പത്തുവര്‍ഷത്തോളം കെട്ടിക്കിടന്ന ഫയലുകള്‍ തീര്‍പ്പാക്കി, പി.എസ്.സിയെ രാജ്യത്തിന് മാതൃകയാക്കി| അഭിമുഖം


പ്രദീപ് പയ്യോളി

എം.കെ സക്കീർ

ആറുവര്‍ഷംവീതം പി.എസ്.സി. അംഗവും ചെയര്‍മാനുമായി സേവനമനുഷ്ഠിച്ച് അഡ്വ. എം.കെ. സക്കീര്‍ 30-ന് പടിയിറങ്ങും. കേരള പി.എസ്.സി.യുടെ മുഖച്ഛായമാറ്റുകയും രാജ്യത്തിനാകെ മാതൃകയാക്കുകയും ചെയ്തുവെന്ന ചാരിതാര്‍ഥ്യത്തോടെയാണ് മടക്കം. പൊന്നാനി പെരുമ്പടപ്പ് സ്വദേശി. കുവ്വക്കാട്ടില്‍ ബാവക്കുട്ടിയുടെയും സാറയുടെയും മകന്‍. പി.എസ്.സി.യിലെ പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും പങ്കുവെക്കുകയാണ് അദ്ദേഹം.

? അഭിഭാഷകനില്‍നിന്ന് പി.എസ്.സി. ചെയര്‍മാനിലേക്കുള്ള മാറ്റം

പൊന്നാനി, തൃശ്ശൂര്‍ കോടതികളിലും ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തശേഷം തൃശ്ശൂരില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരിക്കെയാണ് 2011-ല്‍ പി.എസ്.സി. അംഗമാകുന്നത്. 2016 ഒക്ടോബര്‍ 30-ന് പഴയചെയര്‍മാന്‍ ഒഴിഞ്ഞപ്പോള്‍ ചെയര്‍മാനായി.? പി.എസ്.സി.യില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതെങ്ങനെ

അംഗങ്ങളും 1800-ഓളം ജീവനക്കാരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് പി.എസ്.സി.യില്‍ മാറ്റങ്ങള്‍ വരുത്താനും പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനും കഴിഞ്ഞത്. ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് പരാതിപറയാനും സംവദിക്കാനും അവസരം നല്‍കി. പി.എസ്.സി.യില്‍ കാലോചിതമാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. പരീക്ഷാ -നിയമന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മുമ്പ് വര്‍ഷങ്ങള്‍ വേണ്ടിവന്നിരുന്നു. ചുമതലയേറ്റയുടനെ കെട്ടിക്കിടന്ന ഫയലുകളെല്ലാം പരിശോധിച്ചു. രണ്ടുവര്‍ഷത്തിനുള്ളില്‍ത്തന്നെ പരീക്ഷ നടത്തി അഭിമുഖം വേഗമാക്കി റാങ്ക് പട്ടികപ്രസിദ്ധീകരിക്കാനും കഴിഞ്ഞു. 2018 ആകുമ്പോഴേക്കും പത്തുവര്‍ഷത്തോളമുള്ള കെട്ടിക്കിടന്ന ഫയലുകള്‍ തീര്‍പ്പാക്കി. 2000-ത്തോളം റാങ്ക് പട്ടികകള്‍ പ്രസിദ്ധീകരിക്കാനും കൂടുതല്‍ വിജ്ഞാപനമിറക്കാനും കഴിഞ്ഞു.

? നടപ്പിലാക്കിയ പരിഷ്‌കാരങ്ങളും നേട്ടങ്ങളും

2016 മുതല്‍ രണ്ടുലക്ഷത്തോളം പുതിയ നിയമനങ്ങള്‍ നടത്തി. ആദിവാസി ഊരുകളില്‍നിന്ന് ഫോറസ്റ്റ്, എക്‌സൈസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഗോത്രവിഭാഗക്കാരെ കണ്ടെത്തി എക്‌സൈസിലേക്കും പോലീസിലേക്കും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ഉള്‍പ്പെടെ 200 പേര്‍ക്ക് ജോലി നല്‍കി. ട്രാന്‍സ്‌ജെന്‍ഡ റുകള്‍ക്ക് അപേക്ഷിക്കാന്‍ അവസരമുണ്ടാക്കി. സമുദായ സംവരണത്തിന്റെ ഭാഗമായി നീക്കിവെച്ച ഒഴിവുകള്‍ പ്രത്യേക കമ്മിറ്റിയുണ്ടാക്കി 90 ശതമാനം നികത്തി. കെ.എ.എസ്. നിലവില്‍വന്നു. ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്താന്‍ ഏഴു പരീക്ഷാകേന്ദ്രങ്ങള്‍ തുടങ്ങി. കേരളത്തിലെ 50 എന്‍ജിനിയറിങ് കോളേജുകള്‍ പി.എസ്.സി. ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രമാക്കി അനുമതി നല്‍കി. ഇതു വഴി 8000 മുതല്‍ 10,000 വരെ ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞു. 50 ശതമാനം പരീക്ഷകള്‍ ഓണ്‍ലൈനാക്കി. ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി. ക്ലാര്‍ക്ക് പ്രാഥമിക പരീക്ഷയെഴുതാന്‍ 10, 12 ക്ലാസ് യോഗ്യതയുള്ള 40 ലക്ഷത്തോളം ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നല്‍കി. ഇത് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഗുണനിലവാരം മെച്ചപ്പെടുത്തി. സിലബസ് പരിഷ്‌കരണത്തിലൂടെ ജോലിക്കനുസൃതമായ ചോദ്യങ്ങള്‍ തയ്യാറാക്കി.

കോവിഡ് കാലത്ത് ഇന്ത്യയിലാകമാനം പരീക്ഷനടത്തിപ്പും നിയമനവും മുടങ്ങിയപ്പോഴും ജീവനക്കാരും അംഗങ്ങളും കൈകോര്‍ത്ത് പി.എസ്.സി.യെ പൂര്‍ണതോതില്‍ സജ്ജമാക്കി. 90 ലക്ഷം ഉദ്യോഗാര്‍ഥികള്‍ കോവിഡ് കാലത്തും പരീക്ഷ എഴുതി. ഇന്ത്യയിലെ എല്ലാ പി.എസ്.സി.കളും കേരള പി.എസ്.സി.യുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ തുടങ്ങി. ഡിജി ലോക്കര്‍ സംവിധാനം നടപ്പിലാക്കി.

? ഏറ്റവും സന്തോഷമുണ്ടാക്കിയ കാര്യങ്ങള്‍

പരീക്ഷ പരിഷ്‌കരണത്തിലെ നിയമതടസ്സങ്ങള്‍ നീക്കാന്‍ കഴിഞ്ഞു. ഇത് പി.എസ്.സി. ദേശീയസമ്മേളനത്തില്‍പ്പോലും അംഗീകാരം നേടിത്തന്നു. ആറു വര്‍ഷംകൊണ്ട് ഓരോ ജില്ലകളിലുമെത്തി 50,000 പേരുമായി ജോലിക്ക് അഭിമുഖം നടത്താന്‍ കഴിഞ്ഞു.

? സംസ്ഥാനസര്‍ക്കാരിന്റെ സഹകരണം

സര്‍ക്കാരുമായി ഒരിക്കലും അഭിപ്രായഭിന്നതയുണ്ടായിട്ടില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഏറെ കൃത്യതയും സഹകരണവും കാട്ടി. പി.എസ്.സി. ഓഫീസുകള്‍ക്ക് കെട്ടിടം പണിയുന്നതിന് സ്ഥലമനുവദിച്ചും നല്ല രീതിയില്‍ സഹകരിച്ചു.

? മനഃപ്രയാസമുണ്ടാക്കിയ കാര്യങ്ങള്‍

ഉദ്യോഗാര്‍ഥികള്‍ നടത്തിയ കോപ്പിയടിയടക്കമുള്ള ക്രമക്കേടുകളില്‍ പി.എസ്.സിക്ക് പങ്കുള്ളപോലെ തെറ്റായ പ്രചാരണമുണ്ടായത്. ചില റാങ്ക് ലിസ്റ്റിലുള്ളവരുടെ സമരവും വേദനിപ്പിച്ചു.

? ഇനിയെന്താണ് പദ്ധതി

വീണ്ടും അഭിഭാഷക ജോലിക്കിറങ്ങും. പി.എസ്.സി. സേവനകാലത്ത് സഹകരിച്ച, മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും നന്ദി.

ലിസിയാണ് അഡ്വ എം.കെ.സക്കീറിന്റെ ഭാര്യ. മക്കള്‍: അഡ്വ. അജീസ്, നിഖിത. മരുമകന്‍: ഷാബില്‍.

Content Highlights: Interview with PSC Chairman Advocate M K Sakeer, who will be relieving today


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented