മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ സമ്മർ റിസർച്ച് വിസിറ്റ്


By ഡോ. എസ്. രാജൂകൃഷ്ണൻ

1 min read
Read later
Print
Share

Representational Image | Photo: canva.com

ജനസംഖ്യാശാസ്ത്ര ഗവേഷണ മേഖലയിലെ പ്രമുഖസ്ഥാപനമായ ജർമനി റോസ് ടോക്കിലെ, മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡമോഗ്രാഫിക് റിസർച്ച് (എം.പി.ഐ.ഡി.ആർ.), മൂന്നുമാസം ദൈർഘ്യമുള്ള സമ്മർ റിസർച്ച് വിസിറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

പോപ്പുലേഷൻ ആൻഡ് സോഷ്യൽ ഡേറ്റ സയൻസ് സമ്മർ ഇൻക്യുബേറ്റർ പ്രോഗ്രാം ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 25 വരെ നടക്കും.

മെൻറർമാരുടെ മാർഗനിർദേശത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ ചെറിയ ടീമുകളായി പ്രവർത്തിക്കും. പ്രവചനത്തിലും ഓൺലൈനായി ലഭിക്കുന്ന ക്രൗഡ് സോഴ്സ്ഡ് ഡേറ്റ ഫലപ്രദമായി ഉപയോഗിക്കുന്നിലും സമ്മർ റിസർച്ച് പ്രോഗ്രാം ശ്രദ്ധിക്കും. പങ്കെടുക്കുന്നവർക്ക്, ലക്ചറുകളിൽ പങ്കെടുക്കാനും മറ്റ് ശാസ്ത്രപ്രവർത്തനങ്ങളിൽ ഭാഗമാകാനും അവസരവുമുണ്ട്‌.

യോഗ്യത: ഏതെങ്കിലും ഒരു ഡോക്ടറൽ/മാസ്റ്റേഴ്സ്/യു.ജി. യൂണിവേഴ്സിറ്റി പ്രോഗ്രാമിൽ എൻറോൾ ചെയ്തവരാകണം. വ്യത്യസ്ത മേഖലകളിൽനിന്നും പശ്ചാത്തലങ്ങളിൽനിന്നുമുള്ള (വനിതകൾ, ന്യൂനപക്ഷ വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർ), കോംപ്ലിമെന്ററി സ്കിൽസ് ഉള്ള ഏർളി-കരിയർ സയ്‌ന്റിസ്റ്റുകളുടെ അപേക്ഷകൾ പ്രോഗ്രാമിലേക്ക് പ്രതീക്ഷിക്കുന്നു. അപേക്ഷകരുടെ നിലവാരം, വിഭവങ്ങൾ എന്നിവ പരിഗണിച്ച് തിരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണം നിശ്ചയിക്കും.

അപേക്ഷ demogr.mpg.de/go/incubator വഴി ജനുവരി 15 വരെ നൽകാം. അപേക്ഷയിൽ കരിക്കുലം വിറ്റ, ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള കവർ ലറ്റർ (പരമാവധി രണ്ട് പേജ്), രണ്ട് അക്കാദമിക് റഫറികളുടെ പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും ഉൾപ്പെടുത്തണം. തിരഞ്ഞെടുക്കപ്പെടുന്ന പിഎച്ച്.ഡി. വിദ്യാർഥികൾക്ക് യാത്രച്ചെലവ്, സ്റ്റൈപ്പൻഡ് എന്നിവ നൽകും. മറ്റുള്ളവർക്ക് യാത്രച്ചെലവ്, ലോഡ്ജിങ് എന്നിവ ലഭിക്കും.

വിവരങ്ങൾക്ക്: www.demogr.mpg.de/en/

Content Highlights: Max Planck Summer Internship Program

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented