സോഷ്യല്‍മീഡിയയിലെ സൗജന്യ കണക്ക് പരിശീലനം ഹിറ്റായി; ദേശീയ തലത്തില്‍ മികച്ച നേട്ടവുമായി വിദ്യാർഥികൾ


വിമൽ കോട്ടയ്ക്കൽ

പ്രൊഫസറായ വിനോദ് കുമാർ 2017-ൽ തുടങ്ങിയ ‘മാത്‌സ് ആസ്പിരൻസ്’ എന്ന വാട്‌സാപ്പ് കൂട്ടായ്മയാണ് വിജയങ്ങളുടെ പുതുവഴി വെട്ടിയത്.

മാത്‌സ് ആസ്പിരൻസ് ഗ്രൂപ്പിൽ ക്ലാസെടുക്കുന്ന ഡോ. പി. വിനോദ്കുമാർ

മലപ്പുറം: കണക്കിനുവേണ്ടി തുടങ്ങിയ സാമൂഹികമാധ്യമക്കൂട്ടായ്മ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് വൻ വിജയമായതിന്റെ ആവേശത്തിലാണ് ഡോ.പി. വിനോദ് കുമാർ. തിരൂർ തുഞ്ചൻ സ്മാരക ഗവ. കോളേജിലെ കണക്ക് അസോ. പ്രൊഫസറായ വിനോദ് കുമാർ 2017-ൽ തുടങ്ങിയ ‘മാത്‌സ് ആസ്പിരൻസ്’ എന്ന വാട്‌സാപ്പ് കൂട്ടായ്മയാണ് വിജയങ്ങളുടെ പുതുവഴി വെട്ടിയത്.

ഗണിത തത്പരർക്കും വിദ്യാർഥികൾക്കും ഗവേഷകർക്കും വഴികാട്ടിയാകുകയായിരുന്നു ഗ്രൂപ്പിന്റെ ഉദ്ദേശ്യം. ഇപ്പോൾ അത് വിവിധ സാമൂഹികമാധ്യമക്കൂട്ടായ്മകളിലൂടെ അയ്യായിരത്തോളം അംഗങ്ങളുള്ള വലിയ കുടുംബമായി വളർന്നു. മാത്രമല്ല ദേശീയ പ്രവേശനപരീക്ഷകളിൽ കണക്കിൽ മികച്ച റാങ്കുകൾ കൂട്ടായ്മയിലുള്ളവർ നേടാൻ തുടങ്ങി. ഇതോടെ ഗ്രൂപ്പ് ദേശീയതലത്തിലും ശ്രദ്ധയാകർഷിച്ചു.

എൻ.ഇ.ടി., ഗേറ്റ്, ജാം, എൻ.ബി.എച്ച്.എം., പി.ജി. പ്രവേശനം തുടങ്ങിയ മത്സരപരീക്ഷകൾക്ക്‌ തയ്യാറെടുക്കുന്നവർക്കുള്ള പരിശീലനവും ആശയസംവാദങ്ങളുമാണ് ഗ്രൂപ്പുകളിൽ നടക്കുന്നത്. കോച്ചിങ് ക്ലാസുകൾക്ക് പോകാൻ കഴിയാത്ത സാധാരണക്കാർക്ക് ഈ ഗ്രൂപ്പ് വലിയ അനുഗ്രഹമായി. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഗവേഷണവിദ്യാർഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്.

2021 ജൂലായിൽ ബി.എസ്‌സി. മാത്‌സ് വിദ്യാർഥികൾക്കു മാത്രമായുണ്ടാക്കിയ ഗ്രൂപ്പിൽ കേരളത്തിലെ അമ്പതോളം കോളേജുകളിൽനിന്ന് 150-ഓളം വിദ്യാർഥികൾ അംഗങ്ങളാണ്. ഇത്തവണത്തെ ജാം ദേശീയ പരീക്ഷയിൽ ഈ ഗ്രൂപ്പിലെ 15 കുട്ടികൾ യോഗ്യത നേടി. ആറുപേർക്ക് വിവിധ ഐ.ഐ.ടി.കളിലും അഞ്ചുപേർക്ക് എൻ.ഐ.ടി.കളിലും നാല് പേര്‍ക്ക്‌
തിരുവനന്തപുരത്തെ ഐസറിലും പ്രവേശനം ലഭിച്ചു. കുസാറ്റ് പി.ജി. പ്രവേശനപരീക്ഷയിൽ ആദ്യ ഇരുപതിൽ പത്ത് റാങ്കുകൾ നേടി.

പരപ്പനങ്ങാടി സ്വദേശിയായ വിനോദ്കുമാറിന് കൂട്ടായി കണ്ണൂർ ഇരിട്ടി മഹാത്മാഗാന്ധി കോളേജിലെ ഗണിതവിഭാഗം അസോ. പ്രൊഫസറായ ഡോ. ബിജുമോനുമുണ്ട്. കൂട്ടായ്മയിൽ ചേരാനാഗ്രഹിക്കുന്നവർക്ക് ഡോ. പി. വിനോദ് കുമാറിന്റെ 9446986177 നമ്പറിൽ ബന്ധപ്പെടാം.

എന്റെ നേട്ടം ആസ്പിരൻസിന്റേത്

ഇത്തരമൊരു ഗ്രൂപ്പിലെ പഠനമാണ് എന്റെ നേട്ടത്തിനുപിന്നിൽ. നൂറുകണക്കിന് മികച്ച വിദ്യാർഥികളുടെ കൂടെ പഠിക്കാനായി. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച സ്ഥാപനത്തിൽ പ്രവേശനവും ലഭിച്ചു.

കെ. അനുരാഗ് ( അനുരാഗ് കെ.എം.ജി. കോളേജ് , ഇരിട്ടി, കണ്ണൂർ)മുംബൈ ഐ.ഐ.ടി.യിൽ എം.എസ്‌സി മാത്‌സ് പ്രവേശനം നേടി

ഗ്രൂപ്പ് ഏറെ പ്രയോജനപ്പെട്ടു

ഏഴുമണി കഴിഞ്ഞ്‌ ഗ്രൂപ്പിൽ നടക്കുന്ന ചർച്ചകൾ വലിയ പ്രയോജനം ചെയ്തു. ഏറ്റവും ലളിതമായ രീതിയിൽ ഉത്തരമെഴുതാനുള്ള പരിശീലനമാണ് ലഭിച്ചത്. വിനോദ് സാറിന്റെ സേവനം ഏതു സമയത്തും ലഭ്യമായിരുന്നു.

-വി. ഹരിപ്രിയ (ഹരിപ്രിയ വി.മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം) തിരുവനന്തപുരം ഐസറിൽ എം.എസ്‌സി മാത്‌സ് പ്രവേശനം നേടി

Content Highlights: Maths aspirants-Free math training via social media

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented