1.80 കോടിയുടെ സ്‌കോളര്‍ഷിപ്പ്; പരിസ്ഥിതിഗവേഷണത്തില്‍ ഏക ഇന്ത്യക്കാരനായി കാർത്തിക് ഓക്‌സ്ഫഡിലേക്ക്‌


പരിസ്ഥിതിഗവേഷണത്തിൽ ഇക്കൊല്ലം തിരഞ്ഞെടുക്കപ്പെട്ട 19 പേരിൽ ഏക ഇന്ത്യക്കാരൻ

കാർത്തിക് കൃഷ്ണസ്വാമി

ചേർപ്പ്: ഇംഗ്ലണ്ടിലെ ഓക്സ്‌ഫർഡ് സർവകലാശാലയിൽ ഊരകം ഞെരുവിശ്ശേരിയിലെ കാർത്തിക് കൃഷ്ണസ്വാമി (25) നാച്വറൽ എൻവയോൺമെന്റ് റിസർച്ച് കൗൺസിൽ (എൻ.ഇ.ആർ.സി.) സ്കോളർഷിപ്പോടെ പ്രവേശനം നേടി. ഓക്സ്ഫഡ് സർവകലാശാലയിൽ 1.80 കോടി രൂപയുടെ സ്കോളർഷിപ്പോടെ പരിസ്ഥിതിഗവേഷണത്തിൽ ഇക്കൊല്ലം പ്രവേശനം നേടിയ 19 പേരിൽ ഏക ഇന്ത്യക്കാരനാണ് ഇദ്ദേഹം.

നാലു കൊല്ലമാണ് ഓക്സ്‌ഫർഡിൽ പഠനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ആയിരുന്നു പഠനം. ഭൗമശാസ്ത്ര ബിരുദത്തിൽ ഒന്നാംറാങ്ക് ലഭിച്ചിരുന്നു. പി.ജി.ക്ക് സ്വർണമെഡലും. ഓഗസ്റ്റിൽ ചെന്നൈ ഒ.എൻ.ജി.സി.യിൽ കാർത്തിക്കിന് ജോലി ലഭിച്ചിരുന്നു.ഗേറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ പന്ത്രണ്ടാം റാങ്ക് നേടിയതിന്റെ മികവിലാണ് ജോലി കിട്ടിയത്. എന്നാൽ, ഗവേഷണത്തിൽ പ്രവേശനം നേടിയതോടെ ജോലി ഉപേക്ഷിച്ചു. ഊരകം ഞെരുവിശ്ശേരി കുണ്ടിലമഠത്തിൽ കൃഷ്ണസ്വാമിയുടെയും പാർവതിയുടെയും മകനാണ് കാർത്തിക്.

Content Highlights: Karthik Krishnaswami wins a $1.8 million fellowship for oxford environmental research


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented