ഡിമാന്റേറുന്ന ലോജിസ്റ്റിക്സ് പഠനം; വരാനിരിക്കുന്നത് ഒന്നരക്കോടി തൊഴിലവസരങ്ങള്‍


Representational Image | Photo: canva.com

സാങ്കേതികവിദ്യയുടെ കടന്നുവരവിൽ ലോകം മാറുകയാണ്. അതിനൊപ്പം തൊഴിൽമേഖലയും. ഇത്തരത്തിൽ സമീപകാലത്ത് ഉയർന്നുവന്ന തൊഴിൽരംഗമാണ് ലോജിസ്റ്റിക്സ്. ഒരു ഉത്പന്നം ഉത്പാദനകേന്ദ്രത്തിൽനിന്ന് ഉപഭോക്താവിന്റെ കൈകളിൽ എത്തുന്നതുവരെയുള്ള കാര്യങ്ങളാണ് ഇതിൽ കൈകാര്യംചെയ്യുക. ഏകദേശം 13 ലക്ഷം കോടി രൂപയുൾപ്പെടുന്ന വലിയ വ്യവസായമായി ഇതു വളർന്നുകഴിഞ്ഞു. 5 ജിയുടെ വരവോടെ നിർമിതബുദ്ധി, െമഷീൻ ലേണിങ് ഉൾപ്പെടെ അനലറ്റിക്സിന്റെ സാധ്യതകളും റോബോട്ടിക്സ് വഴി ഓട്ടോമേഷൻ സാധ്യതകളും ഇതിലേക്കു വരുകയാണ്.

നിലവിൽ 2.2 കോടിപേർ തൊഴിലെടുക്കുന്ന ഈ രംഗത്ത് ഏതാനും വർഷങ്ങൾക്കകം ഒന്നരക്കോടി തൊഴിലവസരങ്ങളെങ്കിലും പുതുതായുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേക്ക് ഇൻ ഇന്ത്യയും ഇ-കൊമേഴ്‌സ് മുന്നേറ്റവും വ്യോമയാന തുറമുഖരംഗത്തെ കുതിപ്പുമെല്ലാം ഈരംഗത്ത് മാറ്റങ്ങളുണ്ടാക്കുന്നു. സർക്കാർ നേതൃത്വത്തിൽ ഒ.എൻ.ഡി.സി. (ഓപ്പൺ നെറ്റ് വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്) യുടെ പുതിയ ശൃംഖലകൂടി വരുന്നതോടെ ഇ-കൊമേഴ്സ് രംഗത്ത് കാതലായ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ചരക്കുനീക്കം, ഗതാഗതം, സംഭരണം, പാക്കിങ് തുടങ്ങിയ മേഖലകളിലാണ് അവസരങ്ങൾ.

ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്

ഉത്പാദകർ, വിതരണക്കാർ, ഉപഭോക്താക്കൾ എന്നിങ്ങനെ മൂന്നുവിഭാഗത്തെയും കൂട്ടിയിണക്കുന്ന കണ്ണി. ചരക്കുകൾ രാജ്യാതിർത്തിക്കപ്പുറം കൃത്യസമയത്ത് എത്തിക്കുകയെന്നത് വെല്ലുവിളിയായപ്പോഴാണ് പരിഹാരമായി ലോജിസ്റ്റിക്സ് മാനേജ്‌മെന്റ് വരുന്നത്.

ഉത്പന്നം എങ്ങനെ കൊണ്ടുപോകണം, എത്രസമയത്തിനുള്ളിൽ ഉപഭോക്താക്കളിലെത്തിക്കണം, പ്ലാനിങ്, വെയർഹൗസ് അറേഞ്ച്‌മെന്റ്, ഉത്പന്നം എവിടെയാണെന്നുള്ള ട്രാക്കിങ്, കേടാകാതിരിക്കാനുള്ള മുൻകരുതലെടുക്കൽ, അപകടസാധ്യതകൾ മുൻനിർത്തിയുള്ള ഇൻഷുറൻസ് പ്ലാനിങ് എന്നിങ്ങനെ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റിൽ ഒട്ടേറെ ശാഖകളുണ്ട്.

പഠനം

ലോജിസ്റ്റിക്സ് മാനേജർ വിഭാഗമാണോ സൂപ്പർവൈസറി വിഭാഗമാണോ എന്നതിനെ ആശ്രയിച്ച് കോഴ്‌സുകൾ തിരഞ്ഞെടുക്കാം. ബിരുദക്കാർക്ക് ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റിൽ എം.ബി.എ., പി.ജി. ഡിപ്ലോമ കോഴ്‌സുകൾ ലഭ്യമാണ്. പ്ലസ്ടു കഴിഞ്ഞവർക്ക് ലോജിസ്റ്റിക്സ് മാനേജ്‌മെന്റിൽ അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകളുണ്ട്. ബി.കോമിനും ബി.ബി.എ.ക്കും ലോജിസ്റ്റിക്സ് പ്രധാന വിഷയമായുള്ള കോഴ്‌സുകളും ലഭ്യമാണ്. ചരക്കുനീക്കമാർഗങ്ങൾ, പർച്ചേസിങ് െമറ്റീരിയൽ മാനേജ്‌മെന്റ്, എസ്.സി.എം., ട്രാൻസ്പോർട്ടേഷൻ, കസ്റ്റംസ് റെഗുലേഷൻസ്, വിദേശനാണയവിനിമയം, അന്താരാഷ്ട്രവ്യാപാരം, ചരക്കുകടത്ത്, കയറ്റുമതി-ഇറക്കുമതി നടപടിക്രമങ്ങൾ, ഷിപ്പിങ് ഡോക്യുമെന്റേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങിയ വിഷയങ്ങളാണ് പഠിക്കേണ്ടിവരുക.

കോഴ്സുകൾ

രാജ്യത്ത് നൂറിലധികം സർവകലാശാലകൾ ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട ബിരുദ- ബിരുദാനന്തര, ഡിപ്ലോമ കോഴ്സുകൾ നടത്തുന്നുണ്ട്. കോഴ്‌സിന്റെ അംഗീകാരവും ആധികാരികതയും പരിശോധിച്ചുവേണം സ്ഥാപനം തിരഞ്ഞെടുക്കാൻ. പഠനസൗകര്യങ്ങളും സിലബസും മുൻകൂട്ടി അറിയണം. മാനേജർതലത്തിലുള്ള ജോലിയാണ് ആഗ്രഹിക്കുന്നതെങ്കിൽ എം.ബി.എ. അല്ലെങ്കിൽ ബിരുദാനന്തരബിരുദ കോഴ്‌സുകൾ തിരഞ്ഞെടുക്കാം. സൂപ്പർവൈസർ അല്ലെങ്കിൽ അസിസ്റ്റന്റ് മാനേജർ തലത്തിൽ ജോലിചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ബിരുദ കോഴ്‌സുകൾ ചെയ്യാം. സ്വകാര്യമേഖലയിലാണ് ഈരംഗത്ത് കൂടുതൽ കോഴ്‌സുകളുള്ളത്.

Content Highlights: logistics jobs, logistics courses, Logistics and Supply Chain Management Courses, opportunitise


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented