ബഹിരാകാശ പഠനം സ്വപ്‌നം കാണുന്നവരാണോ?സ്‌പേസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാം; ജോലിയും നേടാം


ജെ.ഇ.ഇ. അഡ്വാൻസ്ഡിൽ 1000-ത്തിനുള്ളിൽ ഓൾ ഇന്ത്യ റാങ്ക് നേടിയ പ്രവേശനത്തിൽ മുന്നിലെത്തിയ അഞ്ചുപേർക്ക് ആദ്യവർഷ ട്യൂഷൻ ഫീസ് ഒഴിവാക്കിനൽകും.

പ്രതീകാത്മക ചിത്രം | ഫോട്ടോ: AFP PHOTO / GCTC / Roscosmos / Irina SPECTOR

ബഹിരാകാശപഠനങ്ങളിൽ അഭിരുചിയും താത്പര്യവുമുള്ളവർക്ക് പഠിക്കാനും തുടർന്ന് ബഹിരാകാശവകുപ്പിൽ സയൻറിസ്റ്റ്/എൻജിനിയർ ആയി ജോലിനേടാനും അവസരം. തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി.) ആണ് ഇതിന് അവസരമൊരുക്കുന്നത്.

പ്രോഗ്രാമുകൾ

ഏറോസ്പേസ് എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് (ഏവിയോണിക്സ്) എന്നീ നാലുവർഷ ബി.ടെക്.; എൻജിനിയറിങ് ഫിസിക്സ് ബി. ടെക്.+മാസ്റ്റർ ഓഫ് സയൻസ്/എം.ടെക്. അഞ്ചുവർഷ ഡ്യുവൽ ഡിഗ്രി (ബി.ടെക്. കഴിഞ്ഞ് എക്സിറ്റ് ഓപ്ഷൻ ഇല്ല) എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. മാസ്റ്റർ ഓഫ് സയൻസ്-ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്, സോളിഡ് സ്റ്റേറ്റ് ഫിസിക്സ് എന്നിവയിലൊന്നിലും എം.ടെക്.-എർത്ത് സിസ്റ്റം സയൻസ്, ഒപ്‌റ്റിക്കൽ എൻജിനിയറിങ് എന്നിവയിലൊന്നിലും ആകാം.

യോഗ്യത

പ്ലസ്ടുതല യോഗ്യതാപരീക്ഷ അഞ്ചു വിഷയങ്ങൾക്ക് (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഭാഷാവിഷയം, ഇവ നാലുമല്ലാത്ത വിഷയം) മൊത്തം 75 ശതമാനം മാർക്ക് വാങ്ങി (പട്ടിക/ഭിന്നശേഷിക്കാർക്ക് 65 ശതമാനം) ജയിച്ചിരിക്കണം.

കൂടുതല്‍ വിദ്യാഭ്യാസ വാര്‍ത്തകള്‍ക്കായി JOIN Whatsapp group

2022-ലെ ജെ.ഇ.ഇ. (അഡ്വാൻസ്ഡ്) അഭിമുഖീകരിച്ചിരിക്കണം. അതിൽ കാറ്റഗറിയനുസരിച്ച്, മൊത്തത്തിലും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ ഓരോന്നിലും യോഗ്യതാമാർക്ക് നേടേണ്ടതുണ്ട്. ജനറൽ വിഭാഗക്കാർക്ക് മൊത്തത്തിൽ 16-ഉം, വിഷയങ്ങൾക്ക് ഓരോന്നിനും നാലും ശതമാനം മാർക്ക്‌ വേണം. ഒ.ബി.സി./ഇ.ഡബ്ല്യു.എസ്.-14.4 ശതമാനം, 3.6 ശതമാനം, പട്ടിക/ഭിന്നശേഷി വിഭാഗം- എട്ടുശതമാനം, രണ്ടുശതമാനം. വിശദമായ യോഗ്യതാവ്യവസ്ഥകൾ www.iist.ac.in/admissions/undergraduate -ലുള്ള യു.ജി. അഡ്മിഷൻ ബ്രോഷറിൽ ഉണ്ട്.

ട്യൂഷൻ ഫീസ്

രക്ഷിതാവിന്റെ വാർഷികവരുമാനം പരിഗണിച്ചാണ് സെമസ്റ്റർ ഫീസ്. പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്കും ഒരുലക്ഷംരൂപയിൽ താഴെ കുടുംബവരുമാനം ഉള്ളവർക്കും ട്യൂഷൻ ഫീസില്ല. ഒരുലക്ഷംമുതൽ അഞ്ചുലക്ഷംവരെ വാർഷികവരുമാനമുള്ളവർക്ക് 20,850 രൂപയും അഞ്ചുലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്ക് 62,500 രൂപയുമാണ് സെമസ്റ്റർ ട്യൂഷൻ ഫീസ്.

അപേക്ഷ

അപേക്ഷ admission.iist.ac.in വഴി സെപ്റ്റംബർ അഞ്ചിന് രാവിലെ 10 മണിമുതൽ സെപ്റ്റംബർ 19-ന് വൈകീട്ട് മൂന്നുവരെ നൽകാം. ബ്രാഞ്ച് താത്പര്യവും അപ്പോൾ നൽകണം.

രജിസ്റ്റർ ചെയ്യുന്നവരെമാത്രമേ, ജെ.ഇ.ഇ. (അഡ്വാൻസ്ഡ്) മാർക്ക് പരിഗണിച്ച് പ്രവേശന റാങ്കിങ്ങിനായി പരിഗണിക്കൂ. 20-ന് വൈകീട്ട് അഞ്ചിന്‌ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. സീറ്റ് അലോട്‌മെൻറ്് നടപടികൾ 22-ന് തുടങ്ങും.

സ്കോളർഷിപ്പ്

ജെ.ഇ.ഇ. അഡ്വാൻസ്ഡിൽ 1000-ത്തിനുള്ളിൽ ഓൾ ഇന്ത്യ റാങ്ക് നേടിയ പ്രവേശനത്തിൽ മുന്നിലെത്തിയ അഞ്ചുപേർക്ക് ആദ്യവർഷ ട്യൂഷൻ ഫീസ് ഒഴിവാക്കിനൽകും. തുടർവർഷങ്ങളിൽ ഈ ഇളവ് ലഭിക്കാൻ ഓരോ വർഷവും സി.ജി.പി.എ. ഒൻപത് എങ്കിലും നേടിയിരിക്കണം.

ഓരോ സെമസ്റ്ററിലും സി.ജി.പി.എ. ഒൻപത് എങ്കിലും നേടുന്നവർക്ക് അടുത്ത സെമസ്റ്ററിൽ ട്യൂഷൻ ഫീസിൽ 50 ശതമാനം ഇളവുകിട്ടും. ഓരോ പ്രോഗ്രാമിലും പ്രവേശനം നേടിയവരിൽ പരമാവധി 10 ശതമാനംപേർക്കുമാത്രമേ ഈ ഇളവ് ലഭിക്കൂ.

Content Highlights: Indian Institute of Space Science and Technology, Aeronautical Engineering, Avionics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented