പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
എസ്.എസ്.എല്‍.സി. പരീക്ഷ ഇന്ന് ആരംഭിക്കുകയാണ്. ഈ മാസം 29 വരെയാണ് പരീക്ഷ. ഏപ്രില്‍ മൂന്നുമുതല്‍ 26 വരെയാണ് മൂല്യനിര്‍ണയം. മേയ് രണ്ടാംവാരത്തില്‍ ഫലം പ്രഖ്യാപിക്കും. ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. പരീക്ഷകള്‍ വെള്ളിയാഴ്ച ആരംഭിക്കും.
പരീക്ഷാദിനങ്ങളില്‍ ഓര്‍മിക്കാന്‍...
- ഹാള്‍ ടിക്കറ്റ് മറക്കരുത്.
- മഷിയുള്ളതും നന്നായി തെളിയുന്നതും പതിവായി എഴുതി ശീലമുള്ളതുമായ പേന രണ്ടെണ്ണമെങ്കിലും കരുതണം.
- ഇന്‍സ്ട്രുമെന്റ് ബോക്‌സ് ഉള്‍പ്പെടെ ആവശ്യമായ എല്ലാ ഉപകരണങ്ങളുമെടുക്കണം. കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന പരീക്ഷയ്ക്ക് അതും കരുതണം.
- കുടിവെള്ളം കരുതുക.
- പരീക്ഷയുടെ രജിസ്റ്റര്‍നമ്പര്‍ വീട്ടില്‍വെച്ച് അക്കത്തിലും അക്ഷരത്തിലും എഴുതി പരിശീലിക്കണം. അത് കൃത്യമായി ഉത്തരക്കടലാസില്‍ നിര്‍ദേശിച്ചിരിക്കുന്ന സ്ഥലത്തെഴുതുക. രജിസ്റ്റര്‍നമ്പരില്‍ വെട്ടലോ തിരുത്തലോ അരുത്.
- ചോദ്യക്കടലാസ് കിട്ടിയാലുടന്‍ വളരെ ശ്രദ്ധയോടെ കൂള്‍ ഓഫ് ടൈമില്‍ വായിച്ചു മനസ്സിലാക്കുക.
- വളരെ നന്നായി അറിയാവുന്ന ഉത്തരങ്ങള്‍ ആദ്യമാദ്യം എഴുതുക. അങ്ങനെ എഴുതുമ്പോള്‍ ചോദ്യനമ്പര്‍ ശരിയാണെന്നുറപ്പിക്കുക.
- ചോദ്യങ്ങളുടെ നമ്പരുകള്‍ മാര്‍ജിനു പുറത്തും ഉത്തരങ്ങള്‍ അകത്തുമെഴുതുക.
- അഡീഷണല്‍ ഷീറ്റ് വാങ്ങുന്നവര്‍ അതില്‍ എഴുതിത്തുടങ്ങുന്നതിനുമുന്‍പ് പേജ് നമ്പരിടുക. പേപ്പറുകള്‍ ചേര്‍ത്തുകെട്ടുമ്പോള്‍ ഇത് ഏറെ സഹായകമാകും.
- ചോദ്യക്കടലാസില്‍ നിര്‍ദേശിച്ചിരിക്കുന്ന അത്രയും വലുപ്പത്തില്‍, മാര്‍ക്കിനനുസരിച്ചുമാത്രം എഴുതുക. അരപ്പേജില്‍ ഉത്തരമെഴുതേണ്ട ചോദ്യങ്ങള്‍ക്ക് ഒരു പേജില്‍ കൂടുതല്‍ എഴുതിയാല്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ ഒടുവില്‍ സമയം ലഭിക്കാതെവരും.
- ലഭ്യമായ സമയത്തിനുള്ളില്‍ നിര്‍ദേശിച്ചിരിക്കുന്ന അത്രയും ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. സമയം ക്രമീകരിച്ച് ഉത്തരങ്ങളെഴുതുക
- എല്ലാ ഉത്തരങ്ങളും എഴുതിയതിനുശേഷം ഉത്തരക്കടലാസില്‍ സ്ഥലം ബാക്കിയുണ്ടെങ്കില്‍ ആ സ്ഥലത്ത് ചരിഞ്ഞ വരയിട്ട് ക്യാന്‍സല്‍ചെയ്യുക.
- എഴുതിക്കഴിഞ്ഞ ഉത്തരക്കടലാസ് നൂലുപയോഗിച്ചു നന്നായി കെട്ടുക. കെട്ടുമ്പോള്‍ പേപ്പറിന്റെ മൂലകള്‍ ചുരുട്ടുകയോ മടക്കുകയോ ചെയ്യരുത്.
- പരീക്ഷയെഴുതി പുറത്തുവന്നാല്‍ അടുത്ത പരീക്ഷയെപ്പറ്റി ചിന്തിക്കുക. എഴുതിക്കഴിഞ്ഞ ഉത്തരങ്ങള്‍ തെറ്റോ ശരിയോ എന്നുനോക്കിയിട്ടു പ്രയോജനമില്ല.
- പരീക്ഷാ കാലയളവില്‍ പൊതുപരിപാടികളിലും ചടങ്ങുകളിലും ആഘോഷങ്ങളിലും വിനോദ പരിപാടികളിലും പങ്കെടുക്കുന്നതൊഴിവാക്കുക.
- കഴിയുന്നതും വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണവും പാനീയങ്ങളുംമാത്രം ഉപയോഗിക്കുക.
- പതിവായി കഴിച്ചുവരുന്ന ആഹാരസാധനങ്ങള്‍തന്നെ പരീക്ഷാദിവസങ്ങളിലും കഴിക്കുക. 'പരീക്ഷാ സ്‌പെഷ്യലാ'യി ഒന്നും കഴിക്കാതിരിക്കുക.
- പതിവായി ഉറങ്ങുന്ന അത്രയും സമയംതന്നെ പരീക്ഷാദിനങ്ങളിലും ഉറങ്ങുക. ഉറക്കമിളച്ചു പഠിക്കുന്നത് ഗുണത്തേക്കാളേറെ ദോഷംചെയ്‌തേക്കും.
Content Highlights: Kerala SSLC exams to begin today; Let's take care of these things before going for the exam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..