എസ്.എസ്.എൽ.സി. പരീക്ഷയുടെ ആദ്യ ദിനത്തിൽ തിരുവനന്തപുരം പേരൂർക്കട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
എസ്.എസ്.എല്‍.സി. പരീക്ഷയുടെ ആദ്യദിനം സന്തോഷത്തോടെയാണ് വിദ്യാര്‍ഥികള്‍ പരീക്ഷാഹാളിനു പുറത്തിറങ്ങിയത്. കടുപ്പമാവുമെന്ന് ഭയന്ന മലയാളം പരീക്ഷ വലപ്പിച്ചില്ലെന്നാണ് വിദ്യാര്‍ഥികളുടെ പക്ഷം. നിലവാരം പുലര്‍ത്തിയ ചോദ്യപേപ്പര്‍ ആയിരുന്നെന്ന് അധ്യാപകരും അഭിപ്രായപ്പെടുന്നു. ഫോക്കസ്, നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നും ബുദ്ധിമുട്ടിക്കാത്ത തരത്തില്‍ നല്ല ചോദ്യങ്ങള്‍ വന്നു. ആദ്യ ദിനത്തിലെ പരീക്ഷ ഇനി വരാനിരിക്കുന്ന പരീക്ഷകള്‍ എഴുതാന്‍ ആത്മവിശ്വാസം പകര്‍ന്നെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
''എളുപ്പമുള്ള പരീക്ഷ''
ബുദ്ധിമുട്ടുള്ള പരീക്ഷയായിരിക്കും എന്ന് വിചാരിച്ചാണ് പരീക്ഷാഹാളിലേക്ക് കടന്നത്. എന്നാല്‍ ചോദ്യപേപ്പര്‍ വളരെ എളുപ്പമുള്ളതായിരുന്നു. വളച്ചൊടിച്ച് ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങള്‍ ഒട്ടും തന്നെയുണ്ടായിരുന്നില്ല. സംഭാഷണം ഭാഗം ബുദ്ധിമുട്ടിക്കുമെന്ന് പേടിച്ചിരുന്നു എങ്കിലും അത് ഉണ്ടായില്ല. ദീര്‍ഘകാലം ഓണ്‍ലൈന്‍ ക്ലാസായാതിനാല് ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ക്ലാസ് മുറികളില്‍ ഇരുന്ന് പഠിക്കുമ്പോള്‍ സംശയനിവാരണം എളുപ്പമായിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ചില പരിമിതികള്‍ എന്തായാലും ഉണ്ടാവുമല്ലോ.അത് കൊണ്ട് തന്നെ കണക്ക് പരീക്ഷ എങ്ങനെയാവുമെന്ന ഭയം ധാരാളമുണ്ട്. എങ്കിലും ആദ്യത്തെ പരീക്ഷ എളുപ്പമായതിനാല്‍ മുന്നോട്ടുള്ള പരീക്ഷകള്‍ എഴുതാന്‍ ആത്മവിശ്വാസം ലഭിച്ചു.-അശ്വജിത്ത് (വിദ്യാര്‍ഥി ആര്.കെ. മിഷന് സ്കൂള്‍ കോഴിക്കോട്).
''എ പ്ലസ് പ്രതീക്ഷ''

''നിലവാരം പുലര്‍ത്തിയ പരീക്ഷ''

അധ്യാപികയെന്ന നിലയില്‍ വളരെ സംതൃപ്തി നല്കിയ ചോദ്യപേപ്പറായിരുന്നു. നിലവാരം ചോരാതെ എളുപ്പമുള്ള രീതിയിലാണ് ഓരോ ചോദ്യങ്ങളും. ഫോക്കസ് ഏരിയയും നോണ്‍ ഫോക്കസ് ഏരിയയും നന്നായി പഠിച്ച വിദ്യാര്‍ഥികള്‍ക്ക് എപ്ലസ് തീര്‍ച്ചയായും ലഭിക്കും. ഉപന്യാസ ചോദ്യങ്ങളും നിലവാരമുള്ളതായിരുന്നു. വിദ്യാര്‍ഥികളും വളരെ നല്ല രീതിയിലാണ് എഴുതിയിരിക്കുന്നതെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്.- ശ്രീവിദ്യ, (മലയാളം അധ്യാപിക ആര്.കെ മിഷന് സ്കൂള്‍, കോഴിക്കോട്).
"അര്‍ഹതയുള്ളവര്‍ക്ക് എപ്ലസ്"

Content Highlights: Kerala SSLC Examination 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..