ഹൈദരാബാദിലെ പി.എച്ച്ഡി വേണ്ടെന്ന് വെച്ച് അവതാരകയായി; ആർദ്ര ഇനി ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലേക്ക്


രശ്മി രഘുനാഥ്

പഠനത്തിനും ജോലിക്കും വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് മന്നത്ത് പദ്‌മനാഭന്റെ പിൻമുറക്കാരി

ആർദ്ര ബാലചന്ദ്രൻ

കോട്ടയം: ഓരോ സ്റ്റേജിലും പരിപാടികൾ നിയന്ത്രിക്കുന്ന ‘മാസ്റ്റർ ഓഫ് സെറിമണി’യായി തിളങ്ങുമ്പോൾ ആർദ്ര ബാലചന്ദ്രന് ലഭിച്ചിരുന്ന ഊർജം ചെറുതായിരുന്നില്ല. ആ ആനന്ദം ഉപേക്ഷിക്കാൻ മടിതോന്നിയപ്പോൾ വിദേശത്തുപോയുള്ള ഉപരിപഠനംപോലും വൈകി. ഓണംകഴിഞ്ഞ് കൃത്യം അഞ്ചാംദിനം ലണ്ടനിലെ സ്കൂൾ ഓഫ് എക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ ‘സ്ട്രാറ്റജിക്ക് കമ്യൂണിക്കേഷൻ’ പഠിക്കാൻ പോകുമ്പോൾ ആർദ്ര കടന്നുപോയ വഴികൾ പുതുതലമുറയ്ക്ക് ആവേശം പകരുന്നതാണ്.

ഹൈദരബാദ് കേന്ദ്ര സർവകലാശാലയിൽ പിഎച്ച്.ഡി. ചെയ്യാനുള്ള അവസരംപോലും വേണ്ടെന്നുവെച്ചാണ് വേദികളിൽ ആർദ്ര തുടർന്നത്. വൈജ്ഞാനിക സമ്മേളനങ്ങളുടെയും ബിസിനസ്, സർക്കാർ സംരംഭങ്ങളുടെയും വേദികളിൽ എം.സി. (മാസ്റ്റർ ഓഫ് സെറിമണി) ആയി വിജയക്കൊടി പാറിച്ചത്. കണ്ണൂർ എയർപോർട്ട് ഉദ്ഘാടനം, ഐ.എഫ്.എഫ്.കെ., ചലച്ചിത്ര അവാർഡ് ചടങ്ങ്, വനിതാ ശിശുസംരക്ഷണ വകുപ്പ്, വിനോദസഞ്ചാരവകുപ്പ് എന്നിങ്ങനെ സർക്കാർ വേദികൾ.

കോവിഡാനന്തരം ട്വിറ്ററിന്റെ ക്ഷണം തേടിയെത്തി. കോവിഡ് രോഗപ്രതിരോധത്തിന് കേരളം നടത്തിയ മുന്നേറ്റത്തിന് സർക്കാർ വഹിച്ച പങ്ക് എന്നതായിരുന്നു വിഷയം. ട്വിറ്ററിൽ ലോകത്തെമ്പാടുമുള്ളവര്‍ മുഖ്യമന്ത്രിയുമായി തത്സമയം സംവദിച്ചു. അവർക്കൊപ്പം ആർദ്രയുമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ അനായാസം ചോദ്യങ്ങളിലേക്കും ഉത്തരങ്ങളിലേക്കും കൂട്ടിക്കൊണ്ട് പോയതിന്റെ ക്രെഡിറ്റ് ട്വിറ്റർ പൂർണമായി ആർദ്രയ്ക്ക് നൽകി.

അച്ഛൻ ഡോ. പി.ബാലചന്ദ്രൻ, അമ്മ ഡോ. പി.എസ്.സുമാദേവി എന്നിവർക്കൊപ്പം ആർദ്ര

‘ഹൈദരബാദ് സർവകലാശാലയിൽ എം.എ. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കഴിഞ്ഞപ്പോൾ കാമ്പസ് ഇന്റർവ്യൂ കഴിഞ്ഞ് ഗൂഗിളിൽ ജോലികിട്ടി. അന്നേ കരുതി കുറേ നാൾ ജോലിചെയ്തിട്ടുമതി പഠനമെന്ന്. അതുകൊണ്ടാണ് ജെ.ആർ.എഫ്. കിട്ടി ഹൈദരബാദ് സർവകലാശാലയിൽ പി.എച്ച്.ഡി. ചെയ്യാനുള്ള അവസരംപോലും വേണ്ടെന്നുവെച്ചത്,’ ആർദ്ര പറയുന്നു.

വേറിട്ടവഴിയിൽ സഞ്ചരിച്ച് വിജയം നേടിയ എൻ.എസ്.എസ്. സ്ഥാപകൻ മന്നത്ത് പദ്‌മനാഭന്റെ പിൻമുറക്കാരിക്ക് വേറിട്ട് നടന്നല്ലേ പറ്റൂ. മന്നത്ത് പദ്‌മനാഭന്റെ മകൾ ഡോ. എൻ.സുമതിക്കുട്ടിയുടെ മകൻ, കോട്ടയം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടും ഗൈനക്കോളജി വിഭാഗം ഡോക്ടറുമായ പി.ബാലചന്ദ്രന്റെ മകളാണ്. മെഡിക്കൽ കോളേജ് മുൻ ഫിസിയോളജി വകുപ്പ് മേധാവി ഡോ. പി.എസ്.സുമയാണ് അമ്മ.

Content Highlights: inspiring story of ardra balachandran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented