കീം 2022: എം.ബി.ബി.എസ്./ബി.ഡി.എസ്. രണ്ടാം അലോട്മെന്റ്: കൺഫർമേഷൻ നിർബന്ധം


ഡോ. എസ്. രാജൂകൃഷ്ണൻ

കീം 2022: എം.ബി.ബി.എസ്./ബി.ഡി.എസ്. രണ്ടാം അലോട്മെന്റ്പങ്കെടുക്കാൻ കൺഫർമേഷൻ നിർബന്ധം

പ്രതീകാത്മകചിത്രം | Photo: FreePik

പ്രവേശനപരീക്ഷാ കമ്മിഷണർ, എം.ബി.ബി.എസ്./ബി.ഡി.എസ്. സംസ്ഥാന ക്വാട്ട സീറ്റുകളിലേക്ക് നടത്തുന്ന രണ്ടാം അലോട്മെൻറിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം.

ഓൺലൈൻ കൺഫർമേഷൻ
ആദ്യറൗണ്ടിൽ അലോട്മെൻറ് ലഭിക്കാത്തവരും ആദ്യറൗണ്ടിൽ അലോട്മെൻറ് ലഭിച്ച് കോളേജിൽ പ്രവേശനം നേടിയവരും രണ്ടാംറൗണ്ടിലേക്ക് അവരെ പരിഗണിക്കണമെങ്കിൽ www.cee.kerala.gov.in-ൽകൂടി അവരുടെ ഹോംപേജിൽ കയറി കൺഫേം ബട്ടൺ ക്ലിക്കുചെയ്ത് ഓൺലൈൻ കൺഫർമേഷൻ നടത്തണം. അതിനുശേഷം രണ്ടാംറൗണ്ടിനായുള്ള തുടർനടപടികൾ പൂർത്തിയാക്കണം.ആദ്യറൗണ്ടിൽ അലോട്മെൻറ് ലഭിക്കാത്തവരുടെ എല്ലാ ഓപ്ഷനുകളും അവരുടെ ഹോംപേജിൽ കാണും. അലോട്മെൻറ് ലഭിച്ച് പ്രവേശനം നേടിയവരുടെ അവശേഷിക്കുന്ന, ഉയർന്ന മുൻഗണനയുള്ള ഓപ്ഷനുകൾ കാണാൻ കഴിയും (പത്താം ഓപ്ഷൻ ലഭിച്ച വിദ്യാർഥിയുടെ പേജിൽ 1 മുതൽ 9 വരെയുള്ള ഓപ്ഷനുകൾ കാണാൻ കഴിയും). ഇരുവിഭാഗക്കാർക്കും ഹോംപേജിൽ കാണുന്ന ഓപ്ഷനുകളിൽ ഇനിയും താത്‌പര്യമില്ലാത്തവ തിരഞ്ഞെടുത്ത് ഒഴിവാക്കാം (ഡിലീറ്റ്). ഓപ്ഷനുകളുടെ മുൻഗണനാക്രമത്തിൽ മാറ്റംവരുത്താം (ഉദാ: രണ്ടാംസ്ഥാനത്തുള്ള ഓപ്ഷൻ നാലാംസ്ഥാനത്തേക്കു മാറ്റാം. അല്ലെങ്കിൽ അഞ്ചാംസ്ഥാനത്തുള്ളത് ഒന്നാംസ്ഥാനത്തേക്ക് മാറ്റാം. ഇപ്രകാരം താത്‌പര്യമുള്ള മാറ്റങ്ങൾ വരുത്താം). മാറ്റങ്ങൾ വരുത്തി സേവുചെയ്യണം. മാറ്റിയ ഓപ്ഷൻ പട്ടികയുടെ പ്രിന്റൗട്ട്‌ എടുത്ത് സൂക്ഷിക്കണം. തുടർന്ന് ഹോംപേജിൽനിന്ന്‌ ലോഗ് ഔട്ട് ചെയ്യണം.

  • ആദ്യറൗണ്ടിനുശേഷമുള്ള ഓപ്ഷനുകൾ എല്ലാം അതേ ക്രമത്തിൽത്തന്നെ രണ്ടാംറൗണ്ടിലും പരിഗണിക്കപ്പെടണമെന്നുള്ളവർ കൺഫേം ചെയ്തശേഷം ഹോംപേജിൽനിന്ന്‌ ലോഗ്ഔട്ട് ചെയ്താൽമതി.
  • ആദ്യറൗണ്ടിൽ പ്രവേശനം നേടിയ സീറ്റിൽ പൂർണതൃപ്തിയുള്ളവർ (രണ്ടാംറൗണ്ടിൽ ഒരുമാറ്റം ആഗ്രഹിക്കാത്തവർ) അവശേഷിക്കുന്ന ഓപ്ഷനുകളെല്ലാം റദ്ദുചെയ്യാൻ ശ്രദ്ധിക്കണം.
ഇപ്രകാരം മാറ്റംവരുത്താത്ത/മാറ്റംവരുത്തിയ ഓപ്ഷനുകൾ പരിഗണിച്ചാകും രണ്ടാം അലോട്മെൻറ്്.

  • രണ്ടാം അലോട്മെൻറിൽ ഒരു മാറ്റംവന്നാൽ ആദ്യം പ്രവേശനംനേടിയ സീറ്റ് നഷ്ടപ്പെടും. പുതിയ സീറ്റ് സ്വീകരിക്കണം. സ്വീകരിക്കാതിരുന്നാൽ രണ്ടാം റൗണ്ട് സീറ്റും നഷ്ടപ്പെടും.
  • രണ്ടാംറൗണ്ടിൽ മാറ്റം ലഭിക്കുന്നില്ലെങ്കിൽ ആദ്യറൗണ്ടിൽ പ്രവേശനം നേടിയ സീറ്റിൽ തുടരാം.
കൺഫർമേഷൻ നടത്താതിരുന്നാൽ
ആദ്യറൗണ്ടിൽ അലോട്മെൻറ്് ലഭിക്കാത്തവർ കൺഫർമേഷൻ നടത്താതിരുന്നാൽ അവരുടെ ഓപ്ഷനുകളെല്ലാം റദ്ദാക്കപ്പെടും. അവരെ രണ്ടാംറൗണ്ടിലേക്ക് പരിഗണിക്കുന്നതല്ല. പ്രക്രിയയിൽനിന്നും പുറത്താകും. ആദ്യറൗണ്ടിൽ അഡ്മിഷൻ എടുത്തവർ കൺഫർമേഷൻ നടത്താതിരുന്നാൽ അവരുടെ അവശേഷിക്കുന്ന ഹയർഓപ്ഷനുകളെല്ലാം റദ്ദാക്കപ്പെടും. അവരെയും രണ്ടാംറൗണ്ടിലേക്ക് പരിഗണിക്കില്ല. ആദ്യറൗണ്ട് പ്രകാരം സ്വീകരിച്ച അവരുടെ അഡ്മിഷൻ നിലനിൽക്കും. അത് നഷ്ടപ്പെടില്ല.

രണ്ടാം അലോട്മെന്റ് ഫലം 19-ന്
കൺഫർമേഷൻ നടത്തി ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ നവംബർ 15-ന് രാവിലെ പത്തുവരെ സൗകര്യമുണ്ടാകും. രണ്ടാംറൗണ്ട് അലോട്മെൻറ്് ഫലം 19-ന്. എം.സി.സി. യു.ജി. രണ്ടാംറൗണ്ട് നടപടികൾക്കനുസരിച്ച് ഈ തീയതിയിൽ മാറ്റംവരാം.

എം.സി.സി. കൗൺസിലിങ്
മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന രണ്ടാംഘട്ട അഖിലേന്ത്യാ കൗൺസിലിങ്ങിലൂടെ എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളിൽ പ്രവേശനം നേടുന്നവരെ രണ്ടാംഘട്ടത്തിലും തുടർന്നുള്ള ഘട്ടങ്ങളിലും സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്മെൻറിന് പരിഗണിക്കില്ല.

എൻ.ആർ.ഐ. വിസ
അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ മാർഗനിർദേശമനുസരിച്ച് വിസയുടെ കാലാവധി സംബന്ധിച്ച് സ്പോൺസറിൽനിന്നുമുള്ള സാക്ഷ്യപത്രം സമർപ്പിച്ച, സ്വാശ്രയ മെഡിക്കൽ/െഡൻറൽ കോളേജിൽ എം.ബി.ബി.എസ്./ബി.ഡി.എസിന് എൻ.ആർ.ഐ. ക്വാട്ടയിൽ ആദ്യഘട്ട അലോട്മെന്റിൽ അഡ്മിഷൻ ലഭിച്ചവരും താത്‌കാലിക എൻ.ആർ.ഐ. കാറ്റഗറി അനുവദിക്കപ്പെട്ടവരും എംബസി/ കോൺസുലേറ്റ് സാക്ഷ്യപ്പെടുത്തിയ, കാലാവധിയുള്ള വിസ നവംബർ 15-ന് രാവിലെ 10-നുമുമ്പ് ഓൺലൈനായി അപ്‌ലോഡ് ചെയ്ത് ന്യൂനത പരിഹരിക്കണം.

വിസ സംബന്ധിച്ച ന്യൂനത പരിഹരിക്കാത്തവരുടെ എൻ.ആർ.ഐ. കാറ്റഗറിയും എൻ.ആർ.ഐ. ക്വാട്ടയിൽ ലഭിച്ച പ്രവേശനവും റദ്ദാക്കുന്നതാണ്. അവരെ തുടർന്നുള്ള അലോട്മെൻറിൽ എൻ.ആർ.ഐ. ക്വാട്ട പ്രവേശനത്തിന് പരിഗണിക്കുന്നതല്ല.

മോപ് അപ്/സ്ട്രേ വേക്കൻസി
രണ്ടാംഘട്ട അലോട്മെൻറിനുശേഷം എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളിൽ ഒഴിവുകളുണ്ടെങ്കിൽ മോപ് അപ്/സ്ട്രേ വേക്കൻസി അലോട്മെൻറ്് വഴി അവ നികത്തും.

നഴ്‌സിങ്, പാരാമെഡിക്കൽ അലോട്മെന്റ്
ബി.എസ്‌സി. നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ സ്പെഷ്യൽ അലോട്മെന്റ് www.lbscentre.kerala.gov.in -ൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ 15-നകം ഫീസടച്ച് 16-നകം കോളേജുകളിൽ പ്രവേശനം നേടണം. വിവരങ്ങൾക്ക്: 0471 2560363, 64

Content Highlights: KEAM 2022 mbbs/bds second allotment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented