അന്ന് പത്താംക്ലാസില്‍ തോറ്റു; 68-ാം വയസ്സിൽ പ്ലസ്ടു വിജയം തിരിച്ചുപിടിച്ച് കരിം


അബ്ദുൾ കരിം (ഇടത്ത്) തുല്യതാ പഠനകേന്ദ്രം കോ-ഓർഡിനേറ്റർ വി.സുരേഷ്‌കുമാറിനൊപ്പം

പുനലൂർ : 1975-ൽ പത്താം ക്ലാസ് പരീക്ഷയിലെ പരാജയം നൽകിയ നിരാശയുടെ ആഴം ആരോടും പങ്കുവയ്ക്കാതെ കൊണ്ടുനടക്കുകയായിരുന്നു അബ്ദുൾ കരിം. 47 വർഷത്തിനിപ്പുറം 68-ാം വയസ്സിൽ പന്ത്രണ്ടാംതരം പരീക്ഷ ജയിച്ച് പണ്ടത്തെ പരാജയത്തെ ചിരിച്ചുതോൽപ്പിക്കുകയാണ് ഈ വ്യാപാരി.

സാക്ഷരതാ മിഷന്റെ ഇത്തവണത്തെ 12-ാം ക്ലാസ് തുല്യതാ പരീക്ഷ മികച്ചനിലയിൽ ജയിച്ച ഇടമൺ വെള്ളിമല സജിതാ മൻസിലിൽ അബ്ദുൾ കരിമാണ് ഇപ്പോൾ താരം. ഇക്കുറിയും 100 ശതമാനം വിജയം നേടിയ, പുനലൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ തുല്യതാകേന്ദ്രത്തിലെ പഠിതാവാണ് കരിം.

1972-ൽ പുനലൂർ സർക്കാർ സ്കൂളിൽ എട്ടാം ക്ലാസ്സിൽ ചേർന്ന കരിമിന് 75-ലെ പത്താം ക്ലാസ് പരീക്ഷ കടക്കാനായില്ല. പിന്നീട് ജീവിത പ്രാരബ്ധങ്ങളിൽ തുടർപഠനത്തിന് അവധിനൽകി വിവിധ ജോലികളിൽ ഏർപ്പെട്ടുപോന്നു. തുല്യതാ കോഴ്‌സിനെക്കുറിച്ച് അറിഞ്ഞ് 2019-ൽ അദ്ദേഹം വീണ്ടും പത്താംതരം പഠനത്തിനെത്തി. പരീക്ഷയിൽ ഉയർന്ന വിജയം. ഇതുകൊണ്ടും നിർത്താതെ പന്ത്രണ്ടാംതരത്തിലും തുടർന്നു. ഭാര്യ സഫീദാബീവിയുടെയും മക്കളായ സജില, സജിത എന്നിവരുടെയും പിന്തുണയാണ് ഇതിന് പ്രോത്സാഹനമായതെന്ന് കരിം പറയുന്നു.

തുല്യതാകേന്ദ്രം കോ-ഓർഡിനേറ്റർ വി.സുരേഷ്‌കുമാറാണ് കരിമിലെ കവിയെ കണ്ടെത്തിയത്. പ്രോത്സാഹനം ലഭിച്ചതോടെ ചെറിയവരികളിൽ വലിയ ആശയങ്ങൾ നിറച്ച പത്തോളം കവിതകൾ ഇതിനകം എഴുതിക്കഴിഞ്ഞു. ഈ കവിതാ ശകലങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് തുല്യതാകേന്ദ്രം.

സ്കൂളിൽ ചൊവ്വാഴ്ച രാവിലെ കരിമിനെ അനുമോദിച്ചു. ആത്മാർഥമായി ശ്രമിച്ചാൽ തിരിച്ചുപിടിക്കാനാകാത്ത നഷ്ടങ്ങൾ ചുരുക്കമാണെന്ന് കരിമിനെ പൊന്നാട അണിയിച്ചുകൊണ്ട് പ്രിൻസിപ്പൽ പി.ജയഹരി പറഞ്ഞു.

Content Highlights: man passed plus two equivalence exam at the age of 68


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented