പരീക്ഷകളില്‍ തോറ്റവരോട്...വാണവരേക്കാള്‍ വീണവരാണ് കൂടുതല്‍, യാത്ര മുന്നോട്ട് തന്നെ


'ഞാന്‍ പറഞ്ഞു തീര്‍ത്ത ഈ മൂന്ന് പാരഗ്രാഫിന് എന്റെ ജീവിതത്തിലെ 12 വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുണ്ട്. കഴുത്തില്‍ സ്റ്റെതസ്‌കോപ്പ് ഇട്ടു മുഖത്ത് ചിരിയുമായി നില്‍ക്കുന്ന എന്റെ ചില അനുഭവങ്ങള്‍ ആണ് ഇവിടെ കുറിച്ചത് '-ഡോ.മെജോ ലൂക്കോസ്

ഡോ.മെജോ ലൂക്കോസ്.

വാണവരേക്കാള്‍ വീണവരാണ് ഈ ലോകത്ത് ആള്‍ബലത്തില്‍ എന്നും മുന്നില്‍. പക്ഷേ, പരാജയപ്പെട്ടവന്റെ കഥകള്‍ ആരും കേട്ടില്ല. വിജയിച്ചവന്‍ ആഘോഷിക്കപ്പെട്ടു. വിജയിച്ചവന്റെ കഥയിലും പരാജയത്തിന്റെ കയ്പുണ്ടായിരുന്നു. കയ്പുനീരില്‍ പകയ്ക്കാതെ നല്ല നാളെകളില്‍ പ്രതീക്ഷ വെച്ചവരാണ് ആ വിജയികള്‍. അവരുടെ കഥകള്‍ തോല്‍വികളില്‍ കാലിടറാതെ വീണ്ടും നടക്കാന്‍ നമ്മെ എന്നും പ്രേരിപ്പിക്കും.

ചെറിയ തോല്‍വികള്‍ പോലും അംഗീകരിക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ നമുക്കിടയിലുണ്ട്. അവര്‍ക്കായി മനോഹരമായ കുറിപ്പ് പങ്കുവെയ്ക്കുകയാണ് കൊല്ലം എഴുകോണ്‍ ഇ.എസ്.ഐ.സി ഹോസ്പിറ്റല്‍ ജനറല്‍ വിഭാഗം ഡോക്ടറും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഡോ.മെജോ ലൂക്കോസ്. ഇത് വിജയിച്ചവര്‍ക്കോ വിജയിക്കാന്‍ പോകുന്നവര്‍ക്കോ വേണ്ടിയല്ല.. തോറ്റുപോയവര്‍ക്കായി എഴുതുന്നത് എന്ന് മെജോ പോസ്റ്റില്‍ പറയുന്നു

എന്റെ തോല്‍വികളുടെ കഥ
ചരിത്രം എന്നും വിജയിച്ചവരുടെ കൂടെയാണ്. തോറ്റു പോയവര്‍ക്കും ഒരുപാടു കഥകള്‍ പറയുവാന്‍ ഉണ്ടാവും. ഇതെന്റെ തോല്‍വികളുടെ കഥയാണ്.
പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ തൊട്ടു രണ്ടു വര്‍ഷം എന്‍ട്രന്‍സ് പരിശീലിച്ചു. 2012 ല്‍ ആദ്യ തവണ ദയനീയമായി പരാജയപ്പെട്ടു. ഒരു വര്‍ഷം കളഞ്ഞു ഒരിക്കല്‍കൂടി ശ്രമിച്ചാല്‍ കിട്ടുമെന്ന് ഉറപ്പായിരുന്നു.ഹോസ്റ്റലില്‍ നിന്ന് രാപകല്‍ ഇല്ലാതെ പഠിച്ചു. ശ്രമിച്ചു. ജനറല്‍ കാറ്റഗറിയില്‍ കേരളത്തില്‍ എംബിബിഎസ് കിട്ടാന്‍ ഭാഗ്യം കൂടെ വേണം എന്ന് തിരിച്ചറിഞ്ഞ വര്‍ഷം. ഒരിക്കല്‍ കൂടെ സ്വപ്നങ്ങള്‍ തകര്‍ന്നു വീണു.

പിന്നൊരു ഒളിച്ചോട്ടമായിരുന്നു. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മുന്നില്‍ തല കുനിച്ച് ജീവിക്കേണ്ട എന്ന് തീരുമാനിച്ച് നടത്തിയ ഒളിച്ചോട്ടം എത്തിയത് ഉക്രൈനിലാരുന്നു. 2014 ല്‍ നടന്ന റഷ്യ - ഉക്രൈന്‍ യുദ്ധം ആയിരുന്നു ഇത്തവണ സ്വപ്നങ്ങള്‍ക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തിയത്. സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെ കൈയില്‍ ജീവന്‍ മാത്രമായി തിരികെ എങ്ങനെയോ പറന്നു ഇറങ്ങി. പിന്നീട് തിരികെ പോയതുമില്ല.??
ഡിഗ്രിയും ജോലിയും ഇല്ലാത്തവന് ആളുകള്‍ക്ക് മുന്‍പില്‍ ഉത്തരവും ഉണ്ടാവില്ലെന്ന് ഞാന്‍ മനസ്സിലാക്കി.
+1 കഴിഞ്ഞ് ഏകദേശം 3 വര്‍ഷം ആയിരുന്നു. ഒരിക്കല്‍ കൂടെ എന്‍ട്രന്‍സ് പരിശീലനം തേടി പോയി. വീണ്ടും പാലാ ബ്രില്ലയന്റിലെക്ക് .അഡ്മിഷന്‍ കിട്ടാന്‍ സാധ്യത വളരെ കുറവാണ് എന്ന് അറിഞ്ഞു. പഠിച്ചതോക്കെ ഞാനും മറന്നു തുടങ്ങിയിരുന്നു. കൂടെ സ്വപ്നങ്ങളും. തിരികെ തല താഴ്ത്തി ഞാന്‍ നടന്നു തുടങ്ങി. പണ്ട് പഠിപ്പിച്ച സജിത്ത് സാര്‍ കണ്ടപ്പോള്‍ കാര്യങ്ങള്‍ തിരക്കി . ഇവന്‍ ക്ലാസിലെ ഏതേലും ബെഞ്ചിന്റെ ഒരു മൂലയ്ക്ക് ഇരുന്നൊള്ളും ഒരു അവസരം കൂടെ കൊടുക്കണം എന്ന് പറഞ്ഞു അഡ്മിഷന്‍ ശെരിയാക്കി തന്നു. സാര്‍ തന്ന ആത്മവിശ്വാസത്തില്‍ ആറ് മാസം നന്നായി പഠിച്ചു. പരീക്ഷ എഴുതി.
സീറ്റു ഉറപ്പിച്ചു വിശ്രമം തുടങ്ങി. മറക്കാന്‍ ആഗ്രഹിച്ച മൂന്ന് വര്‍ഷങ്ങള്‍.??
വിജയിച്ചു തുടങ്ങി എന്ന് നിങ്ങളെ പോലെ ഞാനും കരുതി. ചോദ്യപേപ്പര്‍ ചോര്‍ന്നു. പരീക്ഷ അസാധുവാക്കി. കണ്ണുനീരില്‍ പുസ്തകങ്ങള്‍ കുതിരാതെ വീണ്ടും 3 മാസം പഠിച്ചു. 2015 ല്‍ എംബിബിഎസ് സീറ്റ് കരസ്ഥമാക്കി. അവസാന വര്‍ഷത്തില്‍ എത്താന്‍ കുറെ രാത്രികള്‍ ഉറങ്ങാതെ ഇരുന്നു. പഠിച്ചു. കൂടെ ഉളളവര്‍ ഒക്കെ മികച്ച ജോലികള്‍ നേടി. വിവാഹിതര്‍ ആയവരും വിദേശത്ത് ജോലി നേടിയവരും ഏറെ. ഹോസ്റ്റല്‍ മുറിയും ലൈബ്രറിയും ചെറിയ യാത്രകളും ഒക്കെ ആയി ഞാന്‍ ഒതുങ്ങി.
2019 ല്‍ നടന്ന അവസാന വര്‍ഷ പരീക്ഷ വീണ്ടും എന്നെ തകര്‍ത്തു കളഞ്ഞു. ഗൈനക്കോളജിയില് 3 മാര്‍ക്കിന് ഞാന്‍ ഡോക്ടര്‍ ആവില്ലെന്ന് ആരോ വിധി എഴുതി. മറ്റു തോല്‍വികള്‍ പോലെ ആയിരുന്നില്ല ഇത്. ഞാന്‍ ആകെ തളര്‍ന്നു തുടങ്ങിയിരുന്നു . 10 കിലോയോളം ഭാരം കുറഞ്ഞിരുന്നു. കോടതിയെ സമീപിച്ചു. വീണ്ടും മൂല്യനിണ്ണയം നടത്തി. 3 മാര്‍ക്കിന് തോറ്റ എനിക്ക് 12 മാര്‍ക്കിന് അധികം യോഗ്യത ഉണ്ടായിരുന്നു എന്ന് യൂണിവേഴ്‌സിറ്റി തിരിച്ചറിഞ്ഞപ്പോള്‍ എനിക് നഷ്ടമായത് 8 മാസങ്ങള്‍ കൂടെ...
ഒടുവില്‍ ഹൗസ് സര്‍ജന്‍സി. ഉറക്കമില്ലാത്ത രാത്രികള്‍
പരിചിതമാക്കിയ ഒരു വര്‍ഷം അങ്ങനെ കടന്നു പോയി. രജിസ്‌ട്രേഷന്‍ നേടി. ഡോക്ടര്‍ ആയി. സേവനവും തുടങ്ങി കുറച്ച് നാളുകളുമായി.
ഞാന്‍ പറഞ്ഞു തീര്‍ത്ത ഈ മൂന്ന് പാരഗ്രാഫിന് എന്റെ ജീവിതത്തിലെ 12 വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുണ്ട്. കഴുത്തില്‍ സ്റ്റെതസ്‌കോപ്പ് ഇട്ടു മുഖത്ത് ചിരിയുമായി നില്‍ക്കുന്ന എന്റെ ചില അനുഭവങ്ങള്‍ ആണ് ഇവിടെ കുറിച്ചത്. ഡോക്ടര്‍മാര്‍ക്ക് ഒക്കെ സുഖജീവിതം അല്ലേ എന്ന് ചോദിക്കുമ്പോള്‍ എന്റെ മുഖത്ത് വിരിയുന്ന ചിരിക്ക് പിന്നിലെ നിങ്ങള്‍ അറിയാത്ത കഥകള്‍ ഇതൊക്കെ ആവാം.
ഒരുപക്ഷേ ഇത് എന്റെ മാത്രം കഥ ആവണം എന്നില്ല.
എന്നെപോലെ ഉള്ള ഒരുപാട് പേരുടെ കഥ കൂടിയാവാം ഇത്. വീണുപോയവരുടെ കഥ കൂടെ ആവാം.
പരീക്ഷകളില്‍ പരാജയപ്പെട്ടു പോയവരോടും നീറ്റ് പരീക്ഷ എഴുതി ഇരിക്കുന്ന കുട്ടികള്‍ക്കും വേണ്ടി കുറിക്കുന്നതാണ് ഇത്. കാരണം ഉപദേശിക്കാന്‍ അറിയില്ല. കഥകള്‍ പറയാന്‍ അറിയാം. വീണുപോയേക്കാം. വാണവരേക്കാള്‍ വീണവരാണ് കൂടതല്‍. അവരുടെ കഥകള്‍ ആരും പറയാറില്ലെന്ന് മാത്രം. കഥകള്‍ പറയാന്‍ ബാക്കി വച്ച് പോയി മറഞ്ഞ എത്രയോപേര്..
തോല്‍വികള്‍ ഇനിയും തേടി വന്നേക്കാം.. പക്ഷേ യാത്രകള്‍ തുടരുക ആണ്.. മുന്നോട്ട്... മുന്നോട്ട്...
ഇത് വിജയിച്ചവര്‍ക്കോ വിജയിക്കാന്‍ പോകുന്നവര്‍ക്കോ വേണ്ടിയല്ല.. തോറ്റൂപോയവര്‍ക്കായി Dr. Mejo Lukose എഴുതുന്നത്...

Content Highlights: inspiring story of Dr. Mejo Lukose


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented