സ്വന്തം നേട്ടം പാഠപുസ്തകത്തിൽ പഠിച്ച ടീച്ചർ; ജെയ്നസ് ജേക്കബിന് ദേശീയ അധ്യാപക പുരസ്കാരം


അധ്യാപനത്തെ അഭിനിവേശമായി കാണുന്ന ഈ അധ്യാപികയ്ക്ക് നേട്ടങ്ങളുടെ ഒരു പട്ടിക തന്നെ കൂട്ടിനുണ്ട്.

ജെയ്‌നസ് ജേക്കബ്

തൃശ്ശൂർ: ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ഒരു സർട്ടിഫിക്കറ്റ് കോഴ്‌സിന് ചേർന്ന അധ്യാപിക, പഠിക്കാനുള്ള പാഠങ്ങൾ വായിച്ചുവരുമ്പോൾ ഞെട്ടി. 23-ാം പേജിൽ പറഞ്ഞിരിക്കുന്നത് അധ്യാപിക എന്ന നിലയിലുള്ള സ്വന്തം മികവുകളായിരുന്നു. ജെയ്‌നസ് ജേക്കബ് എന്ന ആ അധ്യാപികയ്ക്കാണ് ഇപ്പോൾ ദേശീയ അധ്യാപക പുരസ്‌കാരം ലഭിച്ചത്; പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിന്റെയും കേരളത്തിന്റെയും അഭിമാനമായത്. ജെയ്‌നസ് ജേക്കബ് അടക്കം 46 പേർ ദേശീയ പുരസ്കാരത്തിന് അർഹരായി.

കേന്ദ്രീയ വിദ്യാലയ സംഘടൻ വിഭാഗത്തിലാണ് ജയ്‌നസിനു ബഹുമതി. രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളുടെ ഗണത്തിലാണ് ജെയ്‌നസ് ജേക്കബ് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്ത് ഈ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ ഒരാൾ. അധ്യാപനത്തെ അഭിനിവേശമായി കാണുന്ന ഈ അധ്യാപികയ്ക്ക് നേട്ടങ്ങളുടെ ഒരു പട്ടിക തന്നെ കൂട്ടിനുണ്ട്. ഉയർന്ന ക്ലാസുകളിൽ പഠിപ്പിക്കാനുള്ള യോഗ്യതയുണ്ടായിട്ടും സ്ഥാനക്കയറ്റം വേണ്ടെന്നുവെച്ച് പ്രൈമറി കുട്ടികളുടെ പഠനം പാൽപ്പായസമാക്കുന്നതാണ് ടീച്ചർക്കിഷ്ടം.

2010-ൽ മാനവവിഭവ മന്ത്രാലയത്തിന്റെ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ അവാർഡ് രാഷ്ട്രപതിയിൽനിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്. അമേരിക്കയിൽനിന്ന് 2020-ൽ ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പ് നേടിയ ജെയ്‌നസ്, 2012-ൽ റീജണൽ തലത്തിലും 2013-ൽ ദേശീയതലത്തിലും കേന്ദ്രീയ വിദ്യാലയങ്ങൾക്കുള്ള ഇൻസെന്റീവ് അവാർഡുകൾ നേടി. ജപ്പാനിലും അമേരിക്കയിലും അധ്യാപക വിനിമയ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഒളരി ചാഴൂർ പരേതനായ ജേക്കബിന്റെയും സിസിലിയുടെയും മകളായ ജെയ്‌നസ് അയ്യന്തോളിലെ കെസൻ അവിഘ്‌നയിലാണ് താമസം. റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥൻ സാജൻ ജോസാണ് ഭർത്താവ്. 2004 മുതൽ പുറനാട്ടുകരയിലാണ് ജെയ്‌നസ് ജേക്കബ് പഠിപ്പിക്കുന്നത്.

കുട്ടികൾക്കായി കോമിക് പുസ്തകം സ്വയം തയ്യാറാക്കി

ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് ഹിന്ദി പ്രയാസമാവുന്നു എന്നു കണ്ടപ്പോൾ ജെയ്‌നസ് പാഠഭാഗങ്ങൾ കോമിക് രൂപത്തിൽ സ്വയം തയ്യാറാക്കി. അതിലെ ഷീറ്റുകൾ ഓരോന്നും കാർഡ് രൂപത്തിലാക്കി ലാമിനേറ്റ് ചെയ്ത് കുട്ടികൾക്ക്‌ നൽകി. ടീച്ചർ ഉദ്ദേശിച്ച ഫലം ഉണ്ടാവുകയും ചെയ്തു.

ക്ലാസിൽ പഠിപ്പിക്കുന്നതാണ് അധ്യാപകരുടെ കടമ എന്നത് മാറിയെന്നാണ് ടീച്ചർ പറയുന്നത്. അറിവിനും കുട്ടിക്കുമിടയിലെ മനുഷ്യബന്ധം മാത്രമാണ് അധ്യാപകർ. ഓൺലൈൻ സാധ്യതകൾ കുട്ടികൾക്ക് ഏറ്റവും രസകരമാക്കിയ അധ്യാപിക കൂടിയാണ് ജെയ്‌നസ്.

Content Highlights: Jainus Jacob bags national awards to Teachers 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented