KEAM, JoSAA 2022: വിദ്യാർഥികളുടെ സംശയങ്ങങ്ങളും മറുപടികളും


പ്രതീകാത്മക ചിത്രം | Photo: gettyimages.in 

കേരള എൻജിനിയറിങ്, ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) പ്രവേശനനടപടികളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ചോദിച്ച പ്രസക്തചോദ്യങ്ങൾക്കുള്ള മറുപടി കേരള പ്രവേശനപരീക്ഷാ മുൻ ജോയന്റ് കമ്മിഷണർ ഡോ. എസ്. രാജൂകൃഷ്ണൻ നൽകുന്നു

? കീം എൻജിനിയറിങ്ങിന് ഓപ്ഷൻ നൽകിയിട്ടുണ്ട്. സീറ്റ് അലോട് ചെയ്താൽ അതെടുക്കണമെന്ന് നിർബന്ധമുണ്ടോ? അതോ മെച്ചപ്പെട്ട ഓപ്ഷനുവേണ്ടി കാത്തിരിക്കാമോ -അനു, മലപ്പുറം

എൻജിനിയറിങ് പ്രവേശനത്തിനായി നൽകിയ ഓപ്ഷനുകളിലൊന്ന് നിങ്ങൾക്ക് അലോടുചെയ്താൽ അത് സ്വീകരിക്കണമെന്നത് നിർബന്ധമാണ്. സ്വീകരിച്ചില്ലെങ്കിൽ അലോട്മെൻറ് നഷ്ടപ്പെടും. മാത്രമല്ല, അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ നഷ്ടപ്പെടും. എൻജിനിയറിങ് പ്രവേശനപ്രക്രിയയിൽനിന്ന്‌ നിങ്ങൾ പുറത്താകും. എൻജിനിയറിങ്ങിന്റെ തുടർറൗണ്ടുകളിൽ നിങ്ങളെ പരിഗണിക്കില്ല. ആദ്യറൗണ്ടിൽ അലോട്മെൻറ് ലഭിക്കുന്ന ഒരാളുടെ ഹയർ ഓപ്ഷനുകൾ രണ്ടാംറൗണ്ടിൽ പരിഗണിക്കപ്പെടണമെങ്കിൽ ആദ്യറൗണ്ടിൽ കിട്ടുന്ന സീറ്റ് ബാധകമായ തുക/ഫീസ് സമയപരിധിക്കകം അടച്ച് സ്വീകരിക്കണം.

? ആദ്യറൗണ്ടിൽ കോസ്റ്റ്‌ ഷെയറിങ് കോളേജിൽ മാനേജ്മെന്റ് സീറ്റ് കിട്ടുകയും അത് സ്വീകരിക്കുകയുംചെയ്താൽ രണ്ടാംറൗണ്ടിൽ ആ വിഭാഗത്തിൽത്തന്നെ ഗവൺമെന്റ് സീറ്റോ ഗവ. വിഭാഗം സ്ഥാപനത്തിൽ സർക്കാർ/എയ്ഡഡ് കോളേജിലെ സീറ്റോ കിട്ടിയാൽ വീണ്ടും ഫീസ് അടയ്ക്കേണ്ടിവരുമോ -വിനീത്, തിരുവനന്തപുരം

ആദ്യറൗണ്ടിൽ സീറ്റ് അലോട്മെൻറ്കിട്ടുന്ന ഒരാൾ, അതിനുബാധകമായ ഫീസടച്ച് അതുസ്വീകരിക്കണം. പ്രവേശന പരീക്ഷാകമ്മിഷണറുടെ അക്കൗണ്ടിലേക്കാണ് തുക അടയ്ക്കുന്നത്. ആ പരീക്ഷാർഥിക്ക് രണ്ടാംറൗണ്ടിൽ/തുടർറൗണ്ടിൽ, ആദ്യറൗണ്ട് അലോട്മെൻറിനു ബാധകമായ ഫീസിനെക്കാൾ കുറഞ്ഞഫീസുള്ള ഒരു കോഴ്സിലേക്ക് മാറ്റം ലഭിച്ചാൽ ആദ്യറാണ്ടിൽ അടച്ച ഫീസ് രണ്ടാം റൗണ്ടിലെ അലോട്മെൻറിനു ബാധകമായ ഫീസിൽ വകകൊള്ളിക്കും. ആ നില, അലോട്മെൻറുകൾ പൂർത്തിയാകുംവരെ തുടർന്നാൽ രണ്ടാം അലോട്മെൻറിനു ബാധകമായ തുകയായിരിക്കും എൻട്രൻസ് കമ്മിഷണറേറ്റ് കോളേജിലേക്ക്‌ ട്രാൻസ്ഫർ ചെയ്യുക. അധികമായി അടച്ച ബാക്കിത്തുക അലോട്മെൻറ് നടപടികൾ പൂർത്തിയാകുമ്പോൾ പ്രവേശനപരീക്ഷാകമ്മിഷണറുടെ ഓഫീസ് പരീക്ഷാർഥിക്ക് തിരികെ നൽകും.

ആദ്യറൗണ്ടിൽ അടച്ച ഫീസിനെക്കാൾ കൂടിയ ഫീസുള്ള ഒരു കോഴ്സിലേക്കാണ് രണ്ടാംറൗണ്ടിൽ അലോട്മെൻറ് ലഭിക്കുന്നതെങ്കിൽ, ആദ്യറൗണ്ടിലേക്ക് അടച്ച തുക അതിലേക്ക് വകവെച്ച്, ബാക്കിത്തുക മാത്രമേ രണ്ടാംഅലോട്മെൻറിന്റെ അടിസ്ഥാനത്തിൽ അടയ്ക്കേണ്ടിവരുകയുള്ളൂ. അടയ്ക്കേണ്ട തുക രണ്ടാംറൗണ്ട് അലോട്മെൻറ് മെമ്മോയിൽ വ്യക്തമാക്കിയിരിക്കും.

? ജോസ അലോട്മെന്റിൽ ആദ്യറൗണ്ടിൽ ഒരുസീറ്റ്‌ കിട്ടിയാൽ, അവശേഷിക്കുന്ന ചോയ്സുകളിൽ ചിലതുമാത്രം രണ്ടാംറൗണ്ടിനുമുമ്പ് റദ്ദുചെയ്യാമോ -പ്രവീൺ, കണ്ണൂർ

ജോസ അലോട്മെൻറിൽ ഒരു റൗണ്ട് അലോട്മെൻറ് സ്വീകരിച്ചുകഴിഞ്ഞ്, അവശേഷിക്കുന്ന ഹയർ ചോയ്സുകളിൽ ചിലതുമാത്രം തിരഞ്ഞെടുത്ത് റദ്ദുചെയ്യാൻ അവസരമുണ്ടാകില്ല. മറിച്ച്, അവശേഷിക്കുന്ന ഓപ്ഷനുകൾ തുടർറൗണ്ടിൽ പരിഗണിക്കപ്പെടണമെങ്കിൽ, സ്ലൈഡ്, ഫ്ലോട്ട് എന്നീ രണ്ട് ഓപ്ഷനുകളാണ് ലഭിക്കുക. ആദ്യറൗണ്ട് സീറ്റ് എടുത്ത സ്ഥാപനത്തിലേക്കുള്ള ഹയർചോയ്സുകൾമാത്രം രണ്ടാംറൗണ്ടിൽ പരിഗണിച്ചാൽമതിയെങ്കിൽ, സ്ലൈഡ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. അപ്പോളൊരു മാറ്റംവന്നാലും ആ സ്ഥാപത്തിൽതന്നെയാകും ബ്രാഞ്ച് മാറ്റം. എന്നാൽ, അവശേഷിക്കുന്ന എല്ലാ ചോയ്സുകളും രണ്ടാംറൗണ്ടിൽ പരിഗണിക്കപ്പെടണമെങ്കിൽ ഫ്ലോട്ട് ഓപ്ഷനാണ് നൽകേണ്ടത്. രണ്ടായാലും മാറ്റംവന്നാൽ സ്വീകരിക്കണം. രണ്ടാംറൗണ്ടിൽ മാറ്റമൊന്നും വേണ്ടെങ്കിൽ ഫ്രീസ് ഓപ്ഷൻ നൽകണം. എങ്കിൽ രണ്ടാംറൗണ്ടിലേക്ക് നിങ്ങളെ പരിഗണിക്കില്ല.

? കേരള എൻജിനിയറിങ് അലോട്മെന്റിൽ ഒരുസീറ്റ് ലഭിച്ച്, സ്വീകരിച്ചശേഷം അതിൽനിന്നൊരു മാറ്റം വേണ്ടെങ്കിൽ അവശേഷിക്കുന്ന ഓപ്ഷനുകൾ റദ്ദാക്കാൻ എന്താണുചെയ്യേണ്ടത് -സൂസൻ, ഇടുക്കി

ആദ്യറൗണ്ട് അലോട്മെൻറ് സ്വീകരിച്ചശേഷം, അതിൽനിന്നൊരു മാറ്റം തുടർറൗണ്ടിൽ വേണ്ടെങ്കിൽ അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ രണ്ടാംറൗണ്ട് അലോട്മെൻറ്നടപടികൾ ആരംഭിക്കുന്ന ഘട്ടത്തിൽ റദ്ദുചെയ്യാൻ അവസരം ലഭിക്കും. രണ്ടാംറൗണ്ട് നടപടികൾ ആരംഭിക്കുമ്പോൾമാത്രമേ ഈ സൗകര്യം ലഭിക്കൂ. രണ്ടാംറൗണ്ട് പ്രക്രിയയിൽ പങ്കെടുക്കാൻ സൈറ്റിൽ ആദ്യം ‘കൺഫർമേഷൻ’ നടത്തണം. തുടർന്ന് ഹോംപേജിൽ ചെന്ന് അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ ഡിലീറ്റ് ചെയ്യണം. അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ പേജിൽ ഒരു ഹയർ ഓപ്ഷനും ഉണ്ടാകില്ല. അതിനാൽ രണ്ടാംറൗണ്ടിൽ നിങ്ങൾക്ക് ഒരുമാറ്റമുണ്ടാകില്ല.

രണ്ടാംറൗണ്ടിൽ മാറ്റം വേണ്ടെങ്കിൽ രണ്ടാംറൗണ്ടിലേക്ക് കൺഫർമേഷൻ നടത്താതിരുന്നാലും മതി. കൺഫർമേഷൻ നടത്താത്തവർക്ക് ഹയർ ഓപ്ഷനുകൾ നഷ്ടപ്പെടും. എന്നാൽ, അവരുടെ ആദ്യ അലോട്മെൻറ് നിലനിൽക്കും.

അവശേഷിക്കുന്ന ഹയർ ഓപ്ഷനുകളിൽ ചിലതുമാത്രം തിരഞ്ഞെടുത്ത് റദ്ദുചെയ്യാനും ഓപ്ഷനുകളുടെ ക്രമം മാറ്റാനും ഈ വേളയിൽ അവസരമുണ്ടാകും. രണ്ടാം റൗണ്ട് ഓപ്ഷൻ ക്രമീകരിക്കൽ സമയം കഴിയുമ്പോൾ നിങ്ങളുടെ പേജിൽ എന്തെങ്കിലും ഓപ്ഷൻ അവശേഷിക്കുന്നുണ്ടെങ്കിൽ രണ്ടാംറൗണ്ടിൽ അത് പ്രോസസ് ചെയ്യും. മാറ്റാംവന്നാൽ അത് സ്വീകരിച്ചേ മതിയാകൂ. ആദ്യ അലോട്മെൻറ് നിലനിർത്താൻ കഴിയില്ല.

? കീം എൻജിനിയറിങ് റാങ്ക് പട്ടികയിലുണ്ട്. മെഡിക്കൽ വിഭാഗത്തിലും അപേക്ഷ നൽകിയിട്ടുണ്ട്. എൻജിനിയറിങ് ഓപ്ഷൻ നൽകി അലോട്മെന്റ് കിട്ടി. അത് സ്വീകരിക്കാതിരുന്നാൽ മെഡിക്കൽ ഓപ്ഷൻ കൊടുക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടാകുമോ -ടോണി ഏബ്രഹാം, പത്തനംതിട്ട

ഇതിനകംപ്രഖ്യാപിച്ച എൻജിനിയറിങ് റാങ്ക് പട്ടികയിലും പ്രഖ്യാപിക്കാൻ പോകുന്ന മെഡിക്കൽ റാങ്ക് പട്ടികയിലും ഉൾപ്പെടുന്ന പരീക്ഷാർഥി, അനുവദിച്ച എൻജിനിയറിങ് അലോട്മെന്റ്‌ സ്വീകരിക്കാതിരുന്നാൽ എൻജിനിയറിങ് പ്രവേശനാവസരംമാത്രമേ നഷ്ടപ്പെടുകയുള്ളൂ. മെഡിക്കൽ അലോട്മെൻറിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുന്നതാണ്. അത് നഷ്ടപ്പെടില്ല.

? ജോസ അലോട്മെന്റിൽ ആദ്യറൗണ്ടിൽ എൻ.ഐ.ടി. സീറ്റ് കിട്ടി സ്വീകരിച്ചശേഷം രണ്ടാംറൗണ്ടിൽ ഐ.ഐ.ടി. അലോക്കേഷൻ കിട്ടിയാൽ വീണ്ടും രേഖകൾ പരിശോധിക്കുമോ -ഷെഹ്‌ല, കോഴിക്കോട്

ഒരു റൗണ്ടിൽ എൻ.ഐ.ടി. വിഭാഗത്തിൽ ഒരു സീറ്റ് സ്വീകരിക്കുന്ന ഒരാൾക്ക് തുടർറൗണ്ടിൽ ഐ.ഐ. ടി.യിൽ ഒരു അലോക്കേഷൻ ലഭിച്ചാൽ അപേക്ഷാർഥിയുടെ പ്രവേശന അർഹതയും രേഖകളും ഐ.ഐ.ടി. വീണ്ടും പരിശോധിക്കും. അതിനാൽ, ജോസ സൈറ്റിൽ ലോഗിൻചെയ്ത്, എന്തെങ്കിലും സംശയങ്ങൾ (ക്വറി) അധികാരികളുന്നയിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഉണ്ടെങ്കിൽ അതിനുള്ള വിശദീകരണം സമയപരിധിക്കകം നൽകാൻ ശ്രദ്ധിക്കണം. പരിശോധനയ്ക്കുശേഷം സീറ്റ് കൺഫർമേഷൻ സംബന്ധിച്ച തീരുമാനം പരീക്ഷാർഥിയെ അറിയിക്കും. ഐ.ഐ.ടി.യിൽനിന്ന്‌ എൻ.ഐ.ടി. വിഭാഗത്തിലേക്കു മാറ്റം ലഭിക്കുന്നവർക്കും ഈ നടപടിക്രമം ബാധകമായിരിക്കും.

ട്രയൽ അലോട്‌മെന്റ്: ഇന്നുരാവിലെ 10 വരെ ഓപ്ഷൻ നൽകാം/ക്രമീകരിക്കാം

എൻജിനിയറിങ്, ആർക്കിടെക്ചർ പ്രവേശനത്തിന്റെ ഭാഗമായുള്ള ട്രയൽ അലോട്‌മെന്റ് www.cee.kerala.gov.in-ൽ പ്രസിദ്ധീകരിച്ചു.

പ്രവേശനം ലഭിക്കാനുള്ള കോഴ്‌സ്/കോളേജ് സാധ്യത മാത്രമാണ് ട്രയൽ അലോട്‌മെന്റ് സൂചിപ്പിക്കുന്നത്. ഇത് മനസ്സിലാക്കി വിദ്യാർഥികൾക്ക് ഓപ്ഷൻ നൽകാനും ഇതിനോടകം നൽകിയ ഓപ്ഷനുകൾ ക്രമീകരിക്കുന്നതിനും ചൊവ്വാഴ്ച രാവിലെ 10 വരെ സമയം ലഭിക്കും. ബുധനാഴ്ച ആദ്യഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിക്കും.

Content Highlights: KEAM, JoSAA 2022, admission procedures, engineering entrance, medical entrance


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented