ഐ.ഐ.ടി. പ്രവേശനത്തിന് തയ്യാറെടുക്കാം : ജെ.ഇ.ഇ. അഡ്വാൻസ്ഡ് അറിയേണ്ടതെല്ലാം | JEE Advanced 2023


By ഡോ. എസ്. രാജൂകൃഷ്ണൻ

3 min read
Read later
Print
Share

അപേക്ഷ ജെ.ഇ.ഇ. മെയിൻ ഫലത്തിനുശേഷം

പ്രതീകാത്മക ചിത്രം | Photo: gettyimages.in

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) യിലെ, 2023-'24 ലെ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന, ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡ് ജൂൺ നാലിന് കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) ആയി നടത്തും.

നേരിട്ട് അപേക്ഷിക്കാൻ കഴിയില്ല
വിദ്യാർഥിക്ക് ജെ.ഇ.ഇ. അഡ്വാൻസ്ഡിന് നേരിട്ട് അപേക്ഷിക്കാൻ കഴിയില്ല. ഐ.ഐ.ടി. പ്രവേശനം തേടുന്നവർ ആദ്യം നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന, ജെ.ഇ.ഇ. മെയിൻ 2023 പേപ്പർ 1 (ബി.ഇ./ബി.ടെക്.) അഭിമുഖീകരിക്കണം. ജെ.ഇ.ഇ. മെയിൻ പേപ്പർ 1-ൽ വിവിധ കാറ്റഗറികളിൽനിന്നും മുന്നിലെത്തുന്ന 2,50,000 പേർക്കേ അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ കഴിയൂ. ജെ.ഇ.ഇ. മെയിൻ സമയക്രമം പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ അപേക്ഷിക്കാം.

മെയിൻ ഒന്നാംപേപ്പർ റാങ്ക് പട്ടിക തയ്യാറാക്കിയശേഷമാണ് അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹതലഭിക്കുന്ന 2,50,000 പേരെ കണ്ടെത്തുക. ഓരോ വിഭാഗത്തിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണം ജെ.ഇ.ഇ. അഡ്വാൻസ്ഡ് 2023 ഇൻഫർമേഷൻ ബ്രോഷറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓപ്പൺ -96,187, ജനറൽ-ഇ.ഡബ്ല്യു.എസ്.-23,750, ഒ.ബി.സി. എൻ.സി.എൽ.-64,125, എസ്.സി.-35,625, എസ്.ടി.-17,812. ഇതുകൂടാതെ, ഓരോ വിഭാഗത്തിലെയും ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചിരിക്കുന്ന സീറ്റുകൾ യഥാക്രമം ഇപ്രകാരമാണ്-5063, 1250, 3375, 1875, 938.

സ്ഥാപനങ്ങൾ

പരീക്ഷയുടെ പരിധിയിൽവരുന്ന 23 ഐ.ഐ.ടി.കൾ: ബോംബെ, ഡൽഹി, മദ്രാസ്, കാൻപുർ, ഖരഗ്പുർ, ഗുവാഹാട്ടി, റൂർഖി, ധൻബാദ്, വാരാണസി, ഭിലായ്, ഭുവനേശ്വർ, ധാർവാഡ്, ഗാന്ധിനഗർ, ഗോവ, ഹൈദരാബാദ്, ഇൻഡോർ, ജമ്മു, ജോധ്‌പുർ, മാൺഡി, പാലക്കാട്, പട്ന, റോപ്പർ, തിരുപ്പതി.

പ്രോഗ്രാമുകൾ

നാലു വർഷ ബാച്ച്‌ലർ ഓഫ് ടെക്നോളജി (ബി.ടെക്.: 2022-23-ൽ 56 ബ്രാഞ്ചുകൾ), ബാച്ച്‌ലർ ഓഫ് സയൻസ് (ബി.എസ്.-10 വിഷയങ്ങൾ), 5 വർഷ ബാച്ച്‌ലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്ക്.-1), ബി.ടെക്.- എം.ടെക്., ഡ്യുവൽ ഡിഗ്രി (43), ബി.എസ്. -എം.എസ്. ഡ്യുവൽ ഡിഗ്രി (6), ഇന്റഗ്രേറ്റഡ് എം.ടെക്. (5), ഇന്റഗ്രേറ്റഡ് എം.എസ്. (6)

പാലക്കാട് ഐ.ഐ.ടി.യിൽ സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, ഡേറ്റാസയൻസ് ആൻഡ് എൻജിനിയറിങ് എന്നീ ബി.ടെക്. പ്രോഗ്രാമുകളാണുള്ളത്.

പ്രവേശനം നൽകുന്ന മറ്റു സ്ഥാപനങ്ങൾ

ഐ.ഐ.ടി.കൾ കൂടാതെ, മറ്റുചില സ്ഥാപനങ്ങളും ജെ.ഇ.ഇ. അഡ്വാൻസ്ഡ് സ്കോർ പരിഗണിച്ച് വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നൽകുന്നു. െബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ബി.എസ്., ബി.ടെക്.), തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ബി.ടെക്., ബി.ടെക്.-എം.എസ്./എം.ടെക്.), തിരുവനന്തപുരത്ത് ഉൾപ്പടെയുള്ള ഏഴ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ബി.എസ്., ബി.എസ്.-എം.എസ്.), വിശാഖപട്ടണത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി (ബി.ടെക്.), റായ്ബറേലിയിലെ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി (ബി.ടെക്./ഇൻറഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി) എന്നിവ അവയിൽ ഉൾപ്പെടും. ഈ സ്ഥാപനങ്ങളിലെ പ്രവേശനത്തിൽ താത്‌പര്യമുള്ളവർ അതത് സ്ഥാപനത്തിലേക്കു യഥാസമയം അപേക്ഷിക്കണം. ബിരുദതല സയൻസ് പoനത്തിനുനൽകുന്ന സ്കോളർഷിപ്പ് ഫോർ ഹയർ എജ്യുക്കേഷ (ഷീ)-ന് അപേക്ഷിക്കാൻ, ഒരു മാനദണ്ഡം ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് ആണ്.

പരീക്ഷാഘടന

കംപ്യൂട്ടർ അടിസ്ഥാനമാക്കി നടത്തുന്ന പരീക്ഷയ്ക്ക് രണ്ടുപേപ്പർ ഉണ്ടാകും. രണ്ടുപേപ്പറും നിർബന്ധമായും അഭിമുഖീകരിക്കണം. ഓരോ പേപ്പറിലും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ മൂന്നുവിഷയങ്ങളിൽനിന്നുമുള്ള ചോദ്യങ്ങൾ ഉണ്ടാകും. കോംപ്രിഹൻഷൻ, റീസണിങ്, അനലിറ്റിക്കൽ എബിലിറ്റി മികവുകൾ വിലയിരുത്തുന്നതാകും ചോദ്യങ്ങൾ. ചില ചോദ്യങ്ങൾക്ക്, ഉത്തരം തെറ്റിയാൽ മാർക്ക് നഷ്ടമാകും. മാർക്കിങ് സ്കീം പരീക്ഷാവേളയിൽ നൽകുന്ന നിർദേശങ്ങളിൽ ഉണ്ടാകും. സിലബസ് jeeadv.ac.in-ൽ ലഭിക്കും. മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പർ, സൈറ്റിലുണ്ട് (ആർക്കൈവ്സ് ലിങ്ക്). പ്രാക്ടീസ് ടെസ്റ്റുകൾ സൈറ്റിൽ ലഭ്യമാക്കും.

രജിസ്ട്രേഷൻ

ജെ.ഇ.ഇ. മെയിൻ പേപ്പർ 1 ഫലപ്രഖ്യാപനം വന്നുകഴിഞ്ഞ്, അർഹത ലഭിക്കുന്നവർക്ക് jeeadv.ac.in വഴി ഏപ്രിൽ 30-ന് രാവിലെ 10 മുതൽ മേയ് നാലിന് വൈകീട്ട് അഞ്ചുവരെ അഡ്വാൻസ്ഡിന് രജിസ്റ്റർചെയ്യാം. വനിതകൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് രജിസ്ട്രേഷൻ ഫീസ് 1450 രൂപയാണ്. മറ്റുള്ളവർക്ക് 2900 രൂപയും. മേയ് അഞ്ചിന് വൈകീട്ട് അഞ്ചുവരെ തുക അടയ്ക്കാം. ജൂൺ 18-ന് ഫലപ്രഖ്യാപനം ഉണ്ടാകും.

പരീക്ഷാകേന്ദ്രം

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ (ഐ.ഐ.ടി. ഹൈദരാബാദ് മേഖല): ആലപ്പുഴ, കണ്ണൂർ, കാസർകോട്, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ. അപേക്ഷ നൽകുമ്പോൾ മുൻഗണന നിശ്ചയിച്ച് എട്ട് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം. വിദേശത്ത് കേന്ദ്രമില്ല.

ബി.ആർക്‌. പ്രവേശനം

ജെ.ഇ.ഇ. അഡ്വാൻസ്ഡ് യോഗ്യത നേടുന്നവർക്ക് വാരാണസി, ഖരഗ്പുർ, റൂർഖി എന്നീ ഐ.ഐ.ടി.കളിലുള്ള ബി.ആർക്‌ പ്രോഗ്രാം പ്രവേശനത്തിൽ താത്‌പര്യമുണ്ടെങ്കിൽ ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് (എ.എ.ടി.) രജിസ്റ്റർ ചെയ്ത് പരീക്ഷ അഭിമുഖീകരിക്കണം. ജൂൺ 18-ന് രാവിലെ 10 മുതൽ 19-ന് വൈകീട്ട് അഞ്ചുവരെ സൗകര്യം ലഭിക്കും. ജൂൺ 21-ന് നടത്തുന്ന ആർക്കിടെക്ചർ അഭിരുചിപരീക്ഷ, ഒരു യോഗ്യതാപരീക്ഷ മാത്രമാണ്. അതിന്, നിശ്ചയിക്കപ്പെടുന്ന കട്ട് -ഓഫ് മാർക്ക് (എത്രയെന്ന് മുൻകൂട്ടി അറിയിക്കാറില്ല) നേടുന്നവർ പരീക്ഷ ജയിച്ചതായി പരിഗണിക്കും.

എല്ലാവിഭാഗക്കാർക്കും പൊതുവായ ഒരു കട്ട്-ഓഫ് ആയിരിക്കും. കാറ്റഗറി അനുസരിച്ച് പ്രത്യേകം പ്രത്യേകം കട്ട്- ഓഫ് ഉണ്ടായിരിക്കില്ല. മാത്രമല്ല, ഈ പരീക്ഷയ്ക്ക് പ്രത്യേകം റാങ്ക് ഇല്ല. ആർക്കിടെക്ചർ അഭിരുചിപരീക്ഷയിൽ യോഗ്യത നേടുന്നവരുടെ ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ചാകും ഐ.ഐ.ടി. ബി.ആർക്ക് പ്രവേശനം. എ.എ.ടി. ഫലം ജൂൺ 25-ന് പ്രഖ്യാപിക്കും.

Content Highlights: JEE Advanced 2023, Important Dates, JEE Main 2023, JEE registration fees, date, notification

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


marriage

2 min

സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ത്ത് കേരളം; കേന്ദ്രത്തിന് കത്തയച്ചു

Mar 31, 2023

Most Commented