ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) 2022: അറിയേണ്ടതെല്ലാം


ഡോ. എസ്. രാജൂകൃഷ്ണൻ

പ്രതീകാത്മക ചിത്രം | Photo: gettyimages.in

ജെ.ഇ.ഇ. മെയിൻ അടിസ്ഥാനമാക്കിയുള്ള ബി.ഇ./ബി.ടെക്., ബി.ആർക്ക്., ബി.പ്ലാനിങ് റാങ്ക് പട്ടികകൾ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് അടിസ്ഥാനമാക്കിയുള്ള റാങ്ക് പട്ടിക എന്നിവ പരിഗണിച്ചുള്ള സംയുക്ത സീറ്റ് അലോക്കേഷൻ സമയക്രമം ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) പ്രഖ്യാപിച്ചു.

എൻ.ഐ.ടി. പ്ലസ് വിഭാഗം: ജെ.ഇ.ഇ. മെയിൻ റാങ്ക് പട്ടികകളുടെ അടിസ്ഥാനത്തിൽ അലോക്കേഷൻ നടത്തുന്ന സ്ഥാപനങ്ങൾ: എൻ.ഐ.ടി.-31 എണ്ണം, ഐ.ഐ.ഇ.എസ്.ടി. ഷിബ്പുർ, ഐ.ഐ.ഐ.ടി. (26 സ്ഥാപനങ്ങൾ), ജി.എഫ്.ടി.ഐ. (33 എണ്ണം).

അഡ്വാൻസ്ഡ് ഫലം: ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് അടിസ്ഥാനത്തിലുള്ള അലോക്കേഷനിൽ 23 ഐ.ഐ.ടി.കളാണ്‌ ഉൾപ്പെട്ടിരിക്കുന്നത്. സ്ഥാപനങ്ങളുടെ പൂർണപട്ടിക (മൊത്തം 114 സ്ഥാപനങ്ങൾ) josaa.nic.in ൽ. ജെ.ഇ.ഇ. അഡ്വാൻസ്ഡ് ഫലം സെപ്റ്റംബർ 11-ന് പ്രഖ്യാപിക്കും.

രജിസ്‌ട്രേഷൻ, ചോയ്‌സ് ഫില്ലിങ്: അലോട്ട്‌മെന്റ് രജിസ്‌ട്രേഷൻ, ചോയ്‌സ് ഫില്ലിങ് എന്നിവ സെപ്റ്റംബർ 12-ന് രാവിലെ 10 മുതൽ നടത്താം. രണ്ടുവിഭാഗത്തിലും (മെയിൻ, അഡ്വാൻസ്ഡ്) അർഹത ലഭിക്കുന്നവർ രണ്ടിലെയും സ്ഥാപനങ്ങളും കോഴ്‌സുകളും പരിഗണിച്ച് ആപേക്ഷിക മുൻഗണന നിശ്ചയിച്ചാണ് ചോയ്‌സ് ഫില്ലിങ് നടത്തേണ്ടത്. അലോക്കേഷൻ പ്രക്രിയയിൽ ഒരു കോഴ്‌സും/ബ്രാഞ്ചും സ്ഥാപനവും ചേരുന്നതാണ് ഒരു അക്കാദമിക് പ്രോഗ്രാം. അലോക്കേഷന് പരിഗണിക്കപ്പെടണമെന്ന് താത്‌പര്യമുള്ള അക്കാദമിക് പ്രോഗ്രാമുകൾക്ക് മുൻഗണന നിശ്ചയിച്ച് രജിസ്റ്റർചെയ്യുന്ന പ്രക്രിയയാണ് ചോയ്‌സ് ഫില്ലിങ്.

ഒരിക്കൽ രജിസ്റ്റർചെയ്യുന്ന ചോയ്‌സുകൾ ചോയ്‌സ് ഫില്ലിങ്ങിനുള്ള സമയപരിധിക്കകം പുനഃക്രമീകരിക്കാം. ഐ.ഐ.ടി. ആർക്കിടെക്ചർ അഭിരുചി പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അതിന്റെ അടിസ്ഥാനത്തിലുള്ള ചോയ്‌സുകൾ അഭിരുചി പരീക്ഷാഫലം വന്നശേഷം സെപ്റ്റംബർ 17 മുതൽ ഉൾപ്പെടുത്താം.

മോക്ക് അലോട്‌മെന്റ്:അലോക്കേഷൻ സാധ്യതകൾ വിലയിരുത്താൻ രണ്ട്‌ മോക്ക് സീറ്റ് അലോക്കേഷനുകൾ 18-ന്‌ രാവിലെ 11.30-നും 20-ന് രാവിലെ 10-നും പ്രഖ്യാപിക്കും. യഥാക്രമം 17-ന് രാത്രി എട്ടുവരെയും 19-ന് വൈകീട്ട് അഞ്ചുവരെയും രജിസ്റ്റർ ചെയ്യുന്ന ചോയ്‌സുകളുടെ അടിസ്ഥാനത്തിലാകും ഇവ പ്രഖ്യാപിക്കുക. ഇവയുടെ അടിസ്ഥാനത്തിലും ചോയ്‌സുകൾ പുനഃക്രമീകരിക്കാം.

ചോയ്‌സ് ലോക്കിങ്: രണ്ടാം മോക്ക് ഫലത്തിനുശേഷം ചോയ്‌സ് ലോക്കിങ് സൗകര്യം ലഭ്യമാക്കും. ലോക്കിങ് നടത്തിക്കഴിഞ്ഞാൽ ചോയ്‌സുകളിൽ മാറ്റംവരുത്താൻ കഴിയില്ല. 21-ന് വൈകീട്ട് അഞ്ചിന് രജിസ്‌ട്രേഷൻ/ചോയ്‌സ് ഫില്ലിങ് സമയപരിധി അവസാനിക്കും.

ആറ് റൗണ്ടുകൾ: ആറ്‌ റൗണ്ട് അലോക്കേഷനുകൾ ഉണ്ടാകും. ആദ്യറൗണ്ട് 23-ന് രാവിലെ 10-ന് പ്രഖ്യാപിക്കും. രണ്ടുമുതൽ ആറുവരെ റൗണ്ടുകളുടെ ഫലം 28, ഒക്ടോബർ 3, 8, 12 (എല്ലാം വൈകീട്ട് അഞ്ച്), 16 (രാത്രി എട്ട്) എന്നീ തീയതികളിൽ പ്രഖ്യാപിക്കും. അലോക്കേഷൻ ലഭിക്കുന്നവർ ഓൺലൈൻ റിപ്പോർട്ടിങ്, ഫീസ് അടയ്ക്കൽ, ഡോക്യുെമന്റ് അപ് ലോഡിങ് (രേഖകളുടെ പട്ടിക ബിസിനസ് റൂൾസിലുണ്ട്) എന്നിവ നടത്തണം. രേഖകളുടെ പരിശോധനവേളയിൽ വെരിഫിക്കേഷൻ ഓഫീസർക്ക് സംശയങ്ങളുണ്ടായാൽ ഓൺലൈനായി വിദ്യാർഥിയെ അറിയിക്കും. ഓൺലൈനായി മറുപടി നൽകണം.

സീറ്റ് സ്വീകരിക്കൽ ഫീസ്: ആദ്യമായി അലോട്‌മെന്റ് ലഭിക്കുന്നവർ സീറ്റ് സ്വീകരിക്കൽ ഫീസ് അടയ്ക്കണം. പ്രക്രിയയിൽ തുടരാൻ ഇത് നിർബന്ധമാണ്. പട്ടികവിഭാഗക്കാർ, ഭിന്നശേഷി വിഭാഗത്തിലെ ജനറൽ, ജനറൽ ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. എൻ.സി.എൽ. വിഭാഗക്കാർ എന്നിവർക്ക് ഇത് 15,000 രൂപയാണ്. മറ്റെല്ലാവർക്കും 35,000 രൂപയും. ഒരിക്കൽമാത്രമേ ഈ ഫീസ് അടയ്ക്കേണ്ടതുള്ളൂ. ഇതിൽ ജോസ പ്രോസസിങ് ചാർജായ 3000 രൂപ ഒഴികെയുള്ള തുക അഡ്മിഷൻ ഫീസ് ഇനത്തിൽ വകകൊള്ളിക്കും.

ഫ്രീസ്, ഫ്ലോട്ട്, സ്ലൈഡ്: സീറ്റ് അനുവദിക്കപ്പെട്ടവർ അവരുടെ ഹോം പേജിൽ ലോഗിൻചെയ്ത് ‘ഇനിഷ്യൽ സീറ്റ് അലോട്‌മെന്റ് ഇന്റിമേഷൻ സ്ലിപ്പ്’ ഡൗൺലോഡുചെയ്തെടുക്കണം. സീറ്റ് സ്വീകരിക്കണം. തുടർന്നുള്ള റൗണ്ടിലേക്ക് തന്റെ അവശേഷിക്കുന്ന ചോയ്‌സുകൾ എപ്രകാരം പരിഗണിക്കണമെന്ന വിവരം ഓൺലൈനായി അറിയിക്കണം. തുടർറൗണ്ടിൽ മൂന്നുരീതിയിൽ മുന്നോട്ടുപോകാം.

ഫ്രീസ്: ഒന്നാംറൗണ്ടിൽ ലഭിച്ച സീറ്റിൽ പൂർണതൃപ്തിയുള്ള അടുത്ത റൗണ്ടിലോ റൗണ്ടുകളിലോ മറ്റൊരു മാറ്റവും വേണ്ടാത്തവർ ഫ്രീസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. അവർക്ക് ആദ്യറൗണ്ടിൽ അനുവദിക്കപ്പെട്ട സീറ്റിൽ തുടരാം.

സ്ലൈഡ്: ആദ്യറൗണ്ടിൽ അലോട്ടുചെയ്യപ്പെട്ട ചോയ്‌സ് (സ്ഥാപനം-ബ്രാഞ്ച്/കോഴ്സ്) സ്വീകരിച്ചശേഷം അവശേഷിക്കുന്ന ചോയ്‌സുകളിൽ ആദ്യറൗണ്ടിൽ സീറ്റ് ലഭിച്ച സ്ഥാപനത്തിലേക്ക് നൽകിയിട്ടുള്ള മറ്റുചോയ്‌സുകളിലേക്കുമാത്രം ഒരുമാറ്റം ആഗ്രഹിക്കുന്നവർ സ്ലൈഡ് ഓപ്ഷൻ തിരഞ്ഞെടുക്കണം. ചോയ്‌സ് പട്ടികയിൽ മറ്റുസ്ഥാപനങ്ങളിലേക്കുള്ള ചോയ്‌സുണ്ടെങ്കിൽ അതൊന്നും അടുത്ത ഘട്ടത്തിൽ പരിഗണിക്കില്ല. ഇതിൻപ്രകാരം തുടർ റൗണ്ടിൽ സ്ഥാപനം മാറില്ല. കോഴ്സ്/ബ്രാഞ്ച് മാറാം.

ഫ്ലോട്ട്: ആദ്യ അലോക്കേഷൻ സ്വീകരിച്ചശേഷം തന്റെ ഹോം പേജിൽ അവശേഷിക്കുന്ന എല്ലാ ഹയർ ചോയ്‌സുകളും അടുത്ത റൗണ്ടിൽ പരിഗണിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഫ്ലോട്ട് ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. ഇതനുസരിച്ച് അടുത്ത റൗണ്ടിൽ സ്ഥാപനം മാറാം, കോഴ്‌സ്/ബ്രാഞ്ച് മാറാം.സ്ലൈഡ്, ഫ്ലോട്ട് എന്നിവ എടുക്കുന്നവർക്ക് തുടർറൗണ്ടിൽ ഒരു മാറ്റം അനുവദിച്ചാൽ സ്വീകരിക്കണം. അവരുടെ ആദ്യ അലോക്കേഷൻ നഷ്ടപ്പെടും. ഫ്ലോട്ട് ഓപ്റ്റ്ചെയ്തവർക്ക് തുടർ റൗണ്ടിൽ ഫ്രീസ്-ലേക്കോ സ്ലൈഡ്-ലേക്കോ മാറാം. സ്ലൈഡ് ഓപ്റ്റ് ചെയ്തവർക്ക് തുടർറൗണ്ടിൽ ഫ്രീസിലേക്ക് മാറ്റാം.

സ്വീകരിച്ച സീറ്റ് വേ​െണ്ടന്നുവെക്കാൻ രണ്ടാംറൗണ്ട് മുതൽ അഞ്ചാംറൗണ്ടുവരെ അവസരമുണ്ടാകും. ആറാംറൗണ്ട് അലോക്കേഷൻ ഐ.ഐ.ടി. കളിലേക്കുള്ള അന്തിമ അലോക്കേഷനായിരിക്കും. എൻ.ഐ.ടി. പ്ലസ് വിഭാഗത്തിൽ ആറാം റൗണ്ട് സീറ്റിൽനിന്ന്‌ പിൻവാങ്ങാൻ അവസരമുണ്ടാകും.

കൂടാതെ സെൻട്രൽ സീറ്റ് അലോക്കേഷൻ ബോർഡ് (സിസാബ്) വഴി സ്പെഷ്യൽറൗണ്ടുകളുമുണ്ടാകും. അതിന്റെ വിശദാംശങ്ങൾ csab.nic.in ൽ ലഭിക്കും.

Content Highlights: JoSAA Counselling 2022: Registration Date (Sept 12), Seat Allotment, Opening and Closing Ranks


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented