 രൂപ

Representative Image| Photo: GettyImages

കേരളത്തിലെ 2022-ലെ എം.ബി.ബി.എസ്./ബി.ഡി.എസ്‌. പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ ഒക്ടോബർ 22-ന് വൈകീട്ട് നാലുവരെ www.cee.kerala.gov.in ൽ നടത്താം. കേരളത്തിലെ മെഡിക്കൽ റാങ്ക് പട്ടികയിൽ സ്ഥാനം നേടിയ, നീറ്റ് യു.ജി. 2022 യോഗ്യതാ വ്യവസ്ഥ (കാറ്റഗറി അനുസരിച്ച് 50-ാം/45-ാം/40-ാം പെർസന്റൈൽ സ്കോർ) നേടിയവർക്കാണ് ഓപ്ഷൻ നൽകാൻ അവസരമുള്ളത്.

കോളേജുകൾ

  • കോന്നി, ഇടുക്കി ഉൾപ്പെടെ 12 സർക്കാർ മെഡിക്കൽ കോളേജുകൾ
  • 18 സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾ
  • ആറ് സർക്കാർ െഡന്റൽ കോളേജുകൾ
  • 19 സ്വകാര്യ സ്വാശ്രയ െഡൻറൽ കോളേജുകൾ
ഓപ്ഷൻ രജിസ്ട്രേഷൻ

അലോട്മെന്റിനായി പരിഗണിക്കപ്പെടേണ്ട ഓപ്ഷനുകൾ (ഒരു കോഴ്സും ഒരു കോളേജും ചേരുന്നതാണ് ഓപ്ഷൻ) മുൻഗണന നിശ്ചയിച്ച് വിദ്യാർഥിയുടെ ഹോം പേജ് വഴി രജിസ്റ്റർ ചെയ്യുന്ന പ്രക്രിയയാണ് ഓപ്ഷൻ രജിസ്ട്രേഷൻ.

രണ്ടു കോഴ്സുകളിലുമായി ലഭ്യമായ മൊത്തം ഓപ്ഷനുകളിൽ, താത്‌പര്യമുള്ളവയെല്ലാം രജിസ്റ്റർ ചെയ്യാം. എത്ര ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണമെന്ന്‌ വിദ്യാർഥിയാണ് തീരുമാനിക്കേണ്ടത്. ഇപ്പോൾ ലഭ്യമായ ഓപ്ഷനുകളിൽ താത്‌പര്യമുള്ളവയെല്ലാം ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യണം. ഇപ്പോൾ ചേർക്കാത്തവ തുടർന്നുള്ള റൗണ്ടിൽ ഓപ്ഷൻ പട്ടികയിലേക്ക് കൂട്ടിച്ചേർക്കാൻ കഴിയില്ല. കിട്ടിയാൽ പോകുമെന്ന് ഉറപ്പുള്ള ഓപ്ഷൻസ് ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. കാരണം അലോട്മെൻറ് കിട്ടിയാൽ അത് സ്വീകരിക്കണം. സ്വീകരിച്ചില്ലെങ്കിൽ അലോട്മെൻറ് നഷ്ടപ്പെടും. തുടർന്നുള്ള അലോട്മെൻറുകളിൽ പങ്കെടുക്കാൻ കഴിയില്ല.

ഹയർ ഓപ്ഷൻസ്

ആദ്യറൗണ്ടിൽ അലോട്മെൻറ് കിട്ടിയാൽ, കിട്ടിയ ഓപ്ഷനു താഴെയുള്ള ഓപ്ഷനുകൾ പരിഗണിക്കില്ല. അതിനെക്കാൾ ഉയർന്ന മുൻഗണന ഉള്ളവ (ഹയർ ഓപ്ഷൻസ്) അടുത്തറൗണ്ടിൽ പരിഗണിക്കും. വിദ്യാർഥിയുടെ എല്ലാ ഓപ്ഷനുകളും പരിഗണിച്ചശേഷമേ ആ വിദ്യാർഥിയുടെ റാങ്കിനെക്കാൾ താഴ്ന്ന റാങ്കുള്ളയാളിന്റെ ഒന്നാം ഓപ്ഷൻ പരിഗണിക്കൂ. അതിനാൽ മുൻഗണന നിയശ്ചയിച്ച്‌ ഓപ്ഷൻ നൽകാൻ ശ്രദ്ധിക്കുക. സ്വകാര്യ സ്വാശ്രയ മെഡിക്കൽ/െഡൻറൽ കോളേജുകളിലെ എൻ.ആർ.ഐ. സീറ്റുകളിലേക്കും ഈ വിഭാഗത്തിൽ ന്യൂനപക്ഷ പദവിയുള്ള കോളേജുകളിലെ ന്യൂനപക്ഷ ക്വാട്ട സീറ്റുകളിലേക്കും അർഹതയുള്ളവർക്ക് ഇപ്പോൾ ഓപ്ഷൻ നൽകാം. കേരളീയരുടെ അഭാവത്തിൽ മാത്രമേ കേരളീയേതരരെ എൻ.ആർ.ഐ. സീറ്റിലേക്ക് പരിഗണിക്കൂ. സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 15 ശതമാനം സീറ്റുകളിലേക്ക് മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഭാരതീയരെ അവരുടെ ജനനസ്ഥലം നോക്കാതെ ഓപ്ഷനുകൾ അടിസ്ഥാനമാക്കി അലോട്മെൻറിനായി പരിഗണിക്കും.

ഫലം തടഞ്ഞുവെച്ചവർക്കും ഓപ്ഷൻ നൽകാം

വിവിധ കാരണങ്ങളാൽ റാങ്ക് ലിസ്റ്റിൽ ഫലം തടഞ്ഞുെവച്ചിട്ടുള്ളവർക്കും ഓപ്ഷൻ നൽകാം. അവർ ഒക്ടോബർ 21-ന് വൈകീട്ട് മൂന്നുമണിക്കകം, ഫലം പ്രസിദ്ധപ്പെടുത്താനാവശ്യമായ രേഖകൾ, എൻട്രൻസ് കമ്മിഷണറുടെ വെബ്സൈറ്റ് വഴി അപ്‌ലോഡ് ചെയ്യണം. അങ്ങനെ ചെയ്യാത്ത പക്ഷം, അവരുടെ ഓപ്ഷനുകൾ അലോട്മെൻറിനായി പരിഗണിക്കില്ല.

താത്‌കാലിക അലോട്മെന്റ്, ഫീസടയ്ക്കൽ

താത്‌കാലിക അലോട്മെൻറ് ലിസ്റ്റ് ഒക്ടോബർ 24-ന് പ്രസിദ്ധപ്പെടുത്തും. അന്തിമ അലോട്മെൻറ് ലിസ്റ്റ് 26-നും. അലോട്മെൻറ് ലഭിക്കുന്നവർ, അവരുടെ ഹോം പേജിൽനിന്നും അലോട്മെൻറ് മെമ്മോ ഡൗൺലോഡു ചെയ്തെടുക്കണം. പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അടയ്ക്കേണ്ട തുക അതിൽ രേഖപ്പെടുത്തിയിരിക്കും. ഗവൺ​െമൻറ് മെഡിക്കൽ/െഡൻറൽ കോളേജിലേക്ക് അലോട്മെൻറ്­­­കിട്ടുന്നവർ മുഴുവൻ ഫീസ് തുകയും എൻട്രൻസ് കമ്മിഷണറുടെ അക്കൗണ്ടിലേക്ക് അടയ്ക്കണം. സ്വാശ്രയ കോളേജിൽ എം.ബി.ബി.എസ്. അലോട്മെൻറ് ലഭിക്കുന്നവർ ഒരു ലക്ഷം രൂപ (എൻ.ആർ.ഐ. സീറ്റെങ്കിൽ, അഞ്ച് ലക്ഷം രൂപ) പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അടയ്ക്കണം. സ്വാശ്രയ െഡൻറൽ കോളേജിൽ പ്രവേശനം ലഭിക്കുന്നവർ (എൻ.ആർ.ഐ. ഉൾപ്പെടെ) ഒരുലക്ഷം രൂപ പ്രവേശന പരീക്ഷാകമ്മിഷണർക്ക് അടയ്ക്കണം. ചില വിഭാഗക്കാർ മെമ്മോയിൽ കാണുന്ന ടോക്കൺഫീസ്‌ അടച്ചാൽ മതിയാവും. വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്‌. തുക ഓൺലൈൻ ആയോ ഹെഡ് പോസ്റ്റ് ഓഫീസിൽ പണമായോ അടയ്ക്കാം.

2022-ൽ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.­എസ്‌. പ്രവേശനം ലഭിക്കുന്നവർ നൽകേണ്ട വാർഷിക ഫീസ് ആറുലക്ഷം രൂപയ്ക്കും 7.65 ലക്ഷം രൂപയ്ക്കും ഇടയ്ക്കായിരിക്കും (ഈ ഫീസ് താത്‌കാലികവും കേരള സർക്കാർ/അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി/ഹൈക്കോടതി/സുപ്രീംകോടതി തീരുമാനങ്ങൾക്കു വിധേയവുമായിരിക്കും).

ഒക്ടോബർ 28 മുതൽ, തുക അടയ്ക്കാം. അത് അടച്ചശേഷം, നവംബർ നാലിന് വൈകീട്ട് മൂന്നിനകം കോളേജിൽ പ്രവേശനം നേടണം. സ്വാശ്രയകോളേജിൽ ഫീസിനത്തിൽ അടയ്ക്കേണ്ട ബാക്കിത്തുക, പ്രവേശനം നേടുമ്പോൾ കോളേജിൽ അടയ്ക്കണം.

Content Highlights: MBBS admission 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented