JEE Main: പ്രവേശന നടപടിക്രമങ്ങൾ അറിയാം, തയ്യാറെടുക്കാം


ഡോ. എസ്. രാജൂകൃഷ്ണൻPhoto: gettyimages.in

ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ-പേപ്പർ 1 (ബി.ഇ./ബി.ടെക്.) ഫലം വിദ്യാർഥികൾ അറിഞ്ഞുകഴിഞ്ഞു. ബി.ആർക്ക്, ബി.പ്ലാനിങ് പ്രവേശനപരീക്ഷകളുടെ (യഥാക്രമം പേപ്പർ 2 എ, പേപ്പർ 2 ബി ) ഫലം താമസിയാതെ പ്രഖ്യാപിക്കും. ജെ.ഇ.ഇ. മെയിനിൽ യോഗ്യതാമാർക്ക് വ്യവസ്ഥയില്ലാത്തതിനാൽ ജെ. ഇ.ഇ. മെയിൻ അഭിമുഖീകരിക്കുന്നവർക്കെല്ലാം അതിൽ ഒരു റാങ്ക് ഉണ്ടാകും. അതായത് അഭിമുഖീകരിച്ച പേപ്പറുകൾക്കനുസരിച്ച് മൂന്നുറാങ്കുകൾ (1/2/3) വരെ ഒരാൾക്കുണ്ടാകാം.

28-ന് നടത്തുന്ന ജെ.ഇ.ഇ. അഡ്വാൻസ്ഡ് അടിസ്ഥാനമാക്കിയുള്ള റാങ്ക് പട്ടിക വരുന്നതോടെ (സെപ്‌റ്റംബർ 11-ന് പ്രതീക്ഷിക്കാം) ജെ.ഇ.ഇ. (മെയിൻ ആൻഡ് അഡ്വാൻസ്ഡ്) സീറ്റ് അലോട്ട്മെൻറ് പ്രക്രിയയ്ക്ക് തുടക്കമാകും (സെപ്‌റ്റംബർ 12-ന് ഇതുതുടങ്ങുമെന്നാണ് വിവരം).

യോഗ്യതാമാർക്ക് വ്യവസ്ഥയുള്ളതിനാൽ അഡ്വാൻസ്ഡ് അഭിമുഖീകരിക്കുന്നവർക്കെല്ലാം അതിൽ ഒരു റാങ്ക് ഉണ്ടാകണമെന്നില്ല. ജെ.ഇ. ഇ. മെയിൻ/അഡ്വാൻസ്ഡ് വഴി ഒരാൾക്ക് ഏതെങ്കിലും ഒന്നിലോ ഒന്നിൽക്കൂടുതലോ (പരമാവധി നാല്) പട്ടികകളിൽ സ്ഥാനംനേടാം.

കൂടുതല്‍ വിദ്യാഭ്യാസ വാര്‍ത്തകള്‍ക്കായി JOIN Whatsapp group

പ്രവേശനസ്ഥാപനങ്ങൾ

(i) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (എൻ.ഐ.ടി.കൾ): ജലന്ധർ, ജയ്‌പു ർ, ഭോപാൽ, അലഹാബാദ്, അഗർത്തല, കോഴിക്കോട്, ഡൽഹി, ദുർഗാപുർ, ഗോവ, ഹാമിർപുർ, സൂറത്കൽ, മേഘാലയ, നാഗാലാൻഡ്, പട്ന, പുതുച്ചേരി, റായ്‌പുർ, സിക്കിം, അരുണാചൽപ്രദേശ്, ജംഷേദ്‌പുർ, കുരുക്ഷേത്ര, മണിപ്പുർ, മിസോറം, റൂർക്കേല, സിൽചർ, ശ്രീനഗർ, തിരുച്ചിറപ്പള്ളി, ഉത്തരാഖണ്ഡ്, വാറങ്കൽ, സൂറത്ത്, നാഗ്പുർ, ആന്ധ്രാപ്രദേശ് (31 എണ്ണം). കൂടാതെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്നോളജി, ഷിബ്പുർ എന്ന സ്ഥാപനവും.

(ii) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി): ഗ്വാളിയർ (ഐ.ഐ.ഐ.ടി. ആൻഡ് മാനേജ്മെൻറ്), അലഹാബാദ്, കാഞ്ചീപുരം (ഐ.ഐ.ഐ.ടി. ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്), ധാർവാഡ്, ഗുവാഹാട്ടി, കല്യാണി, കോട്ട, കോട്ടയം, കുർനൂൽ (ഐ.ഐ.ഐ.ടി. ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്), ലഖ്‌നൗ, മണിപ്പുർ, നാഗ്പുർ, പുണെ, റാഞ്ചി, സോണേപട്ട്, ചിറ്റൂർ, തിരുച്ചിറപ്പള്ളി, ഉന, വഡോദര, ഭഗൽപുർ, സൂറത്ത്, ഭോപാൽ, ജബൽപുർ (ഐ.ഐ.ഐ.ടി. ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്‌), അഗർത്തല, റായ്ചൂരു, വഡോദര (ഇൻറർനാഷണൽ കാമ്പസ് ദിയു) (മൊത്തം 26 എണ്ണം)

(iii) കേന്ദ്രസഹായത്താൽ പ്രവർത്തിക്കുന്ന 33 സാങ്കേതികസ്ഥാപനങ്ങൾ (ജി.എഫ്.ടി.ഐ.-ഗവൺമെൻറ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂഷൻസ്) പ്രക്രിയയിൽ ഉൾപ്പെട്ടിരുന്നു. അവയിൽ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ (എസ്.പി.എ.-ന്യൂഡൽഹി, ഭോപാൽ, വിജയവാഡ), സന്ത് ലോഗോവാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, ജവാഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി, ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഭുവനേശ്വർ, നയാറായ്‌പുർ) തുടങ്ങിയവയും ഉൾപ്പെടുന്നു. പൂർണപട്ടിക ജോസ സൈറ്റിലുണ്ട്.

പ്രോഗ്രാമുകൾ

ഈ മൂന്നുവിഭാഗം സ്ഥാപനങ്ങളെ എൻ.ഐ.ടി. + വിഭാഗം എന്നാണ് കൗൺസലിങ് പ്രക്രിയയിൽ പരാമർശിക്കപ്പെടുന്നത്.

ലഭ്യമായ പ്രോഗ്രാമുകൾ

• നാലുവർഷം: ബി.ടെക്., ബി.പ്ലാനിങ്

• അഞ്ചുവർഷം: ബാച്ച്‌ലർ ഓഫ് ആർക്കിടെക്ചർ, ഡ്യുവൽ ഡിഗ്രി -ബാച്ച്‌ലർ ആൻഡ് മാസ്റ്റർ ഓഫ് ടെക്നോളജി,

ഇൻറഗ്രേറ്റഡ് മാസ്റ്റർ ഓഫ് ടെക്നോളജി, ഇൻറഗ്രേറ്റഡ് മാസ്റ്റർ ഓഫ് സയൻസ്, ഡ്യുവൽ ഡിഗ്രി ബാച്ച്‌ലർ ഓഫ് സയൻസ് ആൻഡ് മാസ്റ്റർ ഓഫ് സയൻസ്, ഇൻറഗ്രേറ്റഡ് ബി.ടെക്. ആൻഡ് എം.ടെക്./എം.ബി.എ.,ബി.ടെക്. + എം.ടെക്./എം.എസ്. (ഡ്യുവൽ ഡിഗ്രി).

ഇവയിൽ ബി.ആർക്ക് പ്രവേശനം ജെ.ഇ.ഇ. മെയിൻ പേപ്പർ 2 എ (ആർക്കിടെക്ചർ) റാങ്ക് പരിഗണിച്ചും ബി.പ്ലാനിങ് പ്രവേശനം പേപ്പർ 2 ബി (പ്ലാനിങ്) റാങ്ക് പരിഗണിച്ചും മറ്റുള്ള പ്രോഗ്രാമുകളിലെ (എൻജിനിയറിങ്/സയൻസ്) പ്രവേശനം പേപ്പർ 1 (ബി.ഇ./ബി.ടെക്.) റാങ്ക് പരിഗണിച്ചും ആയിരിക്കും.

ഹോംസ്റ്റേറ്റ്, അദർസ്റ്റേറ്റ് ക്വാട്ട

ഓരോസംസ്ഥാനത്തെയും എൻ.ഐ.ടി.യിൽ 50 ശതമാനം സീറ്റ് ആ സംസ്ഥാനത്ത് യോഗ്യതാപരീക്ഷ എഴുതിയവർക്ക് നീക്കിവെച്ചിട്ടുണ്ട് (ഹോം സ്റ്റേറ്റ് ക്വാട്ട). ബാക്കി 50 ശതമാനം സീറ്റുകൾ മറ്റുസംസ്ഥാനക്കാർക്ക് അനുവദിക്കും (അദർസ്റ്റേറ്റ് ക്വാട്ട). ഐ.ഐ.ഐ.ടി.യിൽ എല്ലാ സീറ്റുകളും അഖിലേന്ത്യാ തലത്തിലാണ് നികത്തുന്നത്. ജി.എഫ്.ടി.ഐ.യിൽ ഹോം/അദർ സ്റ്റേറ്റ് ക്വാട്ടയുള്ള സ്ഥാപനങ്ങളും അഖിലേന്ത്യാതല സീറ്റുകൾമാത്രമുള്ള സ്ഥാപനങ്ങളും ഉണ്ട്.

ചോയ്സ് ഫില്ലിങ്

അപേക്ഷാർഥി ചോയ്സ് ഫില്ലിങ് നടത്തിയാൽമതി. 2021-ൽ ആറുറൗണ്ട് അലോട്ട്മെൻറുകളാണ് ഉണ്ടായിരുന്നത്. ഓരോ റൗണ്ടിനുശേഷവും അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് ഓൺലൈനായി ഫീസ് അടയ്ക്കാനും രേഖകൾ അപ്‌ലോഡുചെയ്യാനും സമയം അനുവദിച്ചിരുന്നു. അഡ്മിഷൻ ലഭിച്ചവർക്ക് സീറ്റ് വേണ്ടെന്നുവെക്കാനും അലോട്ട്മെൻറിൽനിന്ന്‌ പിൻവാങ്ങാനും രണ്ടാംറൗണ്ട് മുതൽ അവസരമുണ്ടായിരുന്നു. കേരളത്തിൽ എൻ.ഐ.ടി. കോഴിക്കോട്, ഐ.ഐ.ഐ.ടി. കോട്ടയം എന്നിവിടങ്ങളിലേക്കാണ് പ്രവേശനം.

ഐ.ഐ.ടി.കൾ

ജെ.ഇ.ഇ. അഡ്വാൻസ്ഡ് യോഗ്യത നേടുന്നവർക്ക് 23 ഐ.ഐ.ടി.കളിലെ (പാലക്കാട് ഐ.ഐ.ടി. ഉൾപ്പെടെ) പ്രോഗ്രാമുകൾകൂടി പരിഗണിച്ച് ചോയ്സ് ഫില്ലിങ് നടത്താം. 2021-ൽ ജോസയിൽ ഉൾപ്പെട്ടിരുന്ന സ്ഥാപനങ്ങളിലെ വിവിധ കോഴ്സുകളിലെ ഓരോ റൗണ്ടിലെയും ഓപ്പണിങ്/ക്ലോസിങ് റാങ്ക്, കാറ്റഗറി തിരിച്ചുള്ളത് josaa.nic.in-ൽ ഉണ്ട്.

2022-ലെ വ്യവസ്ഥകൾ മനസ്സിലാക്കി പ്രവേശനത്തിൽ പങ്കെടുക്കുക.

ജോസ വഴി അല്ലാതെയും പ്രവേശനം

ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് അടിസ്ഥാനമാക്കി ജോസവഴി പ്രവേശനം നൽകുന്നത് 23 ഐ.ഐ.ടി.കളിലേക്കാണ്. അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ച് മറ്റു ചില സ്ഥാപനങ്ങൾ എൻജിനിയറിങ്/സയൻസ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം സ്വന്തമായി നടത്തുന്നുണ്ട്. അഡ്വാൻസ്ഡിൽ നേടിയിരിക്കേണ്ട മാർക്ക്/റാങ്ക് സംബന്ധിച്ച വ്യവസ്ഥയും ഉണ്ടാകും. സ്ഥാപനങ്ങളിലേക്ക് പ്രത്യേകം അപേക്ഷിക്കണം. സ്ഥാപനങ്ങൾ:

• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ബെംഗളൂരു): ബി.ടെക്.- മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ്. സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: iisc.ac.in/admissions

• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ബെംഗളൂരു): ബി.എസ്. (റിസർച്ച്) പ്രോഗ്രാം. മുഖ്യവിഷയങ്ങൾ: ബയോളജി, കെമിസ്ട്രി, എർത്ത് ആൻഡ് എൻവയൺമെൻറൽ സയൻസ്, മെറ്റീരിയൽസ്, ഫിസിക്സ്.

അഡ്വാൻസ്ഡിൽ 60 ശതമാനം മാർക്ക് ലഭിക്കുന്നവരെ (ഒ.ബി.സി./ഇ.ഡബ്ല്യു.എസ്.- 54 ശതമാനം, എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി.- 30 ശതമാനം), ജെ.ഇ. ഇ. (അഡ്വാൻസ്ഡ്) ചാനലിൽ പ്രവേശനത്തിന് പരിഗണിക്കും. വിവരങ്ങൾക്ക്: iisc.ac.in/admissions

• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി. (തിരുവനന്തപുരം വലിയമല): ബാച്ചിർ/ഇൻറഗ്രേറ്റഡ് പ്രോഗ്രാം. ഏറോസ്പേസ് എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് (ഏവിയോണിക്സ്) നാലുവർഷ ബി.ടെക്., ബി.ടെക്.+മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് ടെക്നോളജി അഞ്ചുവർഷ ഡ്യുവൽ ഡിഗ്രി എന്നിവയാണ് പ്രോഗ്രാമുകൾ. സെപ്റ്റംബർ അഞ്ചുമുതൽ 19 വരെ സമയം ലഭിക്കും. വിവരങ്ങൾക്ക്: www.iist.ac.in

• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ-തിരുവനന്തപുരം, ഭോപ്പാൽ, കൊൽക്കത്ത, പുണെ, മൊഹാലി, തിരുപ്പതി, ബർഹാംപുർ): അഞ്ചുവർഷ ബി.എസ്.-എം.എസ്. ഡ്യുവൽ ഡിഗ്രി, നാലുവർഷ ബി.എസ്. പ്രോഗ്രാമുകൾ. അഡ്വാൻസ്ഡിൽ കോമൺ റാങ്ക് പട്ടികയിലോ കാറ്റഗറി പട്ടികയിലോ 15,000-ത്തിനുള്ളിൽ റാങ്ക് നേടണം. വിവരങ്ങൾക്ക്: www.iiseradmission.in

• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി (ഐ.ഐ.പി.ഇ.-ആന്ധ്രപ്രദേശ്, വിശാഖപട്ടണം): പെട്രോളിയം എൻജിനിയറിങ്, കെമിക്കൽ എൻജിനിയറിങ് എന്നീ ബി.ടെക്. പ്രോഗ്രാമുകൾ. വിവരങ്ങൾക്ക്: iipe.ac.in

• രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി (ഉത്തർപ്രദേശ് അമേഠി): ബി.ടെക്., ഇൻറഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി പ്രോഗ്രാം. വിവരങ്ങൾക്ക്: www.rgipt.ac.in

Content Highlights: JEE Main Counselling 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented