എം.ബി.എ. പ്രവേശനത്തിന് കെ-മാറ്റ്


ഡോ. എസ്. രാജൂകൃഷ്ണൻ

Representative image

കേരളത്തിൽ 2023-ലെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (എം.ബി.എ.) കോഴ്‌സ് പ്രവേശനത്തിന് നടത്തുന്ന കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ്) ആദ്യ സെഷന് കേരള പ്രവേശനപരീക്ഷാകമ്മിഷണർ അപേക്ഷ ക്ഷണിച്ചു.

പ്രവേശനം

കേരളത്തിലെ വിവിധ സർവകലാശാലകൾ/ഡിപ്പാർട്ട്‌മെന്റുകൾ, ഓട്ടോണമസ് മാനേജ്‌മെന്റ് കോളേജുകൾ ഉൾ​െപ്പടെയുള്ള അഫിലിയേറ്റഡ് മാനേജ്‌മെന്റ് കോളേജുകൾ എന്നിവയിലെ എം.ബി.എ. പ്രവേശനത്തിന് കെ-മാറ്റ് ബാധകമായിരിക്കും. ഭാരതീയർക്കും ഭാരതീയേതരർക്കും അപേക്ഷിക്കാം. കേരളീയർക്കുമാത്രമേ ഏതെങ്കിലും സംവരണ ആനുകൂല്യമോ ഫീസ് ഇളവോ ലഭിക്കൂ.

യോഗ്യത

കുറഞ്ഞത് മൂന്നുവർഷം ദൈർഘ്യമുള്ള കോഴ്‌സിലൂടെ, ആർട്‌സ്/സയൻസ്/കൊമേഴ്‌സ്/എൻജിനിയറിങ്/മാനേജ്‌മെന്റ്/തത്തുല്യ ബാച്ച്‌ലർ ബിരുദം നേടിയിരിക്കണം. കെ-മാറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം ആരംഭിക്കുംമുമ്പ് യോഗ്യതാ പരീക്ഷാഫലം പ്രഖ്യാപിച്ചിരിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി യോഗ്യതാപ്രോഗ്രാമിന്റെ അന്തിമവർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഏതുസർവകലാശാലയിലെ എം.ബി.എ. കോഴ്‌സിലേക്കാണോ പ്രവേശനം തേടുന്നത്, ആ സർവകലാശാലയ്ക്ക് ബാധകമായ യോഗ്യതാ പരീക്ഷാമാർക്ക് വ്യവസ്ഥ തൃപ്തിപ്പെടുത്തണം.

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ

ഫെബ്രുവരി 19-ന് കേരളത്തിലെ എല്ലാ ജില്ലകളിലും കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷയായി കെ-മാറ്റ് നടക്കും. മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക്, പ്ലസ്ടു നിലവാരമുള്ള 180 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. ഇംഗ്ലീഷ് ലാംഗ്വേജ് യൂസേജ് ആൻഡ് റീഡിങ്‌ കോംപ്രിഹൻഷൻ (50 ചോദ്യങ്ങൾ), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (50), ഡേറ്റാ സഫിഷ്യൻസി ആൻഡ് ലോജിക്കൽ റീസണിങ് (40), ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്‌സ് (40) എന്നീ മേഖലകളിൽനിന്നുമായിരിക്കും ചോദ്യങ്ങൾ. ശരിയുത്തരത്തിന് നാലുമാർക്ക്. ഉത്തരം തെറ്റിച്ചാൽ ഒരു മാർക്കുവീതം നഷ്ടപ്പെടും.

യോഗ്യതാ മാർക്ക്

യോഗ്യത നേടാൻ പരമാവധി മാർക്കായ 720-ൽ (180 x 4) കുറഞ്ഞത് 10 ശതമാനം മാർക്ക് (72 മാർക്ക്) നേടണം. പട്ടിക/ഭിന്നശേഷിക്കാർ, കുറഞ്ഞത് 7.5 ശതമാനം മാർക്ക് (54 മാർക്ക്) നേടണം. യോഗ്യത നേടുന്നവരെമാത്രമേ പ്രവേശനത്തിന് പരിഗണിക്കൂ.

അപേക്ഷ

അപേക്ഷ www.cee.kerala.gov.in വഴി ജനുവരി 18-ന് വൈകീട്ട് നാലുവരെ നൽകാം. അപേക്ഷാഫീസ് 1000 രൂപ (പട്ടിക വിഭാഗക്കാർക്ക് 750 രൂപ). ആപ്ലിക്കേഷൻ അക്‌നോളജ്മെന്റ് പേജ് ഡൗൺലോഡ്‌ചെയ്ത് സൂക്ഷിക്കണം. അഡ്മിറ്റ് കാർഡ് തീയതി പിന്നീട് പ്രഖ്യാപിക്കും.

ഉത്തരസൂചിക

പരീക്ഷയ്ക്കുശേഷം താത്‌കാലിക ഉത്തരസൂചിക പ്രസിദ്ധീകരിക്കും. നിശ്ചിത ഫീസ് അടച്ച്, ബന്ധപ്പെട്ട രേഖകൾസഹിതം, ഉത്തരസൂചിക ചലഞ്ച് ചെയ്യാൻ അഞ്ചുദിവസം ലഭിക്കും.

ചലഞ്ച് ശരിയെന്നുകണ്ടാൽ അടച്ച തുക തിരികെ ലഭിക്കും. എം.ബി.എ. പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കാൻ എൻട്രൻസ് ടെസ്റ്റ് (കെ-മാറ്റ് ) സ്കോറിന് 80-ഉം ഗ്രൂപ്പ് ഡിസ്‌കഷന് 10-ഉം ​േപഴ്‌സണൽ ഇന്റർവ്യൂവിനു 10-ഉം ശതമാനം വെയ്‌റ്റേജ് നൽകും. വിവരങ്ങൾക്ക്: www.cee.kerala.gov.in

Content Highlights: KMAT exam for MBA Admission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented