Representational Image | Photo: canva
ഇന്റർ ഡിസിപ്ലിനറി പഠനങ്ങളുടെ പ്രസക്തിയേറുന്ന കാലത്ത് പ്ലസ്ടു ജയിച്ചവർക്ക് നിയമവും മാനേജ്മെൻറും ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകളിലൂടെ പഠിക്കാൻ ദേശീയ സ്ഥാപനങ്ങളിൽ അവസരം.
ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ലോ
ബിസിനസ് മാനേജ്മെൻറ്, ലോ, ഗവേണൻസ് എന്നീ വിഷയങ്ങൾ ഉൾപ്പെടുന്ന ഇൻറർ ഡിസിപ്ലിനറി സ്വഭാവമുള്ളതാണ് റോത്തക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് നടത്തുന്ന പഞ്ചവത്സര ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ ലോ (ഐ.പി.എൽ.). കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇൻറഗ്രേറ്റഡ് ബി.ബി.എ.-എൽഎൽ.ബി. ബിരുദം ലഭിക്കും. എക്സിറ്റ് ഓപ്ഷൻ ഇല്ല.
യോഗ്യത: പ്ലസ്ടു ജയിച്ചിരിക്കണം. 10, 12 ക്ലാസുകളിൽ 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷിക്കാർക്ക് 55 ശതമാനം) നേടണം. പന്ത്രണ്ടാംക്ലാസ് പരീക്ഷ 2022-23ൽ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.
പ്രവേശനം: രണ്ട് ചാനലുകൾ വഴി 1. കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) 2023 റാങ്ക് പരിഗണിച്ച്. 2. ക്ലാറ്റ് 2023 അഭിമുഖീകരിക്കാൻ കഴിയാതെപോയവർക്ക് 2023-ലെ ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റ് (ഐ.പി.എം. എ.ടി.). ക്ലാറ്റ്/ഐ.പി.എം. എ.ടി. സ്കോർ പരിഗണിച്ച് അപേക്ഷകരെ ഷോർട്ട്ലിസ്റ്റ് ചെയ്യും. പ്രവേശനപരീക്ഷാ സ്കോർ, അക്കാദമിക് മികവ്, േപഴ്സണൽ ഇൻറർവ്യൂ എന്നിവ പരിഗണിച്ച് അന്തിമ മെരിറ്റ് പട്ടിക തയ്യാറാക്കും. അപേക്ഷ www.iimrohtak.ac.in ലെ പ്രോഗ്രാം ലിങ്ക് വഴി നൽകാം. ക്ലാറ്റ് വഴിയുള്ള പ്രവേശനത്തിന് ഏപ്രിൽ 20 വരെയും ഐ.പി.എം. എ.ടി. വഴിയുള്ള പ്രവേശനത്തിന് ഫെബ്രുവരി ആറുമുതൽ, ഏപ്രിൽ 10 വരെ അപേക്ഷിക്കാം.
ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ്
ഹൈദരാബാദ്, നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (നൾസർ) യൂണിവേഴ്സിറ്റി ഓഫ് ലോ, മാനേജ്മെൻറ് സ്റ്റഡീസ് വകുപ്പ് നടത്തുന്ന അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ് (ഐ.പി.എം.) ബിസിനസ് മാനേജ്മെൻറിൽ കരിയർ രൂപപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്ലസ് ടു വിജയിച്ച വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ളതാണ്. അഞ്ചുവർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, ബാച്ച്ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ.), മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) ബിരുദങ്ങൾ ലഭിക്കും. എക്സിറ്റ് ഓപ്ഷനുണ്ട്. അപേക്ഷ doms.nalsar.ac.in വഴി ഇപ്പോൾ നൽകാം. അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല.
Content Highlights: integrated programme in law and business management
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..